സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി 'ട്രൈഫെക്റ്റ ക്യാപ്പിറ്റല്‍'

0


സ്റ്റാര്‍ട്ട് അപ്പുകളുടെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ് നിക്ഷേപം. ഇതിനായി അവര്‍ പലരേയും സമീപിക്കുന്നു. നിക്ഷേപം ലഭിച്ചതിന് ശേഷം ചെറിയ ആവശ്യങ്ങള്‍ക്ക് പോലും അവ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കമ്പനികള്‍ ഇതിനായി പണം കടമായി സ്വീകരിക്കുന്നു. വെന്‍ച്വര്‍ ഡെബ്റ്റ് സ്ഥാപനങ്ങളാണ് ഇത് നല്‍കുന്നത്. ഇവര്‍ 18 മുതല്‍ 36 മാസം വരെയുള്ള കാലയളവിലേക്ക് വായ്പ്പ അനുവദിക്കുന്നു.

സ്‌നാപ്പ് ഡീല്‍, മിന്ത്ര, ഫ്രീചാര്‍ജ്ജ്, പ്രാക്‌റ്റോ പോലുള്ള കമ്പനികള്‍ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുന്നു. ഇന്നോവെന്‍ ക്യാപ്പിറ്റല്‍, സിഡ്ബി, ഇന്റെല്‍ഗ്രോ തുടങ്ങിയവര്‍ വെന്‍ച്വര്‍ ഡെബ്റ്റ് ഫിനാന്‍സിങ് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് കഴിഞ്ഞ വര്‍ഷം രാഹുല്‍ ഘന്ന, നീലേഷ് കോത്താരി എന്നിവര്‍ 'ട്രൈഫെക്റ്റ ക്യാപ്പിറ്റല്‍' രൂപീകരിച്ചത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഡെബ്റ്റ് ഫിനാന്‍സിങ് നല്‍കുക എന്നതാണ് അവരുടെ ഉദ്ദേശം.

ട്രൈഫെക്റ്റ എന്ന പേരില്‍ ഉള്‍പ്പെട്ടിരിക്കുന്നത് : സ്ഥാപകര്‍, വെന്‍ച്വര്‍ ക്യാപ്പിറ്റല്‍, വെന്‍ച്വര്‍ ഡെബ്റ്റ് പ്രൊവൈഡര്‍ എന്നിവരാണ്. കാനന്‍ പാര്‍ട്ട്‌നേഴ്‌സ്, ആക്‌സെഞ്ചര്‍ എന്നിവിടങ്ങളില്‍ മാനേജര്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് രാഹുലും നീലേഷും. ഇവര്‍ക്ക് ഈ മേഖലയില്‍ 40 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

'2015 ന്റെ തുടക്കത്തില്‍ രത്‌നാകര്‍ ബാങ്ക് ലിമിറ്റഡ് ട്രൈഫെക്റ്റയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 2015ല്‍ സെബിയില്‍ നിന്ന് അനുവാദം നേടിയതോടെ ഇന്‍ഷുറന്‍സ് കമ്പനികള്‍, എന്‍ഡോവ്‌മെന്റുകള്‍, ഡെവലപ്‌മെന്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, ഫാമിലി ഓഫീസുകള്‍ തുടങ്ങിയ നിക്ഷേപകരെ സമീപിക്കാന്‍ തുടങ്ങി. വെന്‍ച്വര്‍ ഡെബ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് വളരെ വലിയ ആവേശം ഉണ്ടായിരുന്നു,' രാഹുല്‍ പറയുന്നു.

ഇതുവരെയുള്ള നിക്ഷേപങ്ങള്‍

ഐച്ചര്‍ മോട്ടോര്‍സ്, ഹാവല്‍സ് ഇന്ത്യ, പത്‌നി കമ്പ്യൂട്ടേഴ്‌സ് എന്നിവയില്‍ നിന്നായി ഇതുവരെ 200 കോടി രൂപ അവര്‍ സ്വരൂപിച്ചിട്ടുണ്ട്. അടുത്ത 6 മാസം കൊണ്ട് ഇത് 500 കോടി രൂപയില്‍ എത്തിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇതുവരെ ഇന്‍ഡസ്ട്രി ബയ്യിങ്, റിവിഗോ, നെഫ്രോ പ്ലസ്, ഹെല്‍പ്പ് ചാറ്റ് തുടങ്ങിയ 5 സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

5 മുതല്‍ 20 കോടി രൂപ വരെയാണ് ണ അനുവദിക്കുന്നത്. വെന്‍ച്വര്‍ ക്യാപ്പിറ്റലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മാത്രമേ ട്രൈഫെക്റ്റ നിക്ഷേപം അനുവദിക്കാറുള്ളു. 1516 ശതമാനം പലിശയാണ് ട്രൈഫെക്റ്റ ഈടാക്കുന്നത്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വായ്പ്പ അനുവദിക്കുക എന്നത് അത്ര എളുപ്പമല്ല. ഒരു ചെറിയ കാലയളവില്‍ വായ്പ്പകള്‍ ആവശ്യമുള്ളവര്‍ക്ക് വേദനസംഹാരിയാണ് വെന്‍ച്വര്‍ ഡെബ്റ്റ്. വായ്പ്പകള്‍ എടുക്കുന്നവര്‍ മാസം തോറും പലിശ സഹിതം അത് അടച്ചു തീര്‍ക്കേണ്ടതാണ്. വായ്പ്പയുടെ 1020 ശതമാനം വരെ ഓഹരി ട്രൈഫെക്റ്റ സ്വീകരിക്കുന്നു. സ്റ്റാര്‍ട്ട് അപ്പുകളെ നിരീക്ഷിക്കാനായി ഒരു ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചെറിയ കാലയളവിലേക്ക് നിക്ഷേപം നല്‍കുന്നതിനൊപ്പം ഇക്വിറ്റി ഡൈലുഷന്‍ കുറയ്ക്കാനും ട്രൈഫെക്റ്റ സഹായിക്കുന്നു. 20 ശതമാനം ഓഹരി വച്ച് 30 കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നു എന്ന് കരുതുക. അതില്‍ നിന്ന് 20 കോടി രൂപ വെന്‍ച്വര്‍ ക്യാപ്പിറ്റല്‍ ഫേമില്‍ നിന്നും ബാക്കി വെന്‍ച്വര്‍ ഡെബ്റ്റായും സ്വീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് രണ്ടും തുല്ല്യമായി കണ്ട് ഒരു നിശ്ചിത ഓഹരി സ്വന്തമാക്കാന്‍ സാധിക്കും.

'2016ല്‍ വളര്‍ച്ച നേടുക എന്നതാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. വെന്‍ച്വര്‍ ഡെബ്റ്റ് എന്ന ആശയത്തിന് പ്രാധാന്യം ഏറുന്നതോടെ ഞങ്ങളുടെ പ്രതീക്ഷയും വര്‍ദ്ധിക്കുകയാണ്. ഒരു മാസം 12 നിക്ഷേപം നടത്താനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. ആരോഗ്യസംരക്ഷണം, പേയ്‌മെന്റ്/ഫിന്‍ടെക്ക്, ഓണ്‍ ഡിമാന്‍ഡ് സേവനങ്ങള്‍, എഡ്‌ടെക്ക്, എന്റര്‍പ്രൈസ് സേവനങ്ങള്‍ എന്നീ രംഗങ്ങളില്‍ ഇതിന്റെ സാധ്യതകള്‍ വര്‍ദ്ധിച്ചു വരുന്നു,' രാഹുല്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ക്വാര്‍ട്ടറുകളില്‍ നിക്ഷേപങ്ങള്‍ കുറവായിരുന്നെങ്കിലും ഈ വര്‍ഷം നിക്ഷേപങ്ങളില്‍ വീഴ്ച്ച വന്നിട്ടില്ല. 'കഴിഞ്ഞ 6 മാസം കൊണ്ട് ചില നിക്ഷേപങ്ങള്‍ നടന്നു എങ്കിലും, സമയപരിമതിയ്ക്കുള്ളില്‍ അത് തിരിച്ചു നല്‍കുക എന്നത് നിര്‍ബന്ധമാണ്. സ്റ്റാര്‍ട്ട് അപ്പുകളുടെ തുടക്കത്തില്‍ അത്ര നിക്ഷേപം നടക്കുന്നില്ലെങ്കിലും സീരീസ് എ,ബി റൗണ്ടുകളില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ട്‌. ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ നിലനില്‍പ്പിനും ലാഭത്തിനുമാണ് നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്,' രാഹുല്‍ പറയുന്നു.