വാണിജ്യ വിജയം നേടാന്‍ ഇന്ത്യന്‍ സിനിമകള്‍ സജ്ജമാകണം: സോഹന്‍ റോയ്

വാണിജ്യ വിജയം നേടാന്‍ ഇന്ത്യന്‍ സിനിമകള്‍ സജ്ജമാകണം: സോഹന്‍ റോയ്

Tuesday December 01, 2015,

1 min Read

സാങ്കേതികമികവിലും കലാമൂല്യത്തിലും ഇന്ത്യന്‍സിനിമകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞുവെങ്കിലും വാണിജ്യപരമായി പരാജയമാണെന്ന് സംവിധായകനും ഏരീയസ് ഗ്രൂപ്പ് ചെയര്‍മാനുമായ സോഹന്‍ റോയ്. ലോകരാജ്യങ്ങളെ പിന്തള്ളി സിനിമ മേഖലയില്‍ ചൈന വന്‍ സാമ്പത്തിക മുന്നേറ്റമാണ് നടത്തുന്നത്. സിനിമ നിര്‍മാണ മേഖലയില്‍ ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ അടക്കം സ്വായത്തമാക്കിയ ചൈന ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാണ്. ഇന്ത്യന്‍ സിനിമ എല്ലാ അര്‍ഥത്തിലും വികാസം പ്രാപിക്കണമെങ്കില്‍ ചൈനയെകണ്ട് നാം സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

image


സിനിമ എന്നു പറയുമ്പോള്‍ നമുക്കുള്ളളത് സംവിധായകരും നിര്‍മാതാക്കളും നടീനടന്മാരും ടെക്‌നീഷ്യന്മാരും ഒക്കെയാണ്. ബാക്കി വരുന്ന എല്ലാ സാങ്കേതിക കാര്യങ്ങള്‍ക്കും വിദേശ രാജ്യങ്ങളെയാണ് നാം ആശ്രയിക്കുന്നത്. നിര്‍മാണത്തിനും നിര്‍മാണാനന്തരപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട എല്ലാ സാങ്കേതിക ഉപകരണങ്ങളും പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുകയാണ്. സ്വന്തമായ ഒരു സാങ്കേതി ഉപകരണങ്ങളും ഇന്ത്യന്‍ നിര്‍മിതമായി ഇല്ല. ഷൂട്ടിങിനായി ഉപയോഗിക്കുന്ന ട്രോളി പോലും വിദേശ നിര്‍മിത സാധനമാണ് ഉപയോഗിക്കുന്നത്. വാണിജ്യപരമായി വന്‍ നഷ്ടമാണ് ഇത് കൊണ്ട് സംഭവിക്കുന്നത്.

സിനിമയില്‍ നിന്ന് കുട്ടുന്ന വരുമാനത്തിന്റെ പകുതിയും സാങ്കേതിക ഉപകരണങ്ങളുടെ സേവനം തേടി വിദേശങ്ങിലേക്ക് പോവുകയാണ്. സിനിമകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. മികച്ച യുവജന സമ്പത്തുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍ സ്വയംപര്യാപ്തമാകേണ്ട സമയം കടന്നിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

image


മള്‍ട്ടി പല്‍ക്‌സ് തീയറ്ററുകളില്‍ ഫോര്‍ കെ. പ്രൊജക്ടര്‍ നാമിന്ന് പരീക്ഷിച്ചുവരുന്നേയുള്ളൂ. 16 കെ പ്രൊജക്ടറിലേക്കും ഡിജിറ്റല്‍ വാളിലേക്കും പ്രേക്ഷകര്‍ക്ക് മുന്നില്‍ ചൈനയിന്ന് സിനിമയെ എത്തിച്ചുകഴിഞ്ഞു. ഐ മാക്‌സ് പ്രൊജക്ടര്‍ സംവിധാനത്തിലൂടെ സിനിമ കാണുന്നത് ഇന്ത്യയില്‍ മൂന്നിടത്ത് മാത്രമേ ഉള്ളൂവെങ്കില്‍ 100 ലേറെ ഐ മാകസ് പ്രൊജക്ടറുകള്‍ ചൈനയിലല്‍ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിണ്ട്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 300 ഐ മാക്‌സ് പ്രൊജക്ടറുകള്‍ സ്ഥാപിക്കാന്‍ ചൈന സമ്മതമറിയിച്ചിട്ടുണ്ടെന്നും സോഹന്‍ റോയ് പറഞ്ഞു. തീയറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കണമെങ്കില്‍ മുടക്കുന്ന പണത്തിന് ഏറ്റവും നൂതനവും സാങ്കതികവുമായ രീതിയില്‍ സിനിമ കാണാനുള്ള സൗകര്യം ഒരുക്കണം. ടെക്‌നോപാര്‍ക്കില്‍ ഇന്തോ ഇറ്റാലിയന്‍ സംരംഭമായി ആരംഭിച്ച 'എപ്പിക്ക അനിമാറ്റിക്' സ്റ്റുഡിയോയും കൊച്ചിയിലെ ഫിലിം മാര്‍ക്കറ്റും ചലച്ചിത്രമേഖലക്ക് പുതിയ മുതല്‍ക്കൂട്ടവുമെന്നും അദ്ദേഹം പറഞ്ഞു.