സ്ത്രീകള്‍ക്കായി ബ്ലോഗും ഫോട്ടോഗ്രഫിയുമായി പൂജ

സ്ത്രീകള്‍ക്കായി ബ്ലോഗും ഫോട്ടോഗ്രഫിയുമായി പൂജ

Saturday February 27, 2016,

2 min Read


ചെറുപ്പത്തില്‍ പെണ്‍കുട്ടികള്‍ കേട്ടിട്ടുള്ള സിന്‍ഡ്രല്ല കഥകള്‍ പോലെയല്ല അവരുടെ ജിവിതം. ജീവിത പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ മാനസികമായി ശ്കതരാകേണ്ടതുണ്ട് എന്ന് പൂജ പറയുന്നു. 32 വയസുള്ള പൂജ ഒരു ബ്ലോഗ്ഗറും ഫോട്ടോ ഗ്രാഫറുമാണ്. 10 വര്‍ഷത്തോളം ടി സി എസില്‍ ജോലി നോക്കിയ പൂജ കഴിഞ്ഞ വര്‍ഷമാണ് തന്റെ ജോലി ഉപേക്ഷിച്ചത്. തന്റെ ബ്ലോഗ് ആയ തെര്‍ട്ടിയിഷിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു പൂജയുടെ ലക്ഷ്യം. 2014ലാണ് ആ ബ്ലോഗ് അവള്‍ ആരംഭിച്ചത.് ഇതിനൊരു പേര് തേടിയപ്പോഴാണ് സ്ത്രീകള്‍ 20 കളിലും മുപ്പതുകളുടെ ആരംഭത്തിലും നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലേക്ക് വന്നത്. ആ സമയത്ത് പൂജ മുപ്പതുകളിലേക്ക് പ്രവേശിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഏറ്റവും പ്രധാന സമയമാണിതെന്ന് പൂജക്ക് നന്നായി അറിയാമായിരുന്നു. അവരുടെ മേഖല തിരഞ്ഞെടുക്കുകയും വിവാഹം എന്ന ബന്ധത്തിലേക്ക് കടക്കുക, കുഞ്ഞിനു ജന്മം നല്‍കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഈ ഘട്ടത്തിലാണ് നടക്കുന്നത്.

image


ഫോട്ടോഗ്രഫിയില്‍ താത്പര്യം തോന്നിയ സമയത്ത് അത് വളരെ വ്യക്തിപരമായ ഒന്നാണെന്ന് പൂജക്ക് തോന്നി. ഫോട്ടോഗ്രഫിയില്‍ തനിക്ക് പരിശീലനം ഒന്നും ലഭിച്ചിരുന്നില്ലെന്ന് പൂജ പറയുന്നു. വളരെ വൈകാരികതയോടുകൂടിയാണ് ഫോട്ടോഗ്രഫിയെ പൂജ കണ്ടിരുന്നത്. തന്റെ ഫോട്ടോ ബ്ലോഗിന് ഫോട്ടോബ്ലോഗ് ഹെര്‍ എന്നാണ് പൂജ പേരു നല്‍കിയിരുന്നത്.

image


അന്താരാഷ്ട്ര നിലവാരമുള്ള വിഷയങ്ങള്‍ ബ്ലോഗ് കൈകാര്യം ചെയ്തിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരും ബ്ലോഗര്‍മാരും മോഡല്‍സിനെപോലുള്ളതും മികച്ച രീതിയില്‍ വേഷം ധരിച്ചവരുടേയും ഫീച്ചറുകളാണ് ചെയ്തിരുന്നത്. സ്ത്രീകളും ഇത് അനുകരിച്ചത് വലിയ പോരായ്മയായി തുടര്‍ന്നു. ബ്ലോഗില്‍ വലിയ മാറ്റങ്ങള്‍ വരേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് പൂജക്ക് തോന്നി. ഈ രീതി മാറ്റിയെടുക്കാന്‍ പൂജ ശ്രമം തുടങ്ങി. സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് പൂജ നടത്തിയത്. കമാത്തിപുരയിലെ ചില ലൈംഗിക തൊഴിലാളികളായ കുട്ടികളുടെ ചിത്രം ഷൂട്ട് ചെയ്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. കൗമാര പ്രായത്തില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഢനവും ചെറുപ്രായത്തിലെ അമ്മയാകേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളും ചര്‍ച്ചയായി. പൂജയുടെ പല ഫോട്ടോകളും ചെറുപ്രായത്തിലെ അമ്മയാകേണ്ടി വന്ന കുട്ടികളുടേതായിരുന്നു. പ്രസവത്തിനു മുമ്പുള്ളതും പ്രസവശേഷം കുഞ്ഞുങ്ങളുമായുള്ള ചിത്രങ്ങളായിരുന്നു കൂടുതലുമായി ഉണ്ടായിരുന്നത്. പലരും തങ്ങളുടെ ശരീരം മെലിഞ്ഞതാക്കിയും സ്ട്രച്ച് മാര്‍ക്ക് കാണാത്ത രീതിയിലും ചിത്രങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരമ്മയെ സംബന്ധിച്ച് സ്‌ട്രെച്ച് മാര്‍ക്കുകള്‍ അമ്മയായതിന്റെ അഭിമാന ചിഹ്നങ്ങളായിരുന്നു. തന്റെ കുഞ്ഞിനുവേണ്ടി താന്‍ നേരിടേണ്ടി വന്ന പോരാട്ടത്തിന്റെ പാടുകളാണ് എന്നാണ് പൂജ പറയുന്നത്. തന്റെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള ഉദരത്തിന്റെ ഫോട്ടോ എടുക്കണം എന്നാവശ്യപ്പെട്ടാണ് ഒരു പെണ്‍കുട്ടി പൂജയെ സമീപിച്ചത്.

പിന്നീട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പൂജ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കാന്‍ തുടങ്ങി. മുംബൈയിലെ സ്‌കൂളുകളിലെ 12നും 16നും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്കായാണ് ക്ലാസ്സുകള്‍ നടത്തിയത്. അഴക് എന്നത് നിര്‍ഭയമാണ്. നമ്മുടെ കുറവുകളെ നാം ആദ്യം തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് ജീവിക്കുകയാണ് യാഥാര്‍ത്ഥ ഭംഗിയെന്നും പൂജ കുട്ടികളെ പറഞ്ഞു മനസിലാക്കി.

image


ബ്ലോഗ്ഗിലൂടെ ശക്തമായ കുറേ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പൂജക്ക് കഴിഞ്ഞു. പല വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സുതുറക്കാനുള്ള ഒരു നല്ല മാര്‍ഗമായി മാറി. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ബ്ലോഗ് ആയിരുന്നു പൂജയുടേത്. അത് കൂടുതല്‍ പേരാല്‍ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല തന്റെ ബ്ലോഗിന്റെ തുടര്‍ച്ചയായി ഒരു യു ട്യൂബ് ചാനലും ആരംഭിക്കാന്‍ തീരുമാനിച്ചു.

image


2007ലണ് മുംബൈ യൂനിവേഴ്‌സിറ്റിയില്‍ നിന്നും പൂജ എം ബി എ പൂര്‍ത്തിയാക്കിയ്ത്. 2014ല്‍ ഐ എസ് ബിയില്‍ നിന്നും മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും പൂജ ചെയ്തിരുന്നു. ഫോട്ടോഗ്രഫിയില്‍ നിന്നും ലഭിച്ചിരുന്ന പണ കൗമാരക്കാര്‍ക്കായി സംഘടിപ്പിച്ചിരുന്ന സെമിനാറുകള്‍ക്കും ശില്പശാലകള്‍ക്കുമായാണ് ഉപയോഗിച്ചിരുന്നത്. കോര്‍പ്പറേറ്റ് പങ്കാളിത്തംകൂടി സ്വീകരിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന് പൂജക്ക് സാധിച്ചു. ലോകത്തിന്റെ പല കോണുകളില്‍ സഞ്ചരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവളുടെ മാതാപിതാക്കളും ഭര്‍ത്താവും പിന്തുണ നല്‍കി. ഒരു ഫോട്ടോഗ്രാഫറും സ്ത്രീയും എന്ന നിലയില്‍ മറ്റുള്ള സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യമാണ് പൂജക്കുണ്ടായിരുന്നത്. ആരോഗ്യപരമായും വേഷത്തിലെ മനോഹാരിതയും പ്രധാനം തന്നെയാണ് എന്നാല്‍ മനസില്‍ നിന്നാണ് സ്ത്രീകളുടെ ആത്മാഭിമാനം ആദ്യം ഉണരേണ്ടത്. അത് ലഭിച്ചു കഴിഞ്ഞാല്‍ മറ്റ് ഗുണങ്ങളെല്ലാം തനിയെ വരുമെന്ന് പൂജ ആത്മവിശ്വാസത്തോടെ പറയുന്നു.

    Share on
    close