സ്വപ്നങ്ങളുടെ ചക്രങ്ങള്‍ ചവിട്ടി എസ് എം എസ് വീല്‍

0

സ്വപ്നങ്ങളിലൂടെയാണ് ഓരോ മനുഷ്യന്റേയും ജീവിതം നീങ്ങുന്നത്. ചെറുതും വലുതുമായ ഈ സ്വപനങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് അവന്റെ പ്രയത്‌നങ്ങളെല്ലാം. ഒരു സൈക്കിള്‍ റിക്ഷാക്കാരനെ സംബന്ധിച്ച് അവന്റെ ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു റിക്ഷ എന്നത്. അത്തരത്തിലുള്ള ആയിരക്കണക്കിന് റിക്ഷാതൊഴിലാളികളുടെ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ സംരംഭമാണ് നവീന്‍ കൃഷണയുടെ എസ് എം എസ് വീല്‍.

എസ് എം എസ് വീല്‍ എന്നത് വാരണാസിയിലുള്ള സൈക്കിള്‍ റിക്ഷാക്കാരെ സഹായിക്കുന്ന ഒരു സാമൂഹിക സംരംഭമാണ്. ഈ കമ്പനി വഴി പാവപ്പെട്ട റിക്ഷാ തൊഴിലാളികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ സൈക്കള്‍ റിക്ഷകള്‍ ലഭിക്കും. എസ് എം എസ് വീല്‍ റിക്ഷയും ഇന്‍ഷൂറന്‍സും, ലൈസന്‍സുമെല്ലാം 11,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ തുക ഉപഭോക്താക്കള്‍ക്ക് താങ്ങാന്‍ പറ്റുന്ന തരത്തില്‍ ആഴ്ചതോറുമുള്ള തവണ വ്യവസ്ത്ഥയാക്കിമാറ്റുന്നു. കൂടാതെ തൊഴിലാളികളില്‍ നിന്നും ഇത് പിരിച്ചെടുക്കാന്‍ പ്രത്യേക ഉദ്ദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യുന്നു. ചെറിയ തുക ആഴ്ചതോറും അടക്കുക വഴി തൊഴിലാളികള്‍ക്ക് ഔരു വര്‍ഷമാകുമ്പോള്‍ അനായാസമായി റിക്ഷ സ്വന്തമാക്കാന്‍ സാധിക്കും. വല്‍ക്കുന്ന റിക്ഷയുടെ മേല്‍ കമ്പനി ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കുന്നു എന്നത് എടുത്ത് പറയേണ്ട പ്രത്യേകതതന്നെയാണ്. തൊഴിലാളികളടെ ജീവന്‍, അപകടം, റിക്ഷ മോഷണം എന്നിവയില്‍ നിന്നുള്ള പരിരക്ഷണമാണ് കമ്പനി നല്‍കിവരുന്നു.

ബനാറസ് ഹന്ദുല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം നേയിതയ വ്യക്തിയാണ് എസ് എം എസ് വീല്‍ എം ഡിയായ നവീന്‍. എസ് എം എസ് വീല്‍ എന്ന് സംരംഭത്തിന് മുമ്പ് തന്നെ റിക്ഷാ തൊഴിലാളികള്‍ക്കിടയില്‍ പല പ്രവര്‍ത്തനങ്ങളും നടത്തിയ ആളാണ് നവീന്‍. കേന്ദ്ര ഗ്രാമീണ മന്ത്രാലത്തിന്റെ കീഴില്‍ റിക്ഷ ബാങ്ക് എന്ന പ്രൊജക്ടിന്റെ നേഷണല്‍ കോര്‍ഡിനേറ്ററയി നവീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ത്രിപുര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റിക്ഷാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ പ്രധാന പങ്കു വഹിച്ച ആളാണ് നവീന്‍. തന്റെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ആസ്സാമില്‍ മാത്രം 1200 ഓളം റിക്ഷകള്‍ തൊഴിലാളികളിലേക്ക് എത്തിക്കാന്‍ നവീനിന് സാധിച്ചു. മാത്രമല്ല ലഗ്‌നൗ, അലഹബാദ്. വാരണാസി തുടങ്ങിയ പട്ടണങ്ങളിലും റിക്ഷാ ബാങ്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിജയവും അംഗീകാരവുമാണ് നവീനിനെ എസ് എം എസ് വീല്‍ എന്ന സംരംഭത്തിലേക്ക് നയിച്ചത്.

2010 ഏപ്രില്‍ മാസത്തിലാണ് എസ് എം എസ് വീല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റിക്ഷാ തൊഴിലാളി സമൂഹത്തിനോടുള്ള നവീന്റെ താല്‍പര്യവും വിശ്വാസവുമാണ് അന്തര്‍ ദേശീയ തലത്തില്‍ നിന്നു പോലും നിക്ഷേപങ്ങള്‍ എസ് എം എസ് വീലിനെ തേടി എത്തിയത്. 2011ല്‍ എസ് എം എസ് വീലിന് സങ്കല്‍പ് അവാര്‍ഡും, ഫസ്റ്റ് ലൈറ്റ് വില്ലേജ് ക്യാപിറ്റല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മാത്രമല്ല അണ്‍ റീസണബിള്‍ ഇന്‍സ്റ്റിറ്റൂട്ടിന്റെ ഫൈനല്‍ ലിസ്റ്റില്‍ വരുകയും 30,0000 ഡോളര്‍ പാരിതോഷികം നേടുകയും ചെയ്തു.

.

എസ് എം എസ് വീലിന് ഇപ്പോള്‍ 15ല്‍ പരം തൊഴിലാളികള്‍ വാരണാസിയിലും, ജനപൂരിയുലും ജോലി ചെയ്യുന്നുണ്ട്. ജാര്‍ഖണ്ഡില്‍ പുതിയ മൂന്ന് ശാഖകള്‍ കൂടി തുടങ്ങാനുള്ള പദ്ധതിയിലാണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം വളര്‍ച്ച അതായത് 1200 സൈക്കള്‍ റിക്ഷ വില്‍ക്കാനുള്ള പദ്ധയിലാണ് എസ് എം എസ് വീലെന്ന് നവീന്‍ പറയുന്നു.

എസ് എം എസ് വീല്‍ എന്ന സംരംഭത്തിന്റെ ഇന്ന് കാണുന്ന വിജയും അത്ര എളുപ്പത്തില്‍ നേടിയതല്ല എന്നാണ് നവീന്‍ പറയുന്നത്. തുടക്കത്തില്‍ ഈ സംരംഭത്തിന് വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ല. നിരവധിപേരെ കാണുകയും ഒട്ടനവധി ചര്‍ച്ചകള്‍ നടത്തിയുമൊക്കെയാണ് നവീന്‍ നിക്ഷേപകരെയും മറ്റും കണ്ടെത്തിയത്. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത് തിരക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെയാണ്. ഇതുിനിടെ സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ ഇന്ന് തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ നവീനിന് ഏറെ ആഹ്ലാദവും സംതൃപ്തിയുമുണ്ട്.