നിലനില്‍പ്പിനായി സച്ചിന്‍ സ്‌പ്ലെണ്ടര്‍ ബൈക്ക് വിറ്റു; പിന്നീട് ബി എം ഡബ്ല്യു വാങ്ങി

നിലനില്‍പ്പിനായി സച്ചിന്‍ സ്‌പ്ലെണ്ടര്‍ ബൈക്ക് വിറ്റു; പിന്നീട് ബി എം ഡബ്ല്യു വാങ്ങി

Thursday December 03, 2015,

2 min Read

8 വര്‍ഷം മുമ്പ് സച്ചിന്‍ ഭരദ്വാജിന്റെ വീടും ഓഫീസും ഒരു തീപ്പെട്ടിക്കൂടിന്റെ അത്രയേ ഉണ്ടായിരുന്നുള്ളൂ. 2 വര്‍ഷം വരെ ഇത് തുടര്‍ന്നു. ബാംഗ്ലൂരില്‍ താമസിക്കുന്ന മാതാപിതാക്കളെ പൂനയിലേക്ക് ക്ഷണിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു. ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് അപ്പായ 'ടേസ്റ്റി ഖാനാ' ആ സമയത്ത് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. കയ്യില്‍ പണമില്ലാതെ വന്നപ്പോള്‍ തന്റെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് 13000 രൂപക്ക് വില്‍ക്കേണ്ടി വന്നു. വാടക നല്‍കാന്‍ വേണ്ടിയാണ് ഇത് ചെയ്തത്.

അന്ന് പ്ലെണ്ടര്‍ ഇന്ന് സച്ചിന്‍ ബ്രൗണ്‍ നിറത്തിലുള്ള ബി എം ഡബ്ല്യു ആണ് ഓടിക്കുന്നത്. തന്റെ രണ്ടാമത്തെ സംരംഭമായ 'സ്മിക്' തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് സച്ചിന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാം മാരി. കഴിഞ്ഞ നവമ്പറില്‍ 'ടേസ്റ്റി ഖാനാ' 120 കോടി രൂപക്ക് 'ഫുഡ് പാണ്ട' ഏറ്റെടുത്തു. അതേ വര്‍ഷം ആഗസ്റ്റിലാണ് ഫുഡ് പാണ്ടയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചകള്‍ വിജയം കണ്ടുതുടങ്ങി. അങ്ങനെ ഡീല്‍ ഉറപ്പിച്ചു.

image


2011ല്‍ ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് അപ്പായ ഡെലിവറി ഹീറോ $5 മില്ല്യന്‍ ഇതില്‍ നിക്ഷേപിച്ചു. അവരും ഡീലിന് സമ്മതം മൂളി. സച്ചിന്‍ വറെ സന്തോഷവാനായിരുന്നു. ചില നിക്ഷേപകര്‍ക്ക് അവര്‍ മുടക്കിയതുക തിരികെ നല്‍കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവര്‍ പ്രതീക്ഷിച്ചതുപോലെ അല്ലായിരുന്നു കാര്യങ്ങള്‍. രണ്ട് മാനേജ്‌മെന്റുകളും തമ്മില്‍ ഒരുപാട് പ്രശനങ്ങളുണ്ടായി. ഞാന്‍ കൂടുതല്‍ വിവരം അറിയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. 'ടേസ്റ്റി ഖാന'യുടെ 100 പേരടങ്ങുന്ന ടീമിന്റെ പ്രവര്‍ത്തനങ്ങളെക്കാള്‍ വളരെയധികം വ്യത്യസ്തമായിരുന്നു ഫുഡ് പാണ്ടയുടെ പ്രവര്‍ത്തനങ്ങല്‍.

അദ്ദേഹവും 'ടേസ്റ്റി ഖാന'യുടെ മറ്റ് അംഗങ്ങളും ഫുഡ് പാണ്ടയില്‍ നിന്ന് വിട്ടുപോയി.

'ബിസിനസില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് എന്റെ കാഴചപ്പാട് എളുപ്പവഴികള്‍ കണ്ടുപിടിക്കാതെ മെല്ലെ വളരുക എന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ ഇതുവരയും ഒരു പോലീസുകാരനും കൈക്കൂലി കൊടുത്തിട്ടില്ല. ഒരിക്കല്‍ എന്റെ ലൈസന്‍സ് 6 മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ഞാന്‍ ആര്‍ക്കും കൈക്കൂലി കൊടുക്കാന്‍ ആഗ്രഹിച്ചില്ല. എനിക്കുള്ളതുകൊണ്ട് ഞാന്‍ തൃപ്തനാണ്. എനിക്ക് കൂടുതല്‍ ആഗ്രഹങ്ങളൊന്നുമില്ല. ഞങ്ങളുടെ തൊഴിലാളികള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നും ശമ്പളം നല്‍കേണ്ടി വന്നതുകൊണ്ട് ESOPS ന്റെ ഒരു പേപ്പര്‍ വര്‍ക്ക് ഞങ്ങള്‍ക്ക് നഷ്ടമായി. ഞാനും ഷെല്‍ഡനുമാണ് പണം നല്‍കിയത്.

ഫുഡ് പാണ്ടെയുമായുള്ള ഇടപാടുകള്‍ക്ക് ശേഷം സച്ചിന്‍ ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് എച്ചിച്ചേര്‍ന്നു. അച്ഛനാകാനുള്ള തയ്യാറെടുപ്പിലേക്ക്. ഗൈനക്കോളജിസിറ്റിന്റെ അപ്പോയിന്‍മെന്റ് ലഭിക്കാനായി നടത്തിയ പ്രയാസങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.

'ഞങ്ങള്‍ക്ക് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഈ കാത്തിരിപ്പിന് ഒരു അവസാനം കാണാന്‍ ഞാന്‍ തീരുമാനിച്ചു.' നിരവധി തവണ സച്ചിനും ഭാര്യക്കും അപ്പോയിന്‍മെന്റ് നഷ്ടപ്പെട്ടിട്ടുണ്ട്.

'ഇവര്‍ക്ക് അവരുടെ ക്യൂ നല്ല രീതിയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത് പരിഹരിക്കാന്‍ സാധിക്കും.'

തുടര്‍ന്ന് സച്ചിന്‍ മുന്‍ സഹസ്ഥാപകനായ ഷെല്‍ഡന്‍, ടേസ്റ്റി ഖന്നായുടെ ചീഫ് സെയില്‍സ് ഓഫീസറായ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് 'സ്മിംക്' രൂപീകരിച്ചു. പൂനയിലെ എട്ട് ക്ലിനിക്കുകളുമായി ചേര്‍ന്നാണ് അവര്‍പ്രവര്‍ത്തിക്കുന്ന്. സ്മിംക് ഒരു മൊബൈല്‍ ആപ്പാണ്. ഇതുവവി കമ്പനികള്‍ക്ക് ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ സാധിക്കും. ക്യൂ നിയന്ത്രിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ ഊഴം എത്തുമ്പോള്‍ എസ് എം എസ് അയക്കുന്നു.

ഇപ്പോള്‍ ഒരു മാസം 1000 ബുക്കിങ്ങുകള്‍ വരെ നടക്കുന്നുണ്ട്. നിരധി ഡോക്ടര്‍മാരും ഇവരുടെകൂടെ ചേര്‍ന്നിട്ടുണ്ട്. വാക്ഇന്‍ഇന്റര്‍വ്യൂകള്‍ നടത്തുന്നതിന് ചില എച്ച് ആര്‍ ഫേമുകളേയും സഹായിക്കുന്നു.

സ്മിംക് ഒരുപാട് രീതിയില്‍ ഉപയോഗപ്പെടുത്താം. ആര്‍ ടി ഒ, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, കാര്‍/ബൈക്ക് സര്‍വ്വീസ് സസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇത് ഉപയോഗിക്കാം. ഉപഭോക്താക്കളെ നിയന്ത്രിക്കാനായി വ്യാപാരികള്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച് ഒരു മാസം 2000 രൂപ വരെ ഇതിന് മുടക്കേണ്ടി വരും.

ഒരു മേഖല മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികള്‍ ഈ ശാഖയില്‍ ഉണ്ട്. ചിലര്‍ ക്ലിനിക്കല്‍, ചിലര്‍ റെസ്റ്റോറന്റില്‍. എന്നാല്‍ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് കമ്പനികളാണ് 'മൈ ടൈം', ക്യൂലെസ്സ്'.

'എനിക്ക് ഒരുപാട് കാര്യങ്ങല്‍ പഠിക്കാന്‍ സാധിച്ചു. ഞാനും എന്റെ ടീമും ചേര്‍ന്ന് 'ടേസ്റ്റി ഖാന' യെ വിജയത്തിലേക്ക് എത്തിച്ചു. ഇനി സ്മിംകും അതേ രീതിയില്‍ കൊണ്ടുപോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' അദ്ദേം പറയുന്നു.