ദേശീ ഹാംങ് ഓവര്‍; ഇന്ത്യന്‍ കോലാപ്പുരിയുടെ ലോക നാമം

ദേശീ ഹാംങ് ഓവര്‍; ഇന്ത്യന്‍ കോലാപ്പുരിയുടെ ലോക നാമം

Tuesday November 03, 2015,

3 min Read

കോലാപ്പുരി ചെരിപ്പണിഞ്ഞ് ഈജിപ്റ്റിലൂടെ ഹിതേഷ് കേഞ്ഞാലി നടത്തിയ യാത്രയാണ് പുതിയൊരു സംരംഭത്തിന് പ്രേരണയായത്. അവിടുത്തെ ജനങ്ങള്‍ക്ക് മഹാരാഷ്ട്രിയന്‍ കോലാപ്പുരി ചെരിപ്പുകളോടുണ്ടായ പ്രിയമാണ് പുതിയ സംരംഭത്തിലേക്ക് വെളിച്ചം വീശിയത്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉയര്‍ന്ന ജോലി വേണ്ടെന്നുവെച്ച് തിരിച്ച് ഇന്ത്യയിലെത്തിയ ഹിതേഷ് സുഹൃത്തുക്കളായ അഭ അഗര്‍വാളിനേും ഓംകാര്‍ പാന്ഥര്‍കാമെയും കൂട്ടുപിടിച്ചതാണ് ദേശി ഹാങ് ഓവര്‍ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ഈജിപ്റ്റില്‍ ഹിതേഷിന്റെ പരിചയക്കാരനായ ലക്ഷ്യ അറോറ മാര്‍ക്കറ്റിംഗിനായി എല്ലാ വിധ സഹായങ്ങളും നല്‍കി. ഒരു സാമൂഹിക സംരഭമായി ഇതിനെ വളര്‍ത്തുകയായിരുന്നു ഹിതേഷിന്റെ ലക്ഷ്യം. താനും തന്റെ കൂട്ടുകാരുമായിരിക്കണം സംരംഭകര്‍ എന്നും ഹിതേഷ് തീരുമാനിച്ചിരുന്നു. ഓംകാറുമായി ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ഇതില്‍ താത്പര്യം തോന്നി ജര്‍മനിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഓംകാര്‍ നാട്ടിലെത്തുകയായിരുന്നു.

image


തുടര്‍ന്ന് നാല് എന്‍ജിനീയറിംഗ്, മാര്‍ക്കറ്റിംഗ്, എക്‌ണോമിക്‌സ് ബിരുദദാരികള്‍ ചേര്‍ന്ന് ഒരു മികച്ച ചെരുപ്പ് നിര്‍മാണ സംരംഭത്തിന് നിറം കൊടുക്കുകയായിരുന്നു. മികച്ച ഗുണ നിലവാരമുള്ള തുകല്‍ ലഭിക്കുക ഒരു വെല്ലുവിളിയായിരുന്നു. മികച്ച തുകല്‍ തേടിയുള്ള യാത്ര അവരെ കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് എത്തിച്ചത്. ബല്‍ഗാമില്‍ നിന്ന് 100 കിലോമീറ്ററും മീററ്റില്‍ നിന്നും 70 കിലോമീറ്ററും അകലെയുള്ള ചെരുപ്പുകുത്തികളുടെ ചെറുഗ്രാമമായിരുന്നു ഇത്. ഇവിടുത്തെ കരകൗശല പണിക്കാര്‍ ഒന്നിച്ചാണ് സംരംഭത്തിന് സഹായവുമായി മുന്നോട്ടുവന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ഗ്രാമത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാന്‍ ഹിതേഷും കൂട്ടരും ശ്രമിച്ചു. ചെരുപ്പു നിര്‍മ്മിക്കുന്നവര്‍ക്കായി ബാങ്ക് അക്കൗണ്ട് തുടങ്ങി, മൈക്രോ ഫിനാന്‍സ് സംബന്ധിച്ച ക്ലാസ്സുകള്‍ ഗ്രാമവാസികള്‍ക്ക് നല്‍കി അങ്ങനെ അവര്‍ ഈ ഗ്രാമീണരുടെ വികസനത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായി മാറി. കുറച്ചു കഴിഞ്ഞ് പ്രദേശത്തെ സ്‌കൂളും ദേശീ ഹാങ് ഓവര്‍ ടീം ഏറ്റെടുത്തു. തങ്ങള്‍ക്കു കിട്ടുന്ന ലാഭത്തിന്റെ വിഹിതം ഇവര്‍ സ്‌കൂളിന്റെ വികസനത്തിനായി ചിലവഴിച്ചു.

image


അതേസമയം ബിസിനസിന്റെ പുരോഗതിക്കായി ദേശി ഹാങ് ഓവറിലെ ഓരോരുത്തരും വടക്കേ ഇന്ത്യയിലെ ഓരോ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തി. ഓംകാര്‍ ഓസ്‌ട്രേലിയ, കാനഡ, റോമാനിയ തുടങ്ങിയ വിദേശ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. എങ്ങനെയാണ് അവരുടെ ഉത്പന്നം അവിടെ വിറ്റഴിക്കാന്‍ സാധിക്കും എന്ന് പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യം. ഓസ്‌ട്രേലിയയില്‍ ലെതര്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവിടെ വളരെക്കുറച്ചാണ് വിറ്റഴിഞ്ഞിരുന്നത്. കാനഡയില്‍ തണുപ്പ് സമയത്ത് ലെതര്‍ ചെരുപ്പുകള്‍ക്ക് അധികം പ്രിയമില്ലായിരുന്നു. ഇതെല്ലാം ബിസിനസ്സിലെ കാര്യമായി ബാധിച്ചു.

image


ഈ സാഹചര്യത്തില്‍ സംരംഭത്തിന് ആരംഭം കുറിച്ച ഈജിപ്റ്റിലേക്കു തന്നെ ദേശി ഹാങ് ഓവര്‍ തിരിച്ചു നടന്നു. ഈജിപ്റ്റില്‍ ഉത്പന്നത്തിന് ഹൃദയം തുറന്ന സ്വീകരണമാണ് ലഭിച്ചത്. ഇവിടെ കൂടുതല്‍ വിതരണക്കാരുമായി ഹിതേഷ് ബന്ധപ്പെടുകയും ഉത്പ്പന്നത്തിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകുകയും ചെയ്തു. പടിഞ്ഞാറെ യൂറോപ്പില്‍ കയറ്റുമതി നടത്തുന്നതില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിട്ടു. പക്ഷെ കിഴക്കും മധ്യ യൂറോപ്പിലും വളരെയധികം ആവശ്യക്കാരുണ്ടായി. പുതുമകള്‍ പരീക്ഷിക്കാന്‍ എപ്പോഴും താത്പര്യം ജര്‍മനിക്കാരില്‍ അധികമായിരുന്നുവെന്നതും സംരംഭത്തിന് ഗുണമായി.

image


പൂര്‍ണമായും കൈകൊണ്ട് നിര്‍മിച്ച ഉത്പന്നം എന്നതായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകത. അതും ഇന്ത്യയിലേക്കു വെച്ചു തന്നെ ലഭ്യമായ ലെതറുകളില്‍ മികച്ച ഇനം ഉപയോഗിച്ച് നിര്‍മിച്ചത്. ചെന്നൈയില്‍ വളരെ വിലക്കുറഞ്ഞ റക്‌സിന്‍ ലെതറും ലഭിച്ചിരുന്നു. ഇവ ഗുണനിലവാരം കുറഞ്ഞതും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതുമായിരുന്നു. എന്നാല്‍ തങ്ങളുടെ ഉത്പന്നം ധരിക്കുന്നവന് തന്റെ ചെരുപ്പിന്റെ വില ഉയര്‍ന്നതാണെന്ന് അഭിമാനിക്കാനാകും എന്നാണ് ഓംകാര്‍ പറഞ്ഞിരുന്നത്. ഇന്ത്യയിലെ ലെതര്‍ മാര്‍ക്കറ്റുകള്‍ ഒന്നും തന്നെ മികച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല. മൃഗങ്ങള്‍ അവയുടെ വളര്‍ച്ചയുടെ പൂര്‍ണതയില്‍ എത്തും മുമ്പ് തന്നെ അവയെകൊന്ന് തോല്‍ എടുക്കുന്ന പ്രവണതയോട് ഇവര്‍ക്ക് യോജിപ്പില്ല. പൂര്‍ണവളര്‍ച്ചെയത്തി സ്വാഭാവിക മരണം സംഭവിക്കുന്ന കാലികളുടെ തുകല്‍ ഉപയോഗിക്കുക എന്നതാണ് ഇവരുടെ നയം. ദേശി ഹാങ് ഓവറിന് വെസ്റ്റ് ബംഗാളിലെ ദുര്‍ഗാപൂരിലും ആഗ്രയിലുമുള്ള രണ്ട് മാര്‍ക്കറ്റുകളാണുള്ളത്.

വളരെ ഗുണനിലവാരമുള്ള തുകല്‍ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മിച്ച കൂടുതല്‍ കാലം ഈടു നില്‍ക്കുന്ന ഉത്പന്നമായാണ് ഇത് വിപണി കീഴടക്കിയത്. ഉത്പന്നം നിര്‍മിക്കുന്നവരെല്ലാം അവരുടെ പിതാമഹന്‍മാരില്‍ നിന്നും ഈ കഴിവ് സ്വായത്തമാക്കിയവരായിരുന്നു. 40 വര്‍ഷം ഈ തൊഴിലില്‍ പരിചയ സമ്പന്നത ഉള്ള ധാരാളം പേര്‍ പണിക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അടുത്ത രണ്ട് മൂന്ന് വര്‍ഷം കമ്പനിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. കര്‍ഷകര്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങി നിരവധ മേഖലയിലുള്ളവര്‍ക്ക് അനുയോജ്യമായ ചെരുപ്പുകള്‍ തയ്യാറാക്കാന്‍ പദ്ധതി ഉണ്ടങ്കിലും അതിന് ചില പരിമിതികള്‍ ഉണ്ട്. പൂര്‍ണമായും കൈകൊണ്ട് തയ്യാറാക്കുന്ന ചെരുപ്പുകള്‍ ആയതിനാല്‍ കൂടുതല്‍ സമയമെടുക്കുന്നു എന്നതാണ് പ്രധാന പ്രശ്‌നം.

image


ചെന്നൈയിലും ബാഗ്ലൂരിലും രണ്ട് ഷോപ്പുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഓണ്‍ലൈനിലൂടെയും വിപണി കണ്ടെത്താനുള്ള ശ്രമം ഇവര്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷാവസാനം റൊമാനിയയിലെ മഞ്ഞുകാലം ഷൂ മാര്‍ക്കറ്റിനെ സാരമായി ബാധിച്ചു. മഴക്കാലവും ഈ മേഖലക്ക് വന്‍ തിരിച്ചടിയാണ്. ഈ മേഖലയില്‍ ചെറിയ സംരംഭകരായ ഇവര്‍ ശരാശരി 500 ചെരിപ്പുകളാണ് ഒരു മാസം തയ്യാറാക്കുന്നത്. 500ന് മുകളിലായാല്‍ നിലവില്‍ അത് കൈകാര്യം ചെയ്യാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. സംരംഭം കുറച്ചുകൂടി ബൃഹത്തായ രീതിയിലാക്കി കൂടുതല്‍ ഉയരത്തിലേക്ക് നടക്കാനുള്ള ശ്രമത്തിലാണ് ഹിതേഷും കൂട്ടുകാരും.