സ്വയം വരച്ച ജീവിതം; ദി ടാപ്

0

ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു എന്നതാണ്. എനിക്കിഷ്ടമുളളതെല്ലാം ഭ്രാന്തമായി ഞാന്‍ ചെയ്തുകൊണ്ടേയിരുന്നു. അതില്‍ നിന്നാണ് ഇന്നത്തെ എന്നെ ഞാന്‍ കണ്ടെത്തിയത്' പറയുന്നത് ദ ടാപ് എന്ന സ്ഥാപനത്തിന്റെ ഉടമയായ രമ്യ ശ്രീറാം ആണ്. രമ്യയുടെ വാക്കുകളില്‍ പറഞ്ഞാല്‍ തന്റെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മനസില്‍ നിന്ന് ഉടലെടുക്കുന്ന കഥകളുടെയും പരിചിന്തനാര്‍ഹമായ എഴുത്തിന്റെയും കലവറയാണ് ദ ടാപ്. ഫലിതങ്ങള്‍ ചിത്രങ്ങളുടെ രൂപത്തില്‍ വരച്ചുകാട്ടി ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുന്ന സംരംഭമാണ് ദ ടാപ്.

രമ്യയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് എത്താറുള്ളത്. ബാഗുകളിലും ടീഷര്‍ട്ടുകളിലും, ബെഡ് ഷീറ്റുകളിലും, അലങ്കാര വസ്തുക്കളിലിലുമെല്ലാം പതിപ്പിക്കാനാണ് ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ജീവിതത്തെ തമാശ നിറഞ്ഞ ചിത്രങ്ങളിലൂടെ വരചചുകീട്ടുകയാണ് രമ്യ. വരകളിലൂടെ അവതരിപ്പിക്കുന്നതിനാല്‍ ഉള്ളടക്കം മനസിലാക്കാന്‍ ഭാഷ തടസമാകില്ല. കഥകള്‍ക്കൊപ്പം തന്റെ സങ്കല്‍പങ്ങളും രമ്യ അതില്‍ ചേര്‍ക്കുന്നു. തനിക്ക് ഫലിത അവസാനിപ്പിക്കാനാകുമെന്ന് രമ്യക്ക് ചിന്തിക്കാന്ഡ പോലുമാകുന്നതല്ല.

താന്‍ സുഹൃത്തുക്കളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്ന വരകളാണ് രമ്യയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഒരു സുഹൃത്ത് ഒരു മാഗസീനുവേണ്ടി രമ്യയോട് വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരു വിനോദത്തിലെന്നതിനപ്പുറം ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനാകുമെന്ന് അപ്പോഴാണ് ചിന്തിച്ച് തുടങ്ങിയത്. ചിത്ര രചന കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങി. തന്റെ വരകളില്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. കൂടുതല്‍ വിഷയങ്ങള്‍ പ്രമേയമായി കൊണ്ടുവരാന്‍ ശ്രമിച്ചു. ചിത്രങ്ങള്‍ വായിച്ച് അതില്‍നിന്ന് ഒരു കഥ തന്നെ രൂപപ്പെടുത്തിയെടുക്കാവുന്ന തരത്തിലേക്ക് അതിനെ മാറ്റിയെടുത്തു.

ദ ടാപ് എന്ന സംരംഭത്തിലെ തന്റെ ഒറ്റയാള്‍ പട്ടാളമെന്ന സംരംഭത്തിന്റെ കഥ പറയുകയാണ് രമ്യ.

തന്റെ ചിന്തകളും ആശയങ്ങളും മാറിക്കൊണ്ടേയിരുന്നു. ഒരുദിവസം മൃഗശാലാ സംരക്ഷകന്‍ ആകാനാണ് ആഗ്രഹിച്ചതെങ്കില്‍ അടുത്ത ദിവസത്തെ ആഗ്രഹം വീടുകളില്‍ പേപ്പര്‍ എത്തിച്ച് കൊടുക്കുകയായിരുന്നു ആഗ്രഹം. ഇതെല്ലാം താന്‍ വളരെ ഗൗരവമായി കണ്ടിരുന്ന കാര്യങ്ങളായിരുന്നു. മാത്രമല്ല ഇക്കാര്യങ്ങളെല്ലാം ചെയ്യാനുള്ള ധൈര്യവും സ്വാതന്ത്യവുമുണ്ടായിരുന്നു.

സ്‌കൂള്‍ പഠന കാലയളവില്‍ രമ്യ കല, കരകൗശലം, സംഗീതം, ഡാന്‍സ് തുടങ്ങിയവയിലും പങ്കെടുത്തിരുന്നു. പി ടി ക്ലാസുകള്‍ പിയാനോ വായിക്കാനാണ് തിരഞ്ഞെടുത്തിരുന്നത്. ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നെങ്കില്‍ സ്‌കൂള്‍ പഠനത്തിന് ശേഷം എന്ത് തിരഞ്ഞെടുക്കുമെന്ന് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല. വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് രമ്യ തന്റെ എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി.

ഗ്രാജ്വേഷന് ശേഷവും ഇനിയെന്ത് ചെയ്യുമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. അവള്‍ തോന്നിയതുപോലെ പല കോളജുകളിലും കമ്പനികളിലുമെല്ലാം ജോലിക്കും പഠനത്തിനും അപേക്ഷിച്ചു. നിരവധി എന്‍ട്രന്‍സ ്പരീക്ഷകളും എഴുതി. പിന്നീട് അഞ്ച് വര്‍ഷം ഒരു പ്രസിദ്ധീകരണ സ്ഥാപനത്തില്‍ എഡിറ്ററായി ജോലി നോക്കി.

ഇവിടത്തെ ജോലിയില്‍നിന്നാണ് രമ്യ സ്വയം മനസിലാക്കാന്‍ ശ്രമിച്ചത്. പകല്‍ സമയ ജോലിക്കു ശേഷം വീട്ടില്‍ പോയി കോമഡി കഥകള്‍ വരയ്ക്കാനും അക്കാദമിക് ബുക്കുകള്‍ വായിക്കാന്‍ തുടങ്ങി. വീട്ടിലിരുന്ന് യാത്രാ കഥകള്‍ എഴുതാന്‍ തുടങ്ങി. അതില്‍നിന്നാണ് എഴുത്തും വരയുമാണ് തനിക്കായി കല്‍പിച്ചിട്ടുള്ളത് എന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ രമ്യ താന്‍ ശരിക്കും ആരാണെന്ന് തിരിച്ചറിഞ്ഞു.

തന്റെ കഥകള്‍ ശേഖരിച്ച് വയ്ക്കാനുള്ള ഇടമായാണ് ദ ടാപ് തുടങ്ങിയത്. രമ്യ തന്റെ ശ്രദ്ധ മുഴുവന്‍ ടാപ് ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കാന്‍ തുടങ്ങി. വീട്ടില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും എല്ലാ പിന്തുണയും രമ്യക്ക് ലഭിച്ചു. ചിലപ്പോഴൊക്കെ സുഹൃത്തുക്കള്‍ ഓരോന്നു പറഞ്ഞ് തന്നെ കളിയാക്കാറുമുണ്ട്. താന്‍ വരച്ച ചിത്രത്തിലെ പശുവിനെക്കണ്ടാല്‍ പശു ആണെന്ന് തോന്നില്ല എന്നൊക്ക പറഞ്ഞ് തന്നെ ദേഷ്യം പിടിപ്പിക്കുമെന്ന് രമ്യ ഒരു കുട്ടിക്കളി നിറഞ്ഞ ചിരിയോടെ പറയുന്നു.

എല്ലാ സ്‌നേഹവും പിന്തുണയും ലഭിക്കുമ്പോഴും രമ്യക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. അരുത് എന്ന് പറയുനന്തിന് തനിക്ക് ഭയമാണ്. ചിലപ്പോള്‍ താന്‍ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കും. മറ്റ് ചിലപ്പോള്‍ അങ്ങനെയാകണമെന്നില്ല. ചിലര്‍ തന്റെ ചിത്രങ്ങള്‍ക്ക് കുറഞ്ഞ വിലയാണ് പറയുന്നത്. താന്‍ എത്രമാത്രം സമയവും എനര്‍ജിയുമാണ് അതിനുവേണ്ടി ഉപയോഗിച്ചത് എന്ന് മനസിലാക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നത് ജോലിക്ക് ആരോഗ്യകരമാകില്ലെന്ന് രമ്യ മനസിലാക്കി. ഒരു ചിത്രം വരയ്ക്കുമ്പോള്‍ അതില്‍ അലിഞ്ഞുചേര്‍ന്നാണ് ചെയ്യുന്നത്. നമ്മുടെ മനസിന്റെ ഒരു വലിയ നിക്ഷേപമാണ് അതില്‍ നടത്തുന്നത്. അതിനെ പണം കൊണ്ട് വിലയിരുത്താന്‍ കഴിയുന്നതല്ലെന്നും രമ്യ പറയുന്നു.

സംരംഭകത്വത്തെക്കുറിച്ചുള്ള ഒരു കോഴ്‌സിനും രമ്യ ഇപ്പോള്‍ ചേര്‍ന്നിട്ടുണ്ട്. എല്ലാ തീരുമാനങ്ങളെടുക്കുമ്പോഴും താന്‍ സ്വയം ചിന്തിക്കും എന്ത് നഷ്ടമാണ് തനിക്ക് ഉണ്ടാകുന്നതെന്നത്. തന്റെ ലാളിത്യമാര്‍ന്ന ഉത്തരം തന്നെ തന്റെ ചോദ്യത്തെ മറികടക്കും.

ജോലിക്കിടയില്‍ ചെറിയ വിനോദങ്ങള്‍ക്കും രമ്യ ഇടംകൊടുക്കാറുണ്ട്. അതിനാല്‍ ഇടവേളകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യാനൊക്കെയായി സമയം കണ്ടെത്തും. ഒരു സംരംഭകനെന്ന നിലയില്‍ രമ്യക്ക് പറയാനുള്ളത് തങ്ങളുടെ എല്ലാ വളര്‍ച്ചക്ക് പിന്നിലും ഒരു ലക്ഷ്യമുണ്ടാകണമെന്നാണ്. നിരവധി കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നാണ് നമ്മള്‍ ഏതിലാണ് അനുയോജ്യരെന്ന് തിരിച്ചറിയേണ്ടത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് മാത്രം പ്രവര്‍ത്തിക്കേണ്ടവരല്ല നമ്മള്‍.

രമ്യക്ക് ഇനിയും ഒട്ടേറെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. കൂടുതല്‍ വരയ്ക്കണം. കൂടുതല്‍ എഴുതണം. ദ ടാപിന്റെ പ്രചരണം കൂട്ടാനും ലക്ഷ്യമിടുന്നുണ്ടെന്ന് രമ്യ പറയുന്നു.