ബാറ്റേന്തി ഡേവിഡ് ബൂണ്‍; ആവേശത്തോടെ കുട്ടികള്‍

ബാറ്റേന്തി ഡേവിഡ് ബൂണ്‍; ആവേശത്തോടെ കുട്ടികള്‍

Friday September 09, 2016,

1 min Read

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ഓസ്ട്രേലിയന്‍ സൂപ്പര്‍ താരമായിരുന്ന ബൂണ്‍ ഒരിക്കല്‍ കൂടി ബാറ്റ് ചെയ്തത്. ഇക്കുറി താരമായല്ല ടാസ്മാനിയന്‍ ഒദ്യോഗിക സന്ദര്‍ശക സംഘത്തിലെ അംഗമായിട്ടാണ് ബൂണെത്തിയത്.

image


 ഈഡന്‍ഗാര്‍ഡന്‍സിലെ ലോകകപ്പ്- ആവേശം നിറഞ്ഞ ഓര്‍മകള്‍ ഉണര്‍ത്തുന്ന സ്വീകരണമായിരുന്നു ഗ്രീന്‍ഫീല്‍ഡില്‍. കേരള ക്രിക്കറ്റ് അസോസിയേഷന്റെയും അനില്‍കുംബ്ലെയുടെ ടെന്‍വിക് സ്പോര്‍ട്സ് അക്കാദമിയിലെയും കുട്ടിതാരങ്ങള്‍ ബൂണിനെ കണ്ടതോടെ പൊതിഞ്ഞു. ജേഴ്സിയിലും ബാറ്റിലും ബോളിലുമായി ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ കുട്ടികളെ ബൂണ്‍ നിരാശരാക്കിയില്ല.- പിന്നാലെ ആവേശമുയര്‍ത്തി ബാറ്റ് കൈയ്യിലെടുത്തു. സൂപ്പര്‍ താരത്തിനെതിരെ പന്തെറിയാന്‍ കുട്ടിതാരങ്ങള്‍ മത്സരിച്ചു. യോര്‍ക്കറുള്‍പ്പെടെ മൂളി പാഞ്ഞെത്തിയിട്ടും പ്രതിഭ തെല്ലും കൈമോശമായിട്ടി-ല്ലെന്ന് തെളിയിച്ച് ബൂണ്‍ പന്തുകള്‍ വിദഗ്ധമായി- നേരിട്ടു. ബാറ്റിങ്ങിന് ശേഷമായിരുന്നു താരങ്ങള്‍ക്ക് അംഗീകാരമായി അഭിന്ദനവാക്കുകള്‍.

image


ഇന്ത്യയെ കുറിച്ചും ഇന്ത്യന്‍ താരങ്ങളെ കുറിച്ചും പറയാനേറെ ബൂണിന്. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ സച്ചിന്‍ നടത്തിയ കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെന്ന് കരുതുന്നതായി പറഞ്ഞ ബൂണ്‍ വീരാട് കോഹ്ലിയെ മികച്ച താരമെന്നും വിശേഷിപ്പിച്ചു. കോഹ്ലി, സ്മിത്ത്, വില്യംസ് എന്നിവരെല്ലാം അവരുടേതായ ശൈലിയില്‍ മികച്ച കളി കാഴ്ചവക്കുന്നവരാണ്. ഇവരെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. 

image


1987ലെ ലോകകപ്പ് നിമിഷങ്ങളെ കുറിച്ചും പങ്കുവക്കാനും മറന്നില്ല. ഈഡന്‍ഗാര്‍ഡന്‍സില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിട്ടപ്പോള്‍ ഇന്ത്യന്‍- ആരാധകര്‍- ആസ്ട്രേലിയക്കായി കൈയ്യടിച്ചത് അല്‍ഭുതപ്പെടുത്തി. സെമിയിയില്‍ ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പിച്ചതോടെ ഫൈനലില്‍ ഇന്ത്യന്‍ ആരാധകര്‍ ആസ്ട്രേലിയയുടെ വിജയത്തിനായി ആര്‍ക്കുകയായിരുന്നു. മാര്‍ക്ക് ടെയ്ലര്‍ മുതര്‍ റിക്കിപോണ്ടിങ് ഉള്‍പ്പെടെയുള്ള ക്യാപ്റ്റര്‍മാര്‍ മിടുക്കന്‍മാരെന്ന് പറഞ്ഞ ബൂണ്‍ പക്ഷേ ക്യാപ്റ്റര്‍മാരിലെ ഹീറോ അലന്‍ബോര്‍ഡറാണെ് പറയാനും മടിച്ചില്ല. ഭാവിതാരങ്ങള്‍ക്കുമായുള്ള ബൂണിന്റെ വാക്കുകള്‍ ഇത്രമാത്രം ''ക്രിക്കറ്റിനെ ഹൃദയത്തോട് ചേര്‍ത്ത് സ്നേഹിക്കൂ'.-

    Share on
    close