ആട്ടോ വര്‍ക്ഷോപ്പുകള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച് ഒരു സംരംഭം

0


ആഗ്രഹിച്ചു വാങ്ങിയ കാറിന് കേടുപാടുകള്‍ പറ്റിയാല്‍ മനസ്സിന് വല്ലാത്ത വിഷമം ഉണ്ടാകാറുണ്ടല്ലേ? അതു ശരിയാക്കാനായി വര്‍ക്ക്‌ഷോപ്പില്‍ കൊടുത്താലോ അതു കൂടുതല്‍ പരിഭ്രമം ഉണ്ടാക്കുന്നു. കാര്‍ ഉടമയും വര്‍ക്ക്‌ഷോപ്പും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ കുറവാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ചെറിയ വര്‍ക്ക്‌ഷോപ്പുകളില്‍ കാര്‍ നന്നാക്കാന്‍ കൊടുത്താല്‍ തങ്ങള്‍ വഞ്ചിക്കപ്പെടുമോയെന്ന ഭയം എപ്പോഴും കാര്‍ ഉടമയ്ക്ക് ഉണ്ടായിരിക്കും. എന്നാല്‍ കാര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക്‌ഷോപ്പുകളില്‍ നല്‍കാമെന്നു വിചാരിച്ചാല്‍ അതു വളരെ ചെലവേറിയതുമാണ്. രണ്ടിടത്തു നിന്നും ഉപഭോക്താവിന് സന്തോഷം ലഭിക്കില്ല.

കാര്‍ സ്‌നേഹിയായ നവനീത് പ്രതാപ് സിങ്ങിന് ഓരോ തവണയും കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടുക്കുമ്പോള്‍ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം നവനീത് തന്റെ ബാല്യകാല സുഹൃത്തായ അഭിജീത് സിങ്ങുമായി പങ്കുവച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. തങ്ങള്‍ മാത്രമല്ല നിരവധിപേര്‍ ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ഇതില്‍ നിന്നുമാണ് കാര്‍ ഉടമകള്‍ക്കായി മികച്ച രീതിയില്‍ കാറുകള്‍ ശരിയാക്കി നല്‍കുന്ന സംരംഭം തുടങ്ങാന്‍ തീരുമാനിച്ചത്. 2015 ഒക്ടോബറില്‍ ഗുഡ്ഗാവ് ആസ്ഥാനമായി ഗെറ്റ്കാര്‍എക്‌സ്പര്‍ട്ട് തുടങ്ങി. ഉപഭോക്താക്കള്‍ക്ക് ഉന്നതനിലവാരത്തിലും കുറഞ്ഞ നിരക്കിലും കാറുകള്‍ ശരിയാക്കി നല്‍കുന്ന സംരംഭമായിരുന്നു ഇത്.

മികച്ചതും വിശ്വാസയോഗ്യവുമായ സര്‍വീസ് സെന്ററുകളാണ് ഞങ്ങള്‍ തുടങ്ങിയത്. കാര്‍ ഉടമകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇന്നു വിപണിയില്‍ കാറുകളില്‍ ഉപയോഗിക്കുന്ന ഒര്‍ജിനല്‍ അല്ലാത്ത ഉപകരണങ്ങള്‍ സുലഭമാണ്. സര്‍വീസിനായി കൊടുക്കുമ്പോള്‍ പല വര്‍ക്ക്‌ഷോപ്പുകളിലും ഇത്തരത്തിലുള്ള സാധനങ്ങളാണ് കാറുകളില്‍ ഘടിപ്പിച്ചു നല്‍കുന്നത്. ഇതു കാര്‍ ഉടമകളില്‍ സുരക്ഷിതമില്ലായ്മ ഉണ്ടാക്കുന്നു. അതിനാല്‍ തന്നെ ചെറിയ വര്‍ക്ക്‌ഷോപ്പുകളില്‍ കാറുകള്‍ നല്‍കാന്‍ അവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഗെറ്റ്കാര്‍എക്‌സ്പര്‍ട്ട് ഡോട് കോം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനമാണ് നല്‍കുന്നത്. ഞങ്ങളുടെ സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസത്തോടെ കാറുകള്‍ ഏല്‍പ്പിക്കാമെന്ന് നവനീത് പറയുന്നു.

പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഞങ്ങള്‍ വാഗ്ദാനം നല്‍കുന്നത്. പരിചയ സമ്പന്നരായ തൊഴിലാളികള്‍, ഉന്നത നിലവാരത്തിലുള്ള യന്ത്ര ഉപകരണങ്ങള്‍, ഉപഭോക്താവിന്റെ സന്തോഷം. വാറന്റിയുള്ള സാധനങ്ങളാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. മാത്രമല്ല ഉപകരണങ്ങള്‍ക്ക് 1000 കിലോമീറ്റര്‍ അല്ലെങ്കില്‍ 60 ദിവസത്തെ വാറന്റി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

കാര്‍ ഉപകരണ നിര്‍മാതാക്കളായ ബോസ്ച്, വാലിയോ എന്നിവരുമായി ഗെറ്റകാര്‍എക്‌സ്പര്‍ട്ട് അടുത്തിടെ ഒരു കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ആവശ്യം എന്തായാലും അതു ഗെറ്റ്കാര്‍എക്‌സ്പര്‍ട്ട് നിറവേറ്റിത്തരും. അപകടം മൂലമുണ്ടായ കേടുപാടുകള്‍, ബാറ്ററി പ്രശ്‌നം, ടയര്‍ പ്രശ്‌നം തുടങ്ങി എന്തുമാകട്ടെ വിശ്വാസ്യതയോടെ ഗെറ്റ്കാര്‍എക്‌സ്പര്‍ട്ട് പരിഹരിച്ചു കൊടുക്കും. തൊഴില്‍ വൈദഗ്ധ്യമുള്ള ജോലിക്കാരാണ് ഞങ്ങള്‍ക്കുള്ളതെന്ന് ഉറപ്പു നല്‍കുന്നു. ഇവര്‍ക്ക് മേല്‍നോട്ടം നല്‍കാനായി പരിചയസമ്പന്നരായ എന്‍ജിനീയര്‍മാര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ഉണ്ടെന്നും നവനീത് വ്യക്തമാക്കി.

ബിസിനസിന്റെ വളര്‍ച്ച

കഴിഞ്ഞ 5 മാസത്തിനിടയില്‍ മികച്ച വളര്‍ച്ചയാണ് ഗെറ്റ്കാര്‍എക്‌സ്പര്‍ട്ട് കൈവരിച്ചിരിക്കുന്നത്. ഡിസംബറില്‍ 12 കാറുകള്‍ സര്‍വീസ് ചെയ്തു നല്‍കി. ജനുവരിയില്‍ അത് 170 ആയി ഉയര്‍ന്നു. ഈ മാസം 300 കടക്കുമെന്നാണ് പ്രതീക്ഷ.

കാര്‍ വ്യവസായ രംഗത്ത് മികച്ച സേവനം നല്‍കുന്ന വലിയ കമ്പനിയായി ഉയരുകയാണ് ഗെറ്റ്കാര്‍എക്‌സ്പര്‍ട്ടിന്റെ ലക്ഷ്യം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 10 പുതിയ നഗരങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങാനും പദ്ധതിയുണ്ട്. ടാക്‌സികള്‍ക്കായും സര്‍വീസ് സെന്റര്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒരു മില്യന്‍ ഡോളര്‍ ഗെറ്റ്കാര്‍എക്‌സ്പര്‍ട്ടിന് നിക്ഷേപമായി ഇതിനകം ലഭിച്ചുകഴിഞ്ഞു. ഇനിയും നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.

വിപണിയും മല്‍സരവും

2015 ലെ സിഐഐ–എസിഎംഎ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ യന്ത്രോപകരണങ്ങളുടെ വില്‍പന കൂടാതെ സര്‍വീസിങ് ബിസിനസില്‍ 2 ബില്യന്‍ ഡോളര്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2013–14 ല്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം 35 ബില്യന്‍ ഡോളറിന്റെ വളര്‍ച്ചയാണ് നേടിയത്. 2013 മാര്‍ച്ചില്‍ ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത് റോഡിലിറങ്ങിയ മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 172 മില്യനില്‍ എത്തി. ഇതില്‍ 21.5 മില്യന്‍ കാറുകളും ടാക്‌സികളും ജീപ്പുകളുമാണ്.

ഗെറ്റ്കാര്‍എക്‌സ്പര്‍ട്ടിനു പുറമേ കാര്‍ട്ടിസാന്‍, മോട്ടോര്‍എക്‌സ്പര്‍ട്ട്, ബംപര്‍, മെറികാര്‍ തുടങ്ങിയവയും പരസ്പര മല്‍സരത്തിലാണ്. മെറികാര്‍ ഡോട് കോമിനു മൈ ഫസ്റ്റ് ചെക്ക്, രാജന്‍ ആനന്ദന്‍ എന്നിവരില്‍ നിന്നും രണ്ടുതവണ നിക്ഷേപം ലഭിച്ചു. കഴി!ഞ്ഞ ജൂലൈയില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോമൊബൈല്‍ സര്‍വീസ് കമ്പനിയായ കാര്‍ട്ടിസാന്‍ യൂവികാന്‍, ഗ്ലോബല്‍ ഫൗണ്ടേഴ്‌സ് ക്യാപിറ്റല്‍, ടാക്‌സി പോര്‍ ഷുവേഴ്‌സ് അപരമേയ ആര്‍ തുടങ്ങിയവയില്‍ നിന്നായി വെളിപ്പെടുത്താനാകാത്ത നിക്ഷേപം നേടിയെടുത്തിട്ടുണ്ട്. .2015 ഡിസംബറില്‍ ബെംഗളൂരു ആസ്ഥാനമായ ബംപര്‍ 500 ഡോളര്‍ എസ്എഐഎഫില്‍ നിന്നും നിക്ഷേപം നേടി.

വിപണിയിലെ മല്‍സരങ്ങളെക്കുറിച്ച് നവനീതിന്റെ വാക്കുകള്‍ ഇങ്ങനെ: മികച്ച സേവനം നല്‍കിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയാറാവാറില്ല. അങ്ങനെ ചെയ്താല്‍ അതു ബിസിനസിനെ തകര്‍ക്കും.