ഇന്ത്യയിലുടനീളം സഞ്ചരിക്കുക എന്നത് അത്ഭുതകരവും രസകരവുമായ അനുഭവമാണ്. ഈ യാത്രക്കിടയില്‍ നിരവധി ദരിദ്ര കുടും ബങ്ങള്‍, പ്രവര്‍ത്തന രഹിതമായ ആരോഗ്യ കേന്ദ്രങ്ങല്‍ എന്നിവ നമുക്ക് കാണാന്‍ സാധിക്കും. കാടാതെ വെള്ളത്തിനായുള്ള നീണ്ട നിരയില്‍ നില്‍ക്കുന്നവര്‍ ഒരു സ്ഥിരം കാഴചയാണ്. ഇതില്‍ നിന്ന് തന്നെ ഇന്ത്യയില്‍ എത്രമാത്രം വൈവിധ്യവും അസമത്വവും നില്‍നില്‍ക്കുന്നെന്ന് മനസ്സിലാക്കം. ഇത്രയേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഉയരാന്‍ കഴിയുക?
2002ല്‍ ആണ് ഒരുകൂട്ടം യുവവ്യവസായികള്‍ സമൂഹത്തില്‍ എന്തെങ്കിലും ചെയ്യുക എന്നത് അവരുടെ കടമയായി സ്വീകരിച്ചത്. ശന്തനുമിശ്രയും കൂട്ടുകാരും ചേര്‍ന്ന് ഒരു ജോലിക്ക് വേണ്ടി ഡല്‍ഹിയിലേക്ക് പോയി. 1990ലെ സാമ്പത്തിക ഉദാരവത്കരണത്തെ തുടര്‍ന്ന് അവര്‍ പ്രതീക്ഷിച്ചതിലും നേരത്തെ സാമ്പത്തിക ലക്ഷ്യങ്ങല്‍ വിജയം കണ്ടു.
'ഞങ്ങള്‍ എന്നും ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. ഓരോരുത്തരുടേയും അനുഭവങ്ങല്‍ പരസ്പരം പങ്കുവെയ്ക്കും. എല്ലാവരുടേയും മനസ്സില്‍ ഒരു ചിനത മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക.' മിശ്ര പറയുന്നു. ഇങ്ങനെയാണ് ജോലിയുടെ കൂടെ 'സ്മയില്‍ ഫൗണ്ടേഷന്‍' ആരംഭിച്ചത്. ഈ സാഹചര്യത്തിലാണ് ഏതെങ്കിലും ഒന്നില്‍ കൂടുതല്‍ ശ്രദ്ധ നലകണമെന്ന് അദ്ദേഹത്തിന് മനസ്സിലായി. '2005ല്‍ ഞാന്‍ വളരെയധികം ആലേചിച്ച ശേഷമാണ് എന്റെ ജോലി ഉപേക്ഷിച്ചത്. സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്റെ പ്രൊഫഷനായി ഞാന്‍ സ്വീകരിച്ചു.' മിശ്ര പറയുന്നു.
കുട്ടികളേയും അവരുടെ കുടുംബത്തേയുമാണ് സ്മയില്‍ ഫൗണ്ടേഷന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. കൂടാതെ സ്ത്രീ ശാക്തീകരണം, യുവാക്കളുടെ പ്രശ്‌നങ്ങല്‍, ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. 'വിദ്യാഭ്യാസമാണ് ഏറ്റവും വലിയ കാര്യം. കുടുംബത്തില്‍ എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം വളരെ കുറവനാണ്' അദ്ദേഹം പറയുന്നു.
300000 ത്തില്‍ പരം കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരിലേക്ക് വര്‍ഷം തോറും ഇവര്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലായി 158 വെല്‍ഫയര്‍ പദ്ധഥികള്‍ വഴിയാണ് ഇത് നടപ്പിലാക്കുന്നത്. സ്വാഭിമാന്‍(സ്ത്രീ ശാക്തീകരണം), സ്മയില്‍ ഓണ്‍ വീല്‍സ്(മൊബൈല്‍ ആശുപത്രി), സ്‌മൈല്‍ ട്വിന്‍ ഇലേണിങ് പ്രോഗ്രം(യുവാക്കള്‍ക്ക്), മിഷന്‍ എഡ്യൂക്കേഷന്‍(കുട്ടികളുടെ വിദ്യാഭ്യാസം) എന്നിവയാണ് ഇതിന്റെ കീഴിലുള്ള സംഘടനകല്‍.
ചൈല്‍ഡ് ഫോര്‍ ചൈല്‍ഡ് പ്രാഗ്രാമാണ് ഏറ്രവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പരിപാടി. ഇതില്‍ സമൂഹത്തില്‍ ഉന്നത തലത്തില്‍ നില്‍ക്കുന്ന കുട്ടികളും കാഴേക്കിടയിലുള്ള കുട്ടികളും ഒരുമിക്കുന്നു. 'ഉന്നതി ജീവിത നിലവാരമുള്ള കുട്ടികള്‍ യാഥാര്‍ഥ്യത്തിലേക്ക് ഇതുവഴി കടന്നുവരും. ഇത് വളരെ ചെറിയ പ്രായത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാന്‍ വളര്‍ന്ന് കഴിഞ്ഞാല്‍ അവര്‍ സമൂഹത്തോട് കടമയുള്ള പൗരനായി മാറും' കഴിഞ്ഞ വര്‍ഷം 417 ജില്ലകളിലെ 900 സ്‌കൂളുകളില്‍ 1 മില്ല്യന്‍ കുട്ടികളോടും അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരോടും സംവദിക്കാന്‍ കഴിഞ്ഞു.
ഗ്രാമപ്രദേശങ്ങളില്‍ സേവനങ്ങള്‍ നല്‍കാനായി ഡോക്ടര്‍, അധ്യാപകര്‍, പ്രോദക്ട് മാനേജര്‍മാര്‍ എന്നിവരെ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളി ആയിരുന്നു. ഇവരെ നിലനിര്‍ത്തുക എന്നത് മറ്റൊരു വെല്ലുവിളിയും. 'ഞങ്ങലുടെ പാര്‍ട്ട്‌നര്‍മാര്‍ എല്ലാവരും വ്യവസായികള്‍ ആയതുകൊണ്ട് ചെയ്യുന്ന ജോലികള്‍ എല്ലാം തന്നെ കൃത്യത ഉള്ളത് ആയിരിക്കണം. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് സാധിക്കാതെ വരുന്നു.' മിശ്ര പറയുന്നു.
350 പേര്‍ ഇപ്പോള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. 100ല്‍ പരം വോളന്റിയര്‍മാരും ഉണ്ട്. 2015 ഓടെ 500000 പേരിലേക്ക് എത്തിച്ചേരാനാണ് അവര്‍ ലക്ഷ്യമിടുന്നത്.
Related Stories
Stories by Team YS Malayalam