ഇന്ററാക്ടീവ് മാജിക് ഫിനാലെ വിസ്മയമായി  

0

മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളുള്ള ആല്‍ബത്തില്‍നിന്ന് ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി സാക്ഷാല്‍ ഇ.എം.എസ് ഇറങ്ങി വന്ന് കാണികളോടു സംസാരിച്ചപ്പോള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ ജന സഞ്ചയത്തില്‍നിന്ന് നിലയ്ക്കാത്ത കൈയടികളുയര്‍ന്നു. 

ആദ്യ കേരള സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ഇന്ററാക്ടീവ് മാജിക് ഫിനാലെയിലാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കണ്ട് കാണികള്‍ വിസ്മയഭരിതരായത്. കേരളം എന്ന പുറംചട്ടയോടെ പിണറായി വിജയന്‍ മുതല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് വരെയുള്ളവരുടെ ചിത്രങ്ങള്‍ ഉള്ള വലിയൊരു പുസ്തകം ഓരോപേജും മാന്ത്രികന്‍ സദസ്സിനെ തുറന്നു കാണിച്ചു. പുസ്തകം അടച്ച് തുറന്നപ്പോള്‍ ആദ്യപേജില്‍ നിന്ന് ഇ.എം.എസ്. ഇറങ്ങിവരികയായിരുന്നു. മയക്കുമരുന്ന് ദുരുപയോഗവും മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും മുതുകാട് ഇന്ദ്രജാല പ്രകടനങ്ങള്‍ നടത്തി