സ്വന്തം രുചിക്കൂട്ടില്‍ മധുരം ചാലിച്ച് ശിവാലി

സ്വന്തം രുചിക്കൂട്ടില്‍ മധുരം ചാലിച്ച് ശിവാലി

Wednesday November 18, 2015,

2 min Read

2012 മെയിലാണ് ബാംഗ്ലൂരില്‍ ശിവാലി പ്രകാശ് പോപ്‌സ് കിച്ചന്‍ ആരംഭിച്ചത്. ശിവാലിയുടെ അച്ഛനായിരുന്നു അവളുടെ പ്രധാന പ്രചോദനം. അദ്ദേഹം ബാംഗ്ലൂരില്‍ സെന്റ് മാര്‍ക്‌സ് റോഡില്‍ 30 വര്‍ഷമായി സാനിട്ടറി റീട്ടേയില്‍ ഔട്ട്‌ലെറ്റ് നടത്തിയിരുന്നു. അച്ഛന്റെ മരണത്തിന് ശേഷം ജോലിയില്‍ നിന്നും അല്‍പം വിശ്രമമെടുത്ത ശിവാലി ആത്മ പരിശോധനക്കായി ആ സമയം ചെലവഴിച്ചു. സ്വന്തം താത്പര്യങ്ങള്‍ സംരംഭമായി വളര്‍ത്താന്‍ തീരുമാനിച്ചു. ഇത് എന്നെ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന അച്ഛന്റെ ആഗ്രഹം കൂടിയായിരുന്നു. 2010ല്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും ബിരുദം നേടിയ ശിവാലി രണ്ട് വര്‍ഷം അക്‌സെന്‍ച്വറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ജോലി നോക്കി. സ്വന്തമായി സംരംഭം ആരംഭിക്കണമെന്ന ആഗ്രഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിറവേറ്റാനായത്. പാചകത്തില്‍ അതീവ താത്പര്യം ഉണ്ടായിരുന്ന ശിവാനിക്ക് സ്വന്തമായി ബേക്കിംഗ് യൂനിറ്റ് ആരംഭിക്കാനായിരുന്നു താത്പര്യം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പാചകം ആരംഭിച്ച ശിവാനി അതില്‍ ആനന്ദം കണ്ടെത്തി. വിവേക് ഒബ്‌റോയിയുടെ നവജാത ശിശുവിനായി ഒരു കേക്ക് ബേക്ക് ചെയ്യാനായത് വളരെ വലിയ സന്തോഷമായി ശിവാലി കാണുന്നു. പോപ്പ്‌സ് കിച്ചന്റെ ഒരു ബോക്‌സ് കപ്പ് കേക്കുകള്‍ ഋതിക് റോഷന് നല്‍കിയതും രസകരമായ അനുഭവമായി മാറി. ചോക്കോ ലാവ പിസ്സ, റെഡ് വെല്‍വെറ്റ് കേക്ക്, ബ്രൂബെറി ചീസ് കേക്ക് എന്നിവ ശിവാലിയുടെ ആവശ്യക്കാരേറെയുള്ള വിഭവങ്ങളായി മാറിക്കഴിഞ്ഞു.

image


ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന ശിവാലി കഴിഞ്ഞ 27 വര്‍ഷമായി നഗരത്തിന്റെ മാറ്റങ്ങള്‍ കാണുന്നു. തനിക്ക് ലഭിച്ചത് വളരെ നല്ല കുട്ടിക്കാലമായിരുന്നു എന്ന് ശിവാലി ഓര്‍ക്കുന്നു. ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളിലാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തിന് പുറത്ത് വോയിസ് ട്രെയിനിംഗ്, പിയാനോ, ഗിത്താര്‍ ക്ലാസ്സുകളും തന്റെ രക്ഷിതാക്കള്‍ തനിക്ക് നല്‍കിയിരുന്നു. ചെറുപ്പത്തില്‍ താന്‍ ഒരു അത്‌ലറ്റ് കൂടിയായിരുന്നുവെന്ന് ശിവാലി ഓര്‍ക്കുന്നു.

image


ശിവാലിയെ സംബന്ധിച്ച് ബാംഗ്ലൂര്‍ പുതിയ സംരംഭങ്ങള്‍ പരീക്ഷിക്കാനും പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ലഭിക്കാനും പറ്റിയ നഗരമായിരുന്നു. പ്രത്യേകിച്ച പാചക രംഗത്ത്. മാത്രമല്ല ഇവിടെയുള്ള യുവജനതക്ക് സംരംഭങ്ങളില്‍ വളരെ മികച്ച ആശയങ്ങള്‍ പ്രദാനം ചെയ്യാനും കഴിഞ്ഞിരുന്നു. സംരംഭകര്‍ക്ക് മൂലധനം ലഭിക്കുന്നതിനും വളരെ അനകൂല സാഹചര്യമാണ് ഇവിടെ നിലനിന്നത്. തന്റെ അനുഭവത്തില്‍ നിന്നും ഇത് വളരെ ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് ശിവാലി പറയുന്നു. താന്‍ വീട്ടില്‍ നിന്നും ആരംഭിച്ച സംരംഭം വളരെ നല്ല രീതിയില്‍ വളരുകയും ഉപഭോക്താക്കളുടെ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. ഇതോടെയാണ് ഒരു ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ ശിവാലി നിര്‍ബന്ധിതയായത.്

ഇവിടെയാണ് പോപ്പ്‌സ് കിച്ചന്റെ ജനനം. ഡെസേര്‍ട്ടുകളും സോവോറീസുകളുമാണ് പ്രധാനമായും ഇവിടെ വിളമ്പിയത്. മാത്രമല്ല ജന്മദിനം, വാര്‍ഷികം, കല്യാണം തുടങ്ങിയ അവസരങ്ങള്‍ക്കായുള്ള കേക്കുകളും കപ്പ് കേക്കുകളും വിളമ്പി. അവളുടെ പ്രവര്‍ത്തനങ്ങള്‍ ഫെയ്‌സ്ബുക്ക് പേജ് വഴി അവള്‍ വെളിപ്പെടുത്തി. വെബ്‌സൈറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അനുഭവസ്ഥര്‍ സംസാരത്തിലൂടെ നല്‍കിയ മാര്‍ക്കറ്റിംഗാണ് തനിക്ക് കൂടുതലായി ലഭിച്ചത്. ഒരാഴ്ച 50 കേക്കുകളാണ് ശിവാലി തയ്യാറാക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറിയും, സ്ഥിരമായി കേക്ക് വാങ്ങുന്നവര്‍ ഓട്ടോ ഡെലിവറിയും നടത്താറുണ്ട്. കാറില്‍ കേക്ക് ഡെലിവറി നടത്തുന്നതിനായി ഒരു ആളെ നിയമിച്ചിട്ടുണ്ട്. താന്‍ നിലനിര്‍ത്തുന്ന ഗണനിലവാരമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതതെന്ന് ശിവാലിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ ഗുണനിലവാരത്തില്‍ യാതൊരുവിധ കുറവും വരുത്താറില്ല. ഒരു സാഹായി മാത്രമാണ് ശിവാലിക്ക് പാചകത്തിനായുള്ളത്. മറ്റ് ജോലികളെല്ലാം ശിവാലി തനിച്ചാണ് ചെയ്യുന്നത്.

image


തന്റെ ഉപഭോക്താക്കള്‍ വീണ്ടും വീണ്ടും ഇതു തന്നെ ആഗ്രഹിക്കുന്ന രീതീയിലുള്ള ഉത്പ്പന്നം നല്‍കാനാണ് ആഗ്രഹിക്കുന്നത്. ഇതിനായി സിംഗപ്പൂരില്‍ നിന്നും ചില പ്രത്യേക ചേരുവകള്‍ എത്തിക്കാറുണ്ടെന്നും ശിവാലി വെളിപ്പെടുത്തുന്നു.