അവധി ദിനം കുറയ്ക്കണം: ജസ്റ്റിസ് കെ. റ്റി. തോമസ്

അവധി ദിനം കുറയ്ക്കണം: ജസ്റ്റിസ് കെ. റ്റി. തോമസ്

Tuesday January 31, 2017,

2 min Read

അവധി ദിനങ്ങളുടെ എണ്ണം കുറയ്ക്കുകയും പഠനത്തിനും പ്രവൃത്തിക്കും കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തുകയും ചെയ്താണ് മഹാത്മാക്കളെ അനുകരിക്കേണ്ടതെന്ന് ജസ്റ്റിസ് കെ. റ്റി. തോമസ്. പ്രഥമ ലോക വിദ്യാര്‍ത്ഥീദിനാഘോഷത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് കോ ട്ടയം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ വിദ്യാര്‍ത്ഥിദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

image


 രണ്ടര ശതമാനം കൃസ്ത്യാനികളുള്ള ഇന്ത്യയെക്കാള്‍ കുറവാണ് 98 ശതമാനം കൃസ്ത്യാനികളുള്ള അമേരിക്കയില്‍ മതപരമായ ചടങ്ങുകളുടെ പേരിലുള്ള അവധികള്‍ എന്ന് അദ്ദേഹം പറഞ്ഞു. എ.പി.ജെ അബ്ദുള്‍ കലാമില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അനുകരിക്കാന്‍ ഏറെ യുണ്ട്. മഹാത്മജിയെ പോലെ അബ്ദുള്‍ കലാമും തന്റെ മരണം പ്രവൃത്തിദിനമായി ആഘോഷിക്ക പ്പെടാനാണ് ആഗ്രഹിച്ചത്. അധ്യാപകനായി അറിയപ്പെടാന്‍ ആഗ്രഹിച്ചു. പഠിപ്പിച്ചു കൊണ്ടിരുന്ന പ്പോള്‍ മരിക്കുകയും ചെയ്തു. ഇതു പോലൊരു അനുഭവം മുമ്പുണ്ടായത് പ്രാര്‍ത്ഥനാ നിരതനായിരി ക്കെ ഇഹലോക വാസം വെടിഞ്ഞ മഹാത്മജിക്കാണ്. പഠനത്തോടൊപ്പം ചെറിയ തൊഴിലുകള്‍ ചെയ്ത് പഠിക്കാനുള്ള വക കണ്ടെത്തിയ വലിയ മാതൃക വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളണം. സ്‌പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന കാലത്ത് ഒരു സ്‌പേസ് ഷട്ടില്‍ വിക്ഷേപണത്തിലുണ്ടായ തക രാറിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തും അദ്ദേഹം മാതൃകയായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന എബിള്‍ (അബ്ദുള്‍ കലാം ബെറ്റര്‍ ലെവല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം) വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

വിദ്യാര്‍ത്ഥികളെ കണ്ടാല്‍ എല്ലാം മറക്കുന്ന രാഷ്ട്രപതിയായിരുന്നു കലാം എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഉമ്മന്‍ ചാണ്ടി എംഎല്‍എ അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രപതിയെ പ്രോഗ്രാമുകളുടെ പേരില്‍ വിലക്കാന്‍ ആരും ധൈര്യപ്പെട്ടിരു ന്നില്ല. ഇന്ത്യയുടെ നല്ല ഭാവിക്കായി വിദ്യാര്‍ത്ഥികളെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച അധ്യാപകനും രാഷ്ട്രപതിയുമാണ് അദ്ദേഹം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേ ഴ്‌സിറ്റീസ് ഇന്ത്യയുടെ ബെസ്റ്റ് വൈസ്ചാന്‍സലര്‍ക്കുള്ള എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയ എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ രഘുനാഥ് (സെന്റ് തോമസ് ഹൈസ്‌കൂള്‍, കല്ലറ), റോയി പി. ജോര്‍ജ് (പിഇഎം ഹൈസ്‌കൂള്‍, തിരുവഞ്ചൂര്‍), എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സി റ്റിയുടെ റിസേര്‍ച്ചര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ് ഡോ. ലീന മേരി (ആര്‍ഐറ്റി, പാമ്പാ ടി),എന്നിവരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും സികെ ആശ എംഎല്‍എയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനും ആദരിച്ചു. ജില്ലയിലെ മികച്ച സ്‌കൂളുകള്‍ ക്കുള്ള പി.റ്റി.എ അവാര്‍ഡ് നേടിയ കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും പാറമ്പുഴ ദേവീവിലാസം ഗവ. എല്‍.പി സ്‌കൂളിലെയും പ്രധാന അദ്ധ്യാപകരെ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡോ. പി.ആര്‍. സോന ആദരിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ ക്കാരിന്റെ അവാര്‍ഡ് നേടിയ ചെത്തിപ്പുഴ സര്‍ഗ്ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം, ഇന്‍ സ്പയര്‍ അവാര്‍ഡിന് ദേശീയ സെലക്ഷന്‍ ലഭിച്ച ക്രിസ്റ്റോ ജോര്‍ജ്, സാര്‍ക്ക് ഗെയിംസില്‍ സൈ ക്ലിംഗിന് സ്വര്‍ണ മെഡല്‍ നേടിയ ലിദിയ മോള്‍ എം സണ്ണി, മികച്ച ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ പള്ളം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മല്ലിക കെ.എസ്സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മിനി, സ്ഥിരംസമിതി അധ്യക്ഷ•ാരായ സഖറിയാസ് കുതിരവേലി, ശശികല നായര്‍, ബെറ്റി റോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, അഡ്വ. കെ. രാജേഷ്, പി. സുഗതന്‍, പെണ്ണമ്മ ജോസഫ്, ജെസ്സിമോള്‍ മനോജ്, അനിത രാജു, വി.എച്ച്.എസ്. ഇ അസി. ഡയറക്ടര്‍ ലിജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുധ നന്ദിയും പറഞ്ഞു.