ഹാന്റക്‌സ് റിബേറ്റ് കുടിശികയുടെ 25 ശതമാനം

ഹാന്റക്‌സ് റിബേറ്റ് കുടിശികയുടെ 25 ശതമാനം

Thursday August 31, 2017,

1 min Read

ഓണത്തിനു മുന്‍പ് നല്‍കും: മന്ത്രി എ. സി. മൊയ്തീന്‍ ഹാന്റക്‌സ് റിബേറ്റ് കുടിശികയുടെ 25 ശതമാനം ഓണത്തിന് മുന്‍പ് നല്‍കുമെന്ന് വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ഹാന്റക്‌സ് ഓണക്കാല വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ ഹാന്റക്‌സ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

image


കൈത്തറി മേഖലയിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം ലഭിക്കുന്നതിനും സാഹചര്യമുണ്ടാവണം. ഈ മേഖലയിലേക്ക് പുതിയ തൊഴിലാളികള്‍ കടന്നുവരുന്നുണ്ട്. വിപണന രംഗത്ത് പുതിയ ഇടപെടലുകള്‍ ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് കൈത്തറിയുടെ ബ്രാന്‍ഡിംഗ് ആലോചിക്കുന്നത്. ഹാന്റക്‌സ് ഷോറൂമുകള്‍ നവീകരിക്കക്കേണ്ടതുണ്ട്. മറ്റു വസ്ത്രശാലകളെ പോലെ ഷോറൂമുകള്‍ ആകര്‍ഷകമാകണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച വി. എസ്. ശിവകുമാര്‍ എം. എല്‍. എ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ഈ ഓണക്കാലത്ത് ഹാന്റക്‌സ് 30 കോടി രൂപയുടെ തുണിത്തരങ്ങളുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. പുതിയ കോട്ടണ്‍ സാരികള്‍, ഫര്‍ണിഷിംഗ് ഉത്പന്നങ്ങള്‍, ഡബിള്‍ മുണ്ടുകള്‍ തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. വാര്‍ഡ് കൗണ്‍സലര്‍ ജയലക്ഷ്മി, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ കെ. സുധീര്‍, ഹാന്റക്‌സ് ഭരണസമിതി അംഗങ്ങള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.