നെഫ്രോകോണ്‍ 2017: നഴ്‌സിംഗ് തുടര്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു  

0

മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 'നെഫ്രോകോണ്‍ 2017 - നൂതന വൃക്കരോഗ പരിചരണം' എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കല്‍ കോളേജില്‍ ശില്‍പശാല സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗവും നഴ്‌സിംഗ് ഡിവിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

കൃത്രിമ വൃക്ക, ഡയാലിസിസ്, വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഭക്ഷണം, വൃക്ക മാറ്റിവയ്ക്കല്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ശില്‍പശാലയില്‍ കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രഗത്ഭ അധ്യാപകര്‍ ക്ലാസുകളെടുത്തു.

ഗവേഷണത്തിലൂന്നിയ രോഗീ പരിചരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ചയായി. വൃക്കരോഗികളില്‍ മ്യൂസിക് തെറാപ്പിയുടെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഡയാലിസിസിലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും തുടര്‍ന്നുള്ള പരിചരണത്തിലും ഒരു നഴ്‌സിന്റെ പ്രാധാന്യം വെളിവാക്കുന്ന ശില്‍പശാലയായിരുന്നു ഇത്. ശില്‍പശാലയെ തുടര്‍ന്ന് ശാസ്ത്രീയ പ്രബന്ധങ്ങളും അവതരിപ്പിച്ചു.