സംസ്ഥാന സബ്ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിനെ അട്ടിമറിച്ച് തൃശൂരിന് കിരീടം  

0

മൂന്ന് ദിവസമായി കല്ലാട്ട്മുക്ക് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഫ്‌ളെഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിന് കിരീടം. 

നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരിനെ 16-11 എന്ന സ്‌കോറിന് അട്ടിമറിച്ചാണ് തൃശൂര്‍ ജേതാക്കളായത്. ലൂസേഴ്‌സ് ഫൈനലില്‍ മലപ്പുറം കോട്ടയത്തെ 11 -9 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. 

വിജയികള്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ അബ്ദുസ്സലാം ട്രോഫികള്‍ വിതരണം ചെയ്തു. ചടങ്ങില്‍ തിരുവനന്തപുരം ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജെ സെല്‍വന്‍, സെക്രട്ടരി സുധീര്‍ എസ് എസ്, വൈസ് പ്രസിഡന്റ നാസര്‍ സി റ്റി, ട്രഷറര്‍ വിന്‍സന്റ് ഫ്രാന്‍സിസ് സന്നിഹിതരായിരുന്നു.