ഗിന്നസ് നേട്ടം സ്വന്തമാക്കി പുലിമുരുകന്റെ ത്രി ഡി പ്രദര്‍ശനം

ഗിന്നസ് നേട്ടം സ്വന്തമാക്കി പുലിമുരുകന്റെ ത്രി ഡി പ്രദര്‍ശനം

Saturday April 29, 2017,

1 min Read

ഇരുപതിനായിരത്തിലധികം പ്രേക്ഷകര്‍ ഒരുമിച്ച് കാണുന്ന ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി പുലിമുരുകന്‍. മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ക്കൊപ്പം അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ച് ഇരുത്തി പ്രദര്‍ശനം സംഘടിപ്പിച്ചത്. ഫ്‌ളവേഴ്‌സാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവേശനം സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിട്ടും 20000ത്തിലധികം പ്രേക്ഷകര്‍ സിനിമ കാണാനായെത്തിയിരുന്നു.

image


ആറായിരത്തിലധികം പേര്‍ ഒരുമിച്ച് ത്രിഡി ചിത്രം കണ്ടതാണ് നിലവിലുള്ള റെക്കോര്‍ഡ്. 2012ലായിരുന്നു അത്. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ഹോളിവു!ഡ് ചിത്രം ജര്‍മ്മനിയിലെ ഒരു സ്‌ക്രീനിലാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ആ റെക്കോര്‍ഡാണ് പുലിമുരുകന്‍ ത്രിഡി തകര്‍ത്തത്. ഫ്‌ളവേഴ്‌സാണ് പരിപാടിയുടെ ചാനല്‍ പാര്‍ട്ണര്‍. 

image


മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശനത്തിന് ശേഷെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ ഗിന്നസ് നേട്ടം രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് കൈമാറി. റെയ്‌സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.