നിലനില്‍പ്പിനായി ദൂരങ്ങള്‍ താണ്ടി ഡെലിവറി സ്റ്റാര്‍ട്ട് അപ്പുകള്‍

0


ഓരോ ദിവസവും ഇരട്ടി വേഗതയിലാണ് നമ്മുടെ ലോകം സഞ്ചരിക്കുന്നത്. ഇന്നത്തെ കാലത്ത് നാം എന്ത് ആഗ്രഹിച്ചാലും ഞൊയിയിടയില്‍ അത് മുന്നില്‍ എത്തുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗ്രോഫേസ്, ടൈനി കൗള്‍ പോലുള്ള സംരംഭങ്ങളുടെ വളര്‍ച്ച് നാം കാണുന്നു. ഇകൊമേഴ്‌സ് രംഗത്ത് ഇതുപോലെ നിരവധി കമ്പനികള്‍ വളര്‍ന്ന് വരുന്നു.

'വിപണിയില്‍ അരു സ്ഥാനം ഉറപ്പിക്കാനായി മറ്റ് ഡെലിവറി കമ്പനികളുടെ സഹായം അവര്‍ക്ക് ആവശ്യമാണ്. 60 അല്ലെങ്കില്‍ 90 മിനിറ്റ് കൊണ്ട് സ്വന്തമായി ഡെലിവറി നടത്താന്‍ ആവര്‍ക്ക് സാധിക്കുന്നില്ല.' ലോജിനെക്സ്റ്റ് സൊല്ല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ട്അപ്പിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായ മനീഷ് പോര്‍വാള്‍ പറയുന്നു. ടെക്‌നോപാര്‍ക്കിലെ കണ്‍സള്‍ട്ടിങ്ങ് സ്ഥാപനം നല്‍കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ ഇകൊമേഴ്‌സ് സ്റ്റാര്‍ട്ട് അപ്പുകള്‍ തങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനം ലോജിസ്റ്റിക്‌സിന് വേണ്ടി ഉപയോഗിക്കുന്നു.

രാജ്യത്തെ ലോജിസ്റ്റിക്‌സ് മേഖല അസംഘടിതമാണ്. എന്നാല്‍ ഈ മേഖലയെ സംഘടിതമാക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ നന്നായി പരിശ്രമിക്കുന്നു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ നിലവില്‍ വന്ന ദി പോര്‍ട്ടര്‍, ബ്ലോ ഹോണ്‍, മൂവോ തുടങ്ങിയ 15 ഓണ്‍ലൈന്‍ ലോജിസ്റ്റിക്‌സ് വിപണികള്‍ വന്നതോടെ ഒരു മദ്ധ്യസ്ഥന്റെ ആവശ്യം ഇല്ലാതെയായി. ട്രക്ക്, മിനി ട്രക്ക് ഡ്രൈവര്‍മാരെ സംഘടിപ്പിച്ച് ഡെലിവറി നടത്താനുള്ള എല്ലാ സാഹചര്യങ്ങളഉം അവര്‍ ഒരുക്കുന്നു. 2015ല്‍ 37 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നെങ്കിലും എല്ലാവര്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

ഇന്റര്‍സിറ്റി പ്രവര്‍ത്തനങ്ങളുടെ ആവശ്യകത

ഒരു നഗരത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനികളുടെ വളര്‍ച്ചയെ ബാധിക്കുന്നു. അല്‍വാരിസ് ആന്റ് മാര്‍ഷല്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയുടെ മാനേജിങ്ങ് ഡയറക്ടറായ മനീഷ് സൈഗാളിന്റെ അഭിപ്രായത്തില്‍ ഒരു നഗരത്തില്‍ തന്നെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചാല്‍ വളറ്ച്ച നേടാന്‍ കഴിയില്ല.'ഒരു നഗരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവസരങ്ങള്‍ കുറവാണ്. എന്നാല്‍ ഇന്റര്‍സിറ്റി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചാ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇതിനായി നല്ല ഫണ്ടിങ്ങ്, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ ആള്‍ക്കാര്‍ എന്നിവ ആവശ്യമായി വരുന്നു.' അദ്ദേഹം പറയുന്നു.

ഇന്‍ട്രാ സിറ്റി സേവനങ്ങള്‍ക്ക് കമ്മീഷന്‍ വളരെ കുറവാണെന്ന് ഡല്‍ഹിയിലെ 'മൂവോ'യുടെ സ്ഥാപകനായ ആഞ്ജനി കുമാര്‍ സമ്മതിക്കുന്നു. 'എന്നാല്‍ ഇന്ററ് സിറ്റി വിപണിക്ക് കൂടുതല്‍ മൂല്ല്യമുണ്ട്. ഇന്റര്‍സിറ്റി മേഖലയില്‍ നിന്നുള്ള ഗ്രോസ് മെര്‍ച്ചണ്‍ഡൈസ് വോളിയം(ജി എം വി) ഇന്‍ട്രാ സിറ്റിയില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയാണ്.' അദ്ദേഹം പറയുന്നു. കാണ്‍പൂരില്‍ ഇന്റര്‍സിറ്റി വിപണിക്കും ബാംഗ്ലൂരില്‍ ഇന്‍ട്രാ സിറ്റി സേവനങ്ങല്‍ക്കുമായി വലിയ ട്രക്കുകള്‍ കൊണ്ടുവരാനുള്ള ശ്രമത്താലാണ് 'മൂവോ'. ബാംഗ്ലൂരിലെ 'ലെറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടും' ഇന്റര്‍ സിറ്റി സേവനങ്ങല്‍ക്കായി പുതിയ വാഹനങ്ങല്‍ ഇറക്കാന്‍ ഒരുങ്ങുകയാണ്.

മെട്രാ നഗരങ്ങള്‍ക്കുമപ്പുറം

മെട്രോ നഗരങ്ങള്‍ക്ക് പുറത്തുള്ള വ്യാപാരികളെ അനുനയിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അവരുടെ പാരമ്പര്യമായ വ്യവസായ രീതികളിലേക്ക് സാങ്കേതിക വിദ്യയെ മാറ്#ി പ്രതിഷ്ഠിക്കാന്‍ അവര്‍ തയ്യാറല്ല. ടയര്‍2, ടയര്‍3 നഗരങ്ങളില്‍ മുദ്ര പതിപ്പിക്കാന്‍ ലോജിസ്റ്റിക്‌സ് കമ്പനികള്‍ക്ക് ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. അത് മാത്രമല്ല മറ്റ് പല പ്രതികൂല ഘടകങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്നു. ഈ പ്രദേശങ്ങളില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം താരതമ്യേന കുറവാണ്. നല്ല വാഹനങ്ങളും പ്രാദേശിക വ്യാപാരികള്‍ നല്‍കുന്ന അതേ നിരക്കിലുള്ള സാധനങ്ങളും എത്തിക്കേണ്ടി വരുമെന്ന് മനീ,#് പറയുന്നു. 'ടയര്‍1 നഗരങ്ങളില്‍ നില മെച്ചപ്പെടുമെങ്കിലും അടുത്ത 2 വര്‍ഷത്തേക്ക് ടയര്‍2 നഗരങ്ങളില്‍ വലിയ പ്രാധാന്യം ലഭിക്കുകയില്ല. വളറെ പെട്ടെന്ന് സാധനങ്ങള്‍ ലഭിക്കുക എന്നതാണ് ഈ മേഖലയുടെ ഉദ്ദേശം. ഇത് മെട്രോ നഗരങ്ങള്‍ക്ക് വളരെ സഹായകരമാണ്. എന്നാല്‍ ടയര്‍2, ടയര്‍3 നഗരങ്ങളില്‍ ജീവിതം വളരെ മെല്ലെയാണ് കടന്ന് പോകുന്നത്.' ക്വിക്ലിയുടെ സ്ഥാപകനായ രോഹന്‍ ദിവാനി പറയുന്നു.

ദി പോര്‍ട്ടറിന്റെ സ്ഥാപകനായ പ്രണവ് ഗോയലിന് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. 'ടയര്‍2, ടയര്‍3 നഗരങ്ങളില്‍ വളരെ വലിയ വിപണിയാണ് ഉള്ളത്. ടയര്‍2 നഗരങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് 34 നഗരങ്ങളില്‍ നിലയുറപ്പിക്കാനാണ് ഞങ്ങളുടെ തൂരുമാനം.' ആമസോണ്‍, ഐ ടി സി, ഡെല്‍ഹിവെറി, റോഡ്‌റണ്ണര്‍, ഫര്‍ലെങ്കോ എന്നവിരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് 'ദി പോര്‍ട്ടര്‍.' 'ലെറ്റ്‌സ്' ട്രാന്‍സ്‌പോര്‍ട്ടിന്റെ ക്ലയിന്റുകള്‍ ബിഗ് ബാസ്‌ക്കറ്റ്, ബിസ്‌ലെറി, ഗ്രോഫേസ് എന്നിവരാണ്. 'ടയര്‍2, ടയര്‍3 നഗരങ്ങളില്‍ തീര്‍ച്ചയായും ഒരു വിപണിക്ക് സാധ്യതയുണ്ട്. ഞങ്ങളുടെ വളര്‍ച്ചയ്ക്കായി ഒരു സര്‍വ്വേ നടത്തി ഓരോ ഗനരങ്ങളിലേയും വിപണിയുടെ സ്വഭാവം ഞങ്ങള്‍ മനസ്സിലാക്കി വരുന്നു.'ലെറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടിന്റെ സ്ഥാപകനായ പുഷ്‌ക്കര്‍ സിങ്ങ് പറയുന്നു.

വിഭവങ്ങളുടെ ശരിയായ ഉപയോഗമാണ് ലാഭത്തിന്റെ അടിസ്ഥാനം. ഡെലിവറി ട്രക്കുകളുടെ ശരിയായ ഉപയോഗമാണ് ലോജിലസ്റ്റിക്‌സിന്റെ ഭാവിയെന്ന് രോഹന്‍ വിശ്വസിക്കുന്നു. ഓര്‍ഡറുകള്‍ കുറഞ്ഞ് വിലക്ക് സ്വീകരിക്കുകയാണ് ക്വിക്ലി. അവര്‍ എസ് എം ഇ, ഗ്രോസര്‍, ഫാര്‍മസി, റെസ്റ്റോറന്റ് എന്നിവിടങ്ങളില്‍ സാധനങ്ങള്‍ എത്തിക്കുന്നു. സബ്‌വേ, കെ എഫ് സി പോലുള്ള റസ്റ്റോറന്റുകളും ഇതില്‍പ്പെടുന്നു. മാസം തോറും വരുമാനത്തില്‍ 20 ശതമാനം വളറ്ച്ചയാണ് ഉണ്ടാകുന്നത്. പൂളിങ്ങ് എന്ന ആശയത്തോട് ഉപഭോക്താക്കള്‍ക്ക് പൊതുവേ സ്വീകാര്യത കുറവാണെന്ന് പുഷ്‌കര്‍ പറയുന്നു. സമയം ക്രമീകരിച്ച് മുന്നോട്ട് പോകാനാണ് ലെറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ശ്രമിക്കുന്നത്.

ഒപ്റ്റിമൈസേഷന്‍ എന്ന സാങ്കേതിക വിദ്യ നിലവില്‍ വന്നെങ്കിലും ട്രക്ക് നിറച്ച് സാധനങ്ങള്‍ വരുന്നത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കാറില്ലെന്ന് ബ്ലോ ഹോണിന്റെ സ്ഥാപകനായ മിഥുന്‍ ശ്രീവത്സ പറയുന്നു. കൃത്യതയാണ് ഏറ്റവും അവശ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'മിനി ട്രക്കുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. മാത്രമല്ല ഫ്‌ളിപ്‌ കാര്‍ട്ട്, ആമസോണ്‍ പോലുള്ളവര്‍ ഒരിക്കലും ട്രക്ക് നിറഞ്ഞാണോ വരുന്നതെന്ന് ശ്രദ്ധിക്കാറില്ല. സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് വരുടെ ലക്ഷ്യം. കൃത്യതയോടുകൂടി ഒപ്റ്റിമൈസേഷന്‍ നടത്തുന്നതാണ് ഉചിതം.' അദ്ദേഹം പറയുന്നു.

ഒരു നഗരത്തിനുള്ളില്‍ ചരക്ക് അയച്ച് കൊടുക്കുന്നതിന് ഒരു വാഹനം മതിയാകില്ല. അതുകൊണ്ട് മൂവോ ലോഡ് പൂളിങ്ങ് സംവിധാനമാണ് പിന്തുടരുന്നത്. 'പല ലോജിസ്റ്റിക്‌സ് കമ്പനികളും ട്രക്ക് നിറച്ച് ചരക്കുകള്‍ കൊണ്ടുപോകാറില്ല. ഇവര്‍ക്ക് ഒരു വയര്‍ഹൗസ് വേണ്ടിവരുന്നു. എന്നാല്‍ ഞങ്ങള്‍ അടുത്ത 1824 മാസത്തേക്ക് ട്രക്ക് നിറച്ച് സാധനങ്ങള്‍ കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.' ആഞ്ജനി പറയുന്നു. ഫഌപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഗോജാവാസ്, ഡെല്‍ഹിവെറി തുടങ്ങിയ ഉപഭോക്താക്കളില്‍ നിന്നായി 12000 ഓര്‍ഡറുകളാണ് ഒരു മാസം മൂവോയ്ക്ക് ലഭിക്കുന്നത്.

കാര്‍ അഗ്രിഗേറ്റര്‍മാരും ഇതിലേക്ക് വരുന്നോ?

കഴിഞ്ഞ വര്‍ഷം 'ഒല' ഒരു ഗ്രോസറി ഡെലിവറി സര്‍#്‌വവീസ് തുടങ്ങിയിരുന്നു. ലോജിസ്റ്റിക്‌സ് മേഖലയിലുള്ള കാര്‍ അഗ്രിഗേറ്ററുകളുടെ കടന്നുവരവില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. 'ഒല' ഡെലിവറി മേഖലയിലേക്ക് ശ്രദ്ധ തിരിച്ചതായി കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒള, യൂബര്‍ എന്നിവര്‍ ഉടനേ തന്നെ ഈ വിപണിയിലേക്ക് എത്തിച്ചേരുമെന്ന് ലോജിനെക്സ്റ്റിന്റെ സ്ഥാപകനായ ധ്രുവിന്‍ സാങ്ങ്‌വി പറയുന്നു. 'അവരുടെ പക്കല്‍ ആവശ്യമായ വിഭവങ്ങളും സാങ്കേതിക വിദ്യയുമുണ്ട്. കുറച്ചുകൂടി മൂലധനം കയ്യിലുണ്ടെങ്കില്‍ ഇവര്‍ക്ക് ഈ മേഖലയില്‍ ഒരു പരീക്ഷണം നടത്തി വിജയം കൈവരിക്കാന്‍ സാധിക്കും.' അദ്ദേഹം പറയുന്നു. പുതിയ കമ്പനികള്‍ ഈ മേഖലയിലേക്ക് വരുന്നതോടെ ഡെലിവറി ബിസിനസിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. 'ഉപഭോക്താക്കളുടെ ഒരു വലിയ ശൃംഖലയും നല്ല വിതരണവും ഉണ്ടെങ്കില്‍ ഈ സാധനങ്ങള്‍ റീട്ടെയിലര്‍മാര്‍ക്കും മറ്റ് കമ്പനികള്‍ക്കും അവരുടെ ചരക്കുകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ വളരെയധികം സഹായകരമാണ്. സാധനങ്ങളുടെ വിലയും ഡെലിവറി ചെയ്യുന്ന വേഗതയും ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്.' വലോറിസര്‍ കണ്‍സള്‍ട്ടന്റ് പാട്‌നറും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിധക്തനുമായ ജസ്പാല്‍ സിങ്ങ് പറയുന്നു.

മത്സരം: വിപണിയുടെ കുതിപ്പും പുത്തന്‍ സാങ്കേതിക വിദ്യയും

സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗമാണ് ഒരു ലേജിസ്റ്റിക്‌സിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം. ഓരെ ദിവസവും കഴിയും തോറും ഡെലിവറി മാനേജ്‌മെന്റ് സംവിധാനങ്ങളുടെ പ്രാധാന്യം ഏറി വരുകയാണ്. 'കൃത്യമായ രീതിയില്‍ ബുക്കിങ്ങ് സ്വീകരിച്ച് ഡെലിവറി ചെയ്തു കഴിഞ്ഞു എന്ന് ഉറപ്പാക്കി മുന്നോട്ട് പോകുക.' പുഷ്‌കര്‍ പറയുന്നു.

സാങ്കേതിക വിദ്യക്കായി കോടികള്‍ ചിലവഴിക്കുന്നതിന് മുമ്പ് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ നന്നായി മനസ്സിലാക്കി അതിന് പരിഹാകം കാണാന്‍ കഴിയുമോ എന്ന് സ്വയം ഉറപ്പ് വരുത്തണമെന്ന് ലോജി നെക്സ്റ്റിന്റെ ധ്രുവിന്‍ പറയുന്നു. ഡ്രൈവര്‍മാരെ അവരുടെ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കുന്നത് പ്രയാസം തന്നെയാണ്. 'കിക്ക് സ്റ്റാര്‍ട്ട് വെന്‍ച്വേഴ്‌സ് പോലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ ശരിയായ രീതിയില്‍ ഇത് ചെയ്യുന്നുണ്ട്. ഇവര്‍ ഗ്രാമീണ മേഖലയിലുള്ള ഡ്രൈവര്‍മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നു. ബുക്കിങ്ങ് കഴിഞ്ഞതിന് ശേഷം സാങ്കേതിക വിദ്യയുടെ ഉപയോഗം വളരെ കുറവാണ്. 'ലോഡിങ്ങ് കപ്പാസിറ്റി, ഭാരം, ഉയരം ഇതെല്ലാം ഓട്ടോമാറ്റിക് ആക്കണമെന്നും അഞ്ജനി വിശ്വസിക്കുന്നു.

യുവര്‍ സ്റ്റോറി പറയുന്നത്

ഓണ്‍ഡിമാന്‍ഡ് ലോജിസ്റ്റിക്‌സ് മേഖല വളര്‍ച്ച കൈവരിച്ച് തുടങ്ങിയിരിക്കുന്നു. കുറച്ചുകൂടി നിക്ഷേപം ലഭിക്കുകയാണെങ്കില്‍ ഇവര്‍ക്ക് ശക്തമായി മുന്നോട്ട് പോകാന്‍ സാധിക്കും. കഴിഞ്ഞ രണ്ട് ദശകങ്ങളായി രാജ്യത്തുള്ള വ്യാവസായിക വളര്‍ച്ച ലോജിസ്റ്റിക്‌സിന്റെ എണ്ണം ഇനിയും വര്‍ദ്ധിക്കണം എന്ന സൂചനയാണ് നല്‍കുന്നത്. ഹൈപ്പര്‍ ലോക്കല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതോടെ ഈ മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം ലഭിക്കുന്നു. വര്‍ഷങ്ങളായി അസംഘടിതമായി തുടരുന്ന ഈ മേഖല ഇന്ന് മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. വിതരണക്കാര്‍ സാങ്കേതിക വിദ്യയെ സ്വാകരിക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങല്‍ നന്നായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. 'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന ചൊല്ല് ഇവിടെ അന്വര്‍ത്ഥകമാകുന്നു. എന്നാല്‍ ലോജിസ്റ്റിക്‌സ് മേഖളയില്‍ ഈ ചൊല്ല് ഒരിക്കലും സ്വീകരിക്കാന്‍ കഴിയില്ല. വേഗതയും സ്ഥിരതയുമാണ് ഈ മേഖലയില്‍ ആയുധമാക്കേണ്ടത്.