50 കുഞ്ഞുങ്ങള്‍ക്ക് അമ്മയായി പതിനേഴുകാരി  

5

അച്ഛനമ്മമാര്‍ എപ്പോഴും പറഞ്ഞ് കേള്‍ക്കാറില്ലേ പതിനേഴ് പതിനെട്ട് വയസ്സ് വരെ മക്കള്‍ വഴി തെറ്റി പോകാനുള്ള സാധ്യതകളേറെയാണെന്ന്. എന്നാല്‍ മേഘ്‌നയുടെ അച്ഛനമ്മമാര്‍ക്ക് ആ പേടി ഉണ്ടായിട്ടുണ്ടാകില്ല. കാരണം ഈ പ്രായത്തില്‍ മകള്‍ സാമൂഹിക നന്മയ്ക്ക് വേണ്ടിയുള്ള പ്രയത്‌നത്തിലാണ്. സ്വന്തം കാര്യം നോക്കുന്നത് പോലും ഭാരമായി തോന്നുന്ന ഈ പ്രായത്തിലുള്ള കുട്ടികളുള്ള നമ്മുടെ നാട്ടില്‍ അമ്പതോളം കുട്ടികളെ ദത്തെടുത്ത് അവരുടെ ഉത്തരവാദിത്തങ്ങളെല്ലാം സന്തോഷത്തോടെ നടത്തുന്ന ഇവള്‍ നമുടെയൊക്കെ മക്കള്‍ക്ക് മാതൃയാക്കാവുന്ന വ്യക്തിത്വമാണെന്നതില്‍ സംശയമില്ല. മകളുടെ കാര്യപ്രാപ്തിയില്‍ അവര്‍ അഭിമാനിച്ചിട്ടുണ്ടാകാം. ഒരുത്തമ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള പ്രയത്‌നത്തിലാണ് മേഘ്‌നയും അവളുടെ മുന്ന് സുഹൃത്തുക്കളും. 

വെറും പതിനെട്ടു വയസ് മാത്രം പ്രായമുള്ള ഇവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രശംസനാര്‍ഹമാണ്. ലോക ജനതയ്ക്കിടയില്‍ മൈത്രിയുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിന്മേല്‍ 17 ആം വയസ്സില്‍ മൂന്ന് യുവസുഹൃത്തുക്കള്‍ക്കൊപ്പം Make the world wonderful (NGO) എന്ന പദ്ധതിയ്ക്ക് ib hubs നോടൊപ്പം ചേര്‍ന്ന് രൂപം നല്‍കി. പതിനെട്ടാം വയസ്സില്‍ അമ്പതോളം കുട്ടികളുടെ മാതൃസ്ഥാനീയയാണ് മേഘ്‌ന. നല്ലൊരു നാളെയെ വാര്‍ത്തെടുക്കാനുള്ള ഈ ഉദ്യമത്തില്‍ നാമേവര്‍ക്കും പങ്ക് ചേരാം. കുട്ടികളെന്നത് ഭാവിയുടെ വാഗ്ദാനങ്ങളാണ് അവരിലേക്ക് നന്മ നിറഞ്ഞ ചിന്തകളെത്തിക്കുന്നതു വഴി ശാന്തിയും സമാധാനവും ഒത്തൊരുമയും ഉണ്ടാക്കാമെന്ന ഉത്തമ വിശ്വാസത്തിലാണ് മേഘ്‌നയും കൂട്ടുകാരും. ഓരോ വ്യക്തിയും വളര്‍ന്നു വരുന്ന ചുറ്റുപാടിന്റെ അടിസ്ഥാനത്തിലാകും അവരുടെ ചിന്തയും ചിന്തയുടെ വികാസവും. ആ ചിന്തകള്‍ നല്ല രീതിയില്‍ ഉപയോഗിക്കുവാനുള്ള ട്രൈനിങ് അവര്‍ക്ക് ഇവിടെ ലഭിക്കുന്നു . വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്ന അമ്പതോളം കുട്ടികളുടെ അമ്മമാരാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കികള്‍.

Child Adoption programme ലൂടെ സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍ ഒറ്റപ്പെട്ടു പോയ കുട്ടികളേയും സ്‌നേഹവും സാന്ത്യനവും അര്‍ഹിക്കുന്നവരുമായ നിരാലംബരായ കുട്ടികളെ തേടിപ്പിടിച്ച് ആശ്രയമേകാന്‍ അവര്‍ക്ക് കഴിഞ്ഞു. അവരെ ജീവിക്കാനും എല്ലാവരേയും സ്‌നേഹിക്കാനും സമൂഹത്തിനു ദകും വിധം പ്രവര്‍ത്തിപ്പിക്കാനും പ്രത്യേകം പരിശീലനം നല്‍കുന്ന നൂതന വിദ്യാഭ്യാസ രീതി അവലംബിക്കുന്നതു വഴി പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്, ഇവിടെ. 50 വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വന്ന കുട്ടികള്‍ക്ക് ഒരേ രീതിയിലുള്ള സ്‌നേഹവും സംരക്ഷണവും നല്‍കി തന്റെ തായൊരു വ്യക്തിത്വമുണ്ടാക്കാനും എല്ലാ വിഷയങ്ങളിലും തങ്ങളുടേതായൊരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനും തീരുമാനങ്ങള്‍ സ്വയമെടുക്കാനും അവരെ പ്രാപ്തരാക്കുന്നു. ഇതൊക്കെ അവരെ മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു .

നാടകം പോലെയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ വലിയ വലിയ ആശയങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കുന്നു. ഒരു നാടകത്തിലെ എല്ലാ കഥാപാത്രങ്ങളും കുട്ടികള്‍ മാറി മാറി അഭിനയിക്കുന്നത് ഇവിടത്തെ Activtiy യുടെ ഭാഗമാണ് . അതു വഴി ഓരോ വ്യക്തികളുടെ കാഴ്ചപ്പാടും വ്യത്യസ്തമാണെന്ന് പറഞ്ഞു കൊടുക്കാതെ തന്നെ അവരിലേക്ക് എത്തിക്കുന്നു. ഇതു പോലുള്ള ശില്‍പ്പശാലകള്‍ തങ്ങള്‍ക്ക് ഏറെ ഗുണകരമായെന്ന് III, NIT, IIIT .... ഇവിടെ നിന്നുമുള്ള കുട്ടികള്‍ അഭിപ്രായപ്പെടുന്നു .

വളരെ ചെറിയ രീതിയില്‍ മേഘ്‌ന തുടങ്ങിയ സംഘടന വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് ഈ യുവ സുഹൃത്തുക്കള്‍ . മേഘ്‌ന യോടൊപ്പം ഖ്യാതിയും സൗമ്യയും പ്രണതിയും സമുഹത്തിലെ നിരാലംബരായ കുട്ടികള്‍ക്ക് താങ്ങായി. ഒറ്റയ്ക്കല്ല അവരുടെ യാത്രയെന്നും അവര്‍ക്ക് പിന്തുണയായി 9000 ത്തോളം ജനങ്ങളും പ്രമുഖരായ പല വ്യക്തികളും മുന്നോട്ടു വന്നു. മന്ത്രി, ഡിജിപി, സയിന്റിസ്റ്റ് തുടങ്ങി പലരും പിന്തുണയുമായി അവര്‍ക്ക് മുന്നിലെത്തി വിലപ്പെട്ട നിര്‍ദ്ദേശങ്ങളും നല്‍കി.

പക്വതയും കാര്യ പ്രാപ്തിയും തീരുമാനങ്ങള്‍ സ്വയമെടുക്കാനുള്ള കഴിവും ഇവിടത്തെ പരിശീലനം കിട്ടിയ കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു.ഇതിനുദാഹരണമായി എടുത്ത് കാട്ടാവുന്നതാണ് ഒരു ഫെസ്റ്റില്‍ ഉണ്ടായ അനുഭവം. രാത്രി മറ്റ് NGO യിലുള്ള കുട്ടികള്‍ അടി വെച്ചപ്പോള്‍ മുതിര്‍ന്നവരുടെ പക്വതയോടെ MTwwയിലെ കുട്ടികള്‍ അവരെ സമാധാനിപ്പിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാത്രമല്ല ഓരോ കുട്ടിയും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് അവര്‍ കിടന്നത്. ഇങ്ങനെയുള്ള ഒരു പാട് അനുഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. തന്റെ കാര്യം മാത്രം നോക്കുന്നവരാണ് ഇന്ന് ലോകത്തിലധികവും സ്വാര്‍ത്ഥ ചിന്ത ഇല്ലാതാക്കി ലോകസമാധാനം നിലനിര്‍ത്താന്‍ കുട്ടികളിലു ടെ മാത്രമേ കഴിയൂ . തങ്ങളുടെ സംഘം ലോകമേ തറവാട് എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നു. തന്റെ കാര്യം മാത്രം നോക്കി ജീവിക്കാതെ ലോകത്തോട് കര്‍ത്തവ്യ ബോധമുള്ള പൗരന്മാരായി വളരാനുള്ള ഈ ശിക്ഷണം വിജയം വരിക്കട്ടെ ഗാന്ധിജിയുടെ സന്ദേശം പോലെ കുട്ടികളിലൂടെ ലോകസമാധാനം നിലനില്‍ക്കട്ടെ. ഈ പുണ്യ പ്രവര്‍ത്തിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.