വികലാംഗര്‍ക്ക് മാര്‍ഗദര്‍ശിയായി ഹനുമന്ത റാവു 

0

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോക ജനതയിൽ 15 ശതമാനവും വികലാംഗരാണെന്നതാണ്. ഇതിൽ 80 ശതമാനവും വികസിത രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ശാരീരികവും മാനസികവുമായ വികലാംഗരിതിൽ ഉൾപ്പെടുന്നു. യഥാർത്ഥത്തിൽ വികലാംഗത്വം എന്നതൊരു അവസ്ഥയാണ് മറ്റുള്ളവരെ അപേക്ഷിച്ച് കഴിവുകൾ തങ്ങൾക്ക് കുറവാണെന്ന് തോന്നുന്ന സ്ഥിതി. അതു കൊണ്ടു തന്നെ പലപ്പോഴും വികലാംഗത്വം  സമൂഹത്തിന്റെ ചിന്തകളിൽ ശാപമായിത്തീരാറുണ്ട് എന്നാൽ കാലക്രമേണ വികലാംഗത്വം ഗുണപ്പെടുത്താവുന്നതാണ്.

ശാരീരിക വൈകല്യങ്ങളുള്ളവർക്ക് ആത്മവിശ്വാസത്തിന്റെ കുറവുണ്ടെന്നല്ല. എന്നാൽ യഥാർത്ഥ രൂപത്തെ ഉണർത്താനും ആരുടെയും ദയാവായ്പിന് പാത്രമാകാതെ സ്വന്തം ആത്മാവിന് ശബ്ദം നൽകാനും ഗുണപ്പെടുത്തേണ്ടത് അനിവാര്യമാണ്. നേരിട്ടും അല്ലാതെയും 58 ലക്ഷത്തോളം വികലാംഗർക്ക് പ്രതീക്ഷയുടെ കിരണം സമ്മാനിച്ച് അവരെ ജീവിതത്തിലേക്ക് കൈ പിടിച്ച് കൊണ്ട് വന്ന ഒരു വ്യക്തി ഉണ്ട്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും അവരുടെ ജീവിതത്തിന് ലക്ഷ്യബോധം പകർന്നത് അദ്ദേഹമാണ്.കഴിഞ്ഞ 38 വർഷത്തോളമായി മഹത്തരവും അസാധാരണവുമായ പ്രവൃത്തി ചെയ്ത് പോരുന്നത് ഡോ. പി. ഹനുമന്ത റാവു ആണ് .

ചൈൽഡ് സ്പെഷ്യലിസ്റ്റായ ഹനുമന്ത് റാവു ഹൈദരാബാദിലാണ് താമസിക്കുന്നത്. തന്റെ മുഴുവൻ ജീവിതവും വികലാംഗരെ സേവിക്കാനും സംരക്ഷിക്കാനും വേണ്ടി സമർപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.ആയിരക്കണക്കിന് വികലാംഗർ ദിവസേന അദ്ദേഹത്തിന്റെ വ്യവസ്ഥകളിലൂടെ സ്വയം പര്യാപ്തരാകാൻ ശ്രമിക്കാറുണ്ട്. ഹൈദരാബാദിലെ ഒരു ചെറിയ ഗ്യാരേജിൽ വികലാംഗരായ രോഗികളെ ചികിത്സിച്ചും അവർക്ക് അഭയം നൽകിയുമായിരുന്നു തുടക്കം എന്നാൽ ഇന്ന് ഇവരെ സംരക്ഷിക്കാനുള്ള ഏറ്റവും വലിയ കേന്ദ്രം ഇദ്ദേഹത്തിനേറെതാണ്.ഇതിന് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയായ ഇദ്ദേഹത്തിന്റെ ശിക്ഷണ കേന്ദ്രത്തിൽ നിന്ന് ഇറങ്ങുന്ന ശിഷ്യഗണങ്ങളും ഇദ്ദേഹത്തിന്റെ പാത തന്നെ പിന്തുടർന്ന് വികലാംഗർക്ക് വഴികാട്ടിയായി മഹാരഥന്മാരാകാറുണ്ട്. ഹനുമന്ത റാവുവിന്റെ നേട്ടങ്ങൾ ചിന്തിക്കുന്നതിനും അപ്പുറമാണ്, അദ്ദേഹത്തിന്റെ സാമൂഹിക സേവനം അതുല്യമാണ്. ലോകത്തിന് തന്നെ പഠിക്കാവുന്ന പുസ്തകമാണ് റാവു .ഹനുമന്ത് റാവുവിന്റെ കഥ നമ്മെ ഒരു പാട് കാര്യം പഠിപ്പിക്കുന്നു. കഠിനാധ്യാനവും അർപ്പണബോധവും തളരാത്ത മനസ്സും ഒരിക്കലും കെട്ടടങ്ങാത്ത ആവേശവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആർജവും ജീവിതത്തിൽ അസാമാന്യ വിജയം നേടാനാകുമെന്നതിന്റെ ഉദാഹരണമാണ് ഹനുമന്ത് റാവു

1945 സെപ്തംബറിൽ ഹൈദരാബാദിലെ സമ്പന്ന കുടുംബത്തിലായിരുന്നു ഹനുമന്തയുടെ ജനനം. അച്ഛനും മാമന്മാരും റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനായിരുന്നതു കൊണ്ട് തന്നെ ചെറുപ്പത്തിലെ ഹനുമന്ത ആതുരസേവന രംഗത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെഡിക്കൽ പ്രാക്ടീഷനായി അവരുടെ നഴ്സിങ് ഹോമിൽ തങ്ങളെ സഹായിക്കണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ ഹനുമന്ത എം ബി ബി എസ് ലക്ഷ്യം വെയ്ക്കകയായിരുന്നു. 45 മുറികളുള്ള നഴ്സിങ് ഹോം സ്വന്തമായുള്ള, സമുഹത്തിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന കുടുംബമായിരുന്നു ഹനുമന്തയുടേത്. സ്കൂൾ ദിനങ്ങളിൽ തന്നെ കാറോടിക്കുമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ ജീവിതത്തിൽ സന്തോഷിച്ച കാലഘട്ടമായിരുന്നു അത്. ഒരു തരത്തിലുള്ള കഷ്ടപ്പാടോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത കാലം തിരിച്ചു കിട്ടുകയില്ലെന്ന് അദ്ദേഹം പറയുന്നു. 

ഡോക്ടറാകണമെന്ന അഭിലാഷം പൂവണിയിച്ചു കൊണ്ട് എം ബി ബി എസ് നേടിയെത്തിയപ്പോൾ കുട്ടുകുടുംബം ശിഥിലമായിക്കഴിഞ്ഞിരുന്നു. സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഹനുമന്തയുടെ ചുമലിലായി.നാല് സഹോദരിമാരുടേയും നാല് സഹോദരന്മാരുടേയും പൂർണ്ണ ഉത്തരവാദിത്വം ഹനുമന്തയ്ക്ക് ഉപരി പ0നത്തിന് അച്ഛൻ വിലങ്ങ് തടിയാകാനുള്ള കാരണമായി. ബാലരോഗ വിദഗ്ദനാ കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കണമെന്ന അടങ്ങാനാകാത്ത ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടുകാർ ജോലിയിൽ പ്രവേശിക്കാൻ നിർബന്ധിക്കുമ്പോഴും എംഡി എന്ന ഉപരിപഠനമോഹം അദ്ദേഹം ഉപേക്ഷിക്കാൻ തയ്യാറായില്ല. 600 രൂപ പ0നാർത്ഥം കിട്ടിയിരുന്ന സ്റ്റൈഫൻറ് വീട്ടുകാർക്ക് നൽകാമെന്ന ധാരണയിൽ പ0നം ഹനുമന്ത തുടർന്നു.

മറ്റുള്ള ഡോക്ടർമാരെപ്പോലെ എം.ഡി യെന്ന ഡിഗ്രി കയ്യിൽ കിട്ടിയ ഉടനെ ചികിത്സയ്ക്ക് ഇറങ്ങിയില്ല അദ്ദേഹം . കുട്ടികളെ ചികിത്സിക്കാനുള്ള വിദഗ്ദർ ഏറെ ഉണ്ടായിരുന്നെങ്കിലും വികലാംഗരായ കുട്ടികളെ ചികിത്സിക്കാനുള്ളവർ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. മാനസികവും ശാരീരികവുമായ് വികലാംഗതയനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ചികിത്സയ്ക്കായി ഒരു സ്ഥലമില്ലാതെ അലയുന്നത് ഇദ്ദേഹത്തെ അസ്വസ്ഥനാക്കി. ഇത്തരത്തിലുള്ള കുട്ടികളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുമെന്ന് ഹനുമന്ത മനസ്സിൽ ഉറപ്പിച്ചു. ജീവിതം തന്നെ ഇതിന് വേണ്ടി അദ്ദേഹം ഉഴിഞ്ഞ് വെച്ചു. അങ്ങനെ ചികിത്സ ആരംഭിച്ചപ്പോൾ ഇത് നിസ്സാര കാര്യമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ കുട്ടികളെ ചികിത്സിക്കാൻ പ്രത്യേക ട്രൈ നിങ് വേണമെന്നും തിരിച്ചറിഞ്ഞു.

ഉടനെ തന്നെ മുംബൈയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹബിലിറേറഷനിൽ ചേർന്ന് പഠനം തുടങ്ങി. ഇവിടത്തെ പഠനം ഹനുമന്തയുടെ ആത്മവിശ്വാസo വർദ്ധിപ്പിച്ചു .പ0നം പൂർത്തിയാക്കി തിരിച്ചു വന്നയുടൻ വികലാംഗരായ കുട്ടികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുള്ള പ്രയത്നങ്ങൾ ആരംഭിച്ചു. ഇതിനിടയിൽ തന്നെ സൈക്കോളജിയിൽ ഡോക്ടറേറ്റും നേടി.1977 ൽ ആദ്യമായി അദ്ദേഹം ഹൈദരാബാദിൽ വികലാംഗ കുട്ടികൾക്ക് വേണ്ടി ഒരു സെന്റർ ആരംഭിച്ചു.ഒരു സാധാരണ ഗ്യാരേജിൽ അഞ്ച് കുട്ടികളും രണ്ട് സ്റ്റാഫുമായി തുടക്കം. പിൽക്കാലത്ത് അത് വികലാംഗരുടെ സംരക്ഷണത്തിനുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാവുകയായിരുന്നു.

അന്നത്തെ കാലത്ത് വീട്ടിൽ വികലാംഗരായ കുട്ടികൾ ജനിച്ചാൽ അവരെ ഒളിപ്പിച്ച് വെയ്ക്കുമായിരുന്നു എന്ന് ഹനുമന്ത പറയുന്നു. അത് ശാപമാണെന്നും മുൻ ജന്മത്തിൽ ചെയ്ത പാപത്തിന്റെ ഫലമാണ് ഈ കുട്ടികളെന്നും കരുതപ്പെട്ടിരുന്നു. ചികിത്സിക്കാമെന്നും ഇവരെ പുരധിവസിപ്പിക്കാമെന്നും അറിയാതെ കെട്ടിയിട്ടു വളർത്തിയിരുന്നു കുട്ടികളെ. ആർക്കും തന്നെ ഇക്കുട്ടർക്ക് ചികിത്സയുണ്ടെന്ന് അവബോധമില്ലായിരുന്നു. സാധാരക്കാർക്ക് മാത്രമല്ല ഡോക്ടർമാർക്കും ഈ വിഷയത്തെപ്പറ്റി അധികം ധാരണയുണ്ടായിരുന്നില്ല.

തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികൾ അദ്ദേഹം നേരിട്ടിരുന്നു. തങ്ങളെ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഓടിക്കാൻ വരെ ശ്രമം നടത്തിയിരുന്നതായി അദ്ദേഹം പറയുന്നു. എന്നാൽ 1981ൽ ഭാരതീയ സേന നൽകിയ ഭൂമിയിൽ സ്വീകാർ എന്ന സംഘടന വികലാങ്കർക്ക് വേണ്ടി പ്രവർത്തനമാരംഭിച്ചു. സമൂഹം ഉപേക്ഷിച്ച വരെ സ്വീകരിക്കാൻ തയ്യാറാണെന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ തുടക്കവും പേരും.ഹനുമന്തയുടെ വളർച്ചയിൽ അസൂയാലുക്കളായ മറ്റ് ഡോക്ടർമാർ ഭ്രാന്തുള്ളവരെ ചികിത്സിച്ച് ഹനുമന്തയ്ക്കും ഭ്രാന്തായെന്ന് ആക്ഷേപിച്ചു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ തന്റെ പ്രവർത്തനങ്ങളുമായ് അദ്ദേഹം മുന്നോട്ട് പോയി.

ഒമ്പത് വർഷമായി മാനസികമായി വൈകല്യമനുഭവിക്കുന്നവരെ ചികിത്സിച്ച ഹനുമന്തയ്ക്ക് ശാരീരിക വൈകല്യം അനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അവരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും വേണ്ടി പ്രയത്നിച്ചു. സ്വീകാറിന് പുറമെ മുന്ന് സംഘടനകൾക്ക് കൂടി രൂപം അദ്ദേഹം നൽകി. ഉപകാർ, ആശ്രയ്, സുരക്ഷ എന്നീ പേരും നൽകി.ഇന്ത്യയിൽ മാത്രമല്ല വികലാംഗർ ചികിത്സയ്ക്കായ് ബുദ്ധിമുട്ടുന്നതെന്ന് മനസ്സിലാക്കി ഇവരെ ചികിത്സി യ്ക്കാൻ പ്രത്യേക ട്രെയ്നിങ് നൽകുന്ന നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിന്റെ ഫലമായി വർഷം തോറും മികവുറ്റ വിദഗ്ദന്മാർ ഈ രംഗത്തേക്ക് എത്തുന്നു.

ചോര നീരാക്കി പ്രയത്നിച്ചിട്ടും അദ്ദേഹത്തെ തേടി ഒരു പാട് ആരോപണങ്ങളെത്തി. കാശുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നു വരെ കേട്ടു . എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ 25 ബാങ്കിൽ നിന്ന് കടമെടുത്തുo സ്വന്തം വസ്തുക്കൾ പണയം വെയ്ച്ചും നാട്ടുകാരിൽ നിന്നും കടം വാങ്ങിയ കഥ അറിഞ്ഞിരുന്നുവെങ്കിൽ ഈ ആരോപണം അദ്ദേഹത്തിൽ ഉന്നയിക്കില്ലായിരുന്നു. ആത്മാർത്ഥ കൈമുതലായുള്ള അദ്ദേഹം സഹപ്രവർത്തരോടും ആത്മാർത്ഥതയോടുള്ള സമീപനം ആവശ്യപ്പെടുന്നു .