കോര്‍പ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ആട്ടിടയനായ ബാബര്‍

കോര്‍പ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് ആട്ടിടയനായ ബാബര്‍

Saturday November 14, 2015,

4 min Read

നിനച്ചിരിക്കാതെ ഒരു അപകടം സംഭവിച്ചതാണ് ബാബര്‍ അഫ്‌സലിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു കൂട്ടം പശ്മിന ആടുകളെ ഹിമപ്പുലിയുടെ പിടിയില്‍ നിന്നും രക്ഷപെടുത്താന്‍ ശ്രമിച്ചതാണ് അപകടം ഉണ്ടാകാന്‍ കാരണമായത്. ഒന്നര മൈല്‍ ഉയരത്തിലായിരുന്ന ആടുകളെ രക്ഷിക്കാന്‍ മുകളിലേക്ക് കയറിയ തനിക്ക് ബോധം നഷ്ടപ്പെട്ട് താഴേക്ക് വീണത് മാത്രമേ ഓര്‍മയുള്ളൂ. അടുത്ത ദിവസം ബോധം തെളിഞ്ഞപ്പോഴാണ് താന്‍ ഡല്‍ഹി ആശുപത്രിയിലാണെന്ന് മനസിലാക്കാനായത്. ആട്ടിടയന്‍മാരായിരുന്നു തന്നെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്. തന്റെ സ്റ്റാര്‍ട്ട് അപ്പ് ആയ കാശ്മീര്‍ ഇങ്കിന്റെ ആരംഭത്തിന് പിന്നില്‍ ഒരു നീണ്ട യാത്രയുണ്ടെന്ന് ബാബര്‍ പറയുന്നു. വിവിധ നൂലിഴകള്‍ കൂട്ടിപ്പിണച്ചതിന്റെ കഥ. നൂറ്റാണ്ടുകളായി പശ്മിന ആടുകളെ സംരക്ഷിക്കുന്ന സമൂഹത്തിന്റെ കഥയായിരുന്നു അത്. ഒത്തിരി കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടും അതിനപ്പുറം തീവ്രവാദ ആക്രമണങ്ങളും നേരിടേണ്ടിവരുന്ന ഒരു വിഭാഗം ജനതയായിരുന്നു അവര്‍. പശ്മിനക്ക് വേണ്ടി ഒരു കോര്‍പ്പറേറ്റ് ജീവിതം നഷ്ടമാക്കിയാണ് താന്‍ യാത്ര ആരംഭിച്ചത്.

image


14ാംനൂറ്റാണ്ടില്‍ കവിയും പണ്ഡിതനുമായി മില്‍ സയ്യിദ് അലി ഹമദാനിയാണ് ഹിമാലയന്‍ ആടുകളുടെ കമ്പിളി നൂല് കാശ്മീരില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. അതില്‍ നിന്നാണ് കാശ്മീരി എന്ന വാക്ക് ഉണ്ടായത്. കാശ്മീരില്‍ ഒരു നെയ്ത്ത് വ്യവസായം ആരംഭിച്ചതും ഹമദാനി ആണ്. കാശ്മീര്‍ ഭരണാധികാരിയായിരുന്ന സയിന്‍ ഉള്‍ അബിദിനും ഇതില്‍ പങ്കുണ്ട്. അദ്ദേഹം കൂടുതല്‍ നെയ്ത്തുകാരെയും സാങ്കേതിക വിദ്യകളും കൊണ്ടു വന്നു. 18ാം നൂറ്റാണ്ടില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പാരിസിലേക്കും പശ്മിന എത്തി. പിന്നീട് വെസ്റ്റേണ്‍ യൂറോപ്പിലും എത്തി. നെപ്പോളിയന്റെ ഭാര്യ എംപ്രസ്സ് ജോസഫൈന്‍ ഇത് ധരിക്കാന്‍ തുടങ്ങിയതോടെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലേക്ക് ഇത് ഉയര്‍ത്തപ്പെട്ടു. നിലവില്‍ പശ്മിന ഉയര്‍ന്ന ഫാഷന്‍ ട്രെന്‍ഡ് ആണെന്ന് മാത്രമല്ല, ഏത് വേഷത്തിനൊപ്പം ധരിക്കാനും കഴിയും. അതിന്റെ മൃദുത്വം ഉപയോഗിക്കുന്ന ആളിന് കൂടുതല്‍ സംതൃപ്തി നല്‍കും.

image


പഷ്മ് എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് പശ്മിന എന്ന വാക്ക് ഉണ്ടായത്. കമ്പിളി എന്നാണ് അതിന്റെ അര്‍ത്ഥം. ഹിമാലയത്തിലെ ചങ്ചങ്കി ആടുകളില്‍ നിന്നാണ് യഥാര്‍ത്ഥ പശ്മിന കമ്പിളി ലഭിക്കുന്നത്. മികച്ച കമ്പിളി ലഭിക്കുന്നതിന് ഇവയെ തണുത്ത കാലാവസ്ഥയില്‍ വളര്‍ത്തിയെടുക്കണം. ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു സാമ്പത്തിക ശ്രോതസ്സായണ് ഈ സംരംഭം ആരംഭിക്കുന്നത്.

image


ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കസള്‍ട്ടന്റായി ജോലി നോക്കിയിരുന്ന ബാബറിന് ഒരു മാസം 15000 മുതല്‍ 25000 വരെ യു എസ് ഡോളറാണ് ശമ്പളം ലഭിച്ചിരുന്നത്. ധാരാളം യാത്ര ചെയ്യേണ്ടിയിരുന്ന ജോലിയായിരുന്നു ഇത്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റുമാര്‍ വളരെ കുറവായതിനാല്‍ ജോലിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. 

image


ഇത്തരം മേഖലയില്‍ ജോലി ചെയ്യുന്ന കാശ്മീര്‍ സ്വദേശികളാണെങ്കില്‍ ജോലി ലഭിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കുകയും ചെയ്യുമായിരുന്നു. ഇന്ത്യ, യു എസ് എ, യു കെ എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. ഉയര്‍ന്ന ശമ്പളവും സിലിക്കണ്‍ വാലി ജീവിതരീതിയും ബാബറിനെ മാറ്റിയിരുന്നു. പക്ഷെ ഇതെല്ലാം ഉപേക്ഷിച്ചാണ് പശ്മിന സമൂഹം സംരക്ഷിക്കാന്‍ തീരുമാനം എടുക്കുന്നത്. 2009ല്‍ തന്റെ യാത്ര ആരംഭിച്ചപ്പോള്‍ സിലിക്കണ്‍വാലിയിലെ ദയനീയ അവസ്ഥകളൊന്നും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ കാശ്മീരിലെ കാലാവസ്ഥാ പ്രശ്‌നങ്ങളും തീവ്രവാദ ആക്രമണങ്ങളും നന്നായി അറിയാം.

image


2009ലെ വരള്‍ച്ച തടാകങ്ങളെയാകെ വറ്റിച്ചു. 2010ല്‍ വെള്ളപ്പൊക്കമാണ് വിനയായത്. 2012ല്‍ വീണ്ടും വരള്‍ച്ച 25000 പശ്മിന ആടുകള്‍ ചാകുന്നതിന് കാരണമായി. ഈ മേഖലയിലുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്ന് ഈ വര്‍ഷങ്ങളിലുടെ കടന്നുപോയപ്പോള്‍ മനസിലാക്കാനായി. ഹിമാലയത്തിലെ കാലാവസ്ഥാ വ്യതിയാനവും, നെയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നിന്നും നേരിടുന്ന വെല്ലുവിളി, വ്യാജ പശ്മിന നൂലുകളുടെ അതിപ്രസരം, ജോലിക്കാര്‍ക്ക് ലഭിക്കുന്ന വേതനത്തിലെ കുറവ്, ആട്ടിടയന്‍മാരുടെ എണ്ണത്തിലെ കുറവ്, ആടുകളുടെ എണ്ണത്തിലെ കുറവ്, ചൈനയില്‍ നിന്നുള്ള മത്സരം എന്നിവയായിരുന്നു പ്രധാന വെല്ലുവിളികള്‍.

image


വളരെ പരിതാപകരമായി കാലാവസ്ഥയിലിരുന്ന് തങ്ങളുടെ തണുപ്പകറ്റാന്‍ കാശ്മീരിലെ സ്ത്രീകള്‍ നെയ്‌തെടുക്കുന്ന പശ്മിന ഷോളുകള്‍ക്ക് രണ്ട് ലക്ഷം രൂപയാണ് മിലനിലും പാരീസിലും വില. ഇടനിലക്കാരുടെ ചതിയിലാണ് ഇവിടെ കര്‍ഷകര്‍ക്ക് യഥാര്‍ഥ മൂല്യം ലഭിക്കാതെ പോകുന്നത്. ഈ സാഹചര്യങ്ങള്‍ മനസിലാക്കിയ ബാബര്‍ ഒരു ദൃഢനിശ്ചയം എടുത്തു. ഈ മേഖലിയലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുകയും കര്‍ഷകര്‍ക്കായി മികച്ചതായി എന്തെങ്കിലും ചെയ്യുകയും വേണമെന്ന് തീരുമാനിച്ചു. ഇതിനായി തന്റെ സംരംഭമായി കാശ്മിര്‍ഇങ്ക് ആരംഭിച്ചു. ഇതിലൂടെ ആദ്യം ബാബര്‍ ചെയ്തത് കാശ്മീരിലെ വ്യവസായികളെ ബോധവത്കരിക്കുകയായിരുന്നു. 

image


50000 ആട്ടിടയന്‍മാരും 300000 തൊഴില്‍ വിദഗ്ധരും 200000 പശ്മിന ആടുകളുമാണ് ഉണ്ടായിരുന്നത്. വ്യാജ പശ്മിന നൂലുകളെ അകറ്റാനായിരുന്നു ആദ്യം ബാബര്‍ പഠിപ്പിച്ചത്. പിന്നെ ഇവക്ക് ലഭിക്കേണ്ട യഥാര്‍ത്ഥ വില സംബന്ധിച്ചും ഒരു ബോധവത്കരണം നടത്തി. ഇടനിലക്കാരായിരുന്നു യഥാര്‍ത്ഥവില കര്‍ഷകര്‍ക്ക് ലഭിക്കുന്നതില്‍ തടസ്സം നിന്നത്. അവസാനിപ്പിക്കാനായിരുന്നു ആദ്യശ്രമം. ഇടനിലക്കാരെ ഒഴിവാക്കി യഥാര്‍ത്ഥ പശ്മിനയുടെ വില ഉപഭക്താക്കളെ മനസിലാക്കി കര്‍ഷകര്‍ക്കടുത്തെത്തിക്കാന്‍ ശ്രമിച്ചു. വ്യാജ പശ്മിന വില്‍പ്പന നടത്തിയിരുന്ന ട്രേഡേഴ്‌സിനെതിരെ നിയമപരമായി പ്രതകരിക്കുകയും അവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതോടെ ഇടനിലക്കാരും വ്യാജ ട്രേഡേഴ്‌സും ബാബറിനെതിരെ തിരഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും കാശ്മീര്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരില്‍ നിന്നും വളരെ വലിയ പിന്തുണയാണ് ബാബറിന് ലഭിച്ചത്. ഇത് കൂടുതല്‍ പ്രോത്സാഹനം നല്‍കി. ചൈനയില്‍ നിന്നുള്ള പശ്മിനയാണ് മറ്റൊരു വെല്ലുവിളിയായത്. ചൈന പശ്മിനയും കാശ്മീര്‍ പശ്മിനയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. കാശ്മീരിലെ പശ്മിനക്ക് ചൈനയുടേതിനേക്കാള്‍ കനം കുറവായിരുന്നു. മാത്രമല്ല ഇത് പൂര്‍ണമായി യന്ത്ര നിര്‍മിതമായിരുന്നു.

image


കാശ്മീരിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമമായിരുന്നു അടുത്തത്. അതിന് ആദ്യമായി മൊബൈല്‍ എത്തിച്ചു. ഇത് വരുടെ ബന്ധുക്കളുമായി മാത്രമല്ല, ഉപഭോക്താക്കളുമായുള്ള ബന്ധവും വളര്‍ത്തി. പിന്നീട് പലര്‍ക്കും കമ്പ്യൂട്ടര്‍ അറിവും നല്‍കി. ഇത് വ്യവസായം അന്താരാഷ്ട്ര നിലവാരത്തില്‍ ഉയരുന്നതിനും കാരണമായി.

തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നായിരുന്നു ബാബര്‍ ഈ സംരംഭം ആരംഭിച്ചത്. ഇതിന്റെ പ്രസക്തി വര്‍ധിച്ചതോടെ സംരംഭം ഏറ്റെടുക്കാന്‍ നിരവധി നിക്ഷേപകര്‍ മുന്നോട്ടു വന്നു. ഇവരില്‍ പലരും പ്രഗത്ഭരായിരുന്നു. ഇതില്‍ വില്‍ക്കപ്പെടുന്ന ഓരോ ഉത്പന്നത്തിനും ലഭിക്കുന്ന ലാഭത്തിന്റെ ഏഴ് ശതമാനം പശ്മിന സമൂഹത്തിന് തിരികെ നല്‍കാനായിരുന്നു തീരുമാനം. ഇന്ത്യ മുഴുവനും മറ്റ് 20 രാജ്യങ്ങളിലും റീട്ടേയില്‍ പാര്‍ട്ട്ണര്‍മാരെ കണ്ടെത്താന്‍ തീരുമാനിച്ചു.

image


ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഞങ്ങളെ ബന്ധപ്പെട്ടാല്‍ പങ്കാളിത്തം നല്‍കിയിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഉത്പന്നം വാങ്ങി വില്‍പന നടത്തിയാല്‍ അതിന്റെ ഷെയറും ലാഭവും അവര്‍ക്ക് ലഭിക്കുമായിരുന്നു. ലോകം ഞങ്ങള്‍ക്കായി ഇരുകയ്യും നീട്ടിയിരിക്കുന്നതായാണ് ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത്. രാജാക്കന്‍മാര്‍ക്കും രാജ്ഞിമാര്‍ക്കുമുള്ള കളക്ഷന്‍സ് വരെ പശ്മിനയില്‍ ഉണ്ട്. ഒരു ജനറേഷനില്‍നിന്നും അടുത്ത ജനറേഷനിലേക്കുളളതും ലഭ്യമാണ്. ഫാഷനും പാരമ്പര്യവും ആഡംബരവും ചേര്‍ന്ന പശ്മിന ഇന്ന് ലോകത്തിന്റെ തന്നെ റാണിയായി മാറിയിരിക്കുകയാണ്.