ചെന്നൈ വെള്ളപ്പൊക്കം; ആശങ്കയില്‍ തിരുവനന്തപുരവും

ചെന്നൈ വെള്ളപ്പൊക്കം; ആശങ്കയില്‍ തിരുവനന്തപുരവും

Thursday December 10, 2015,

1 min Read

ചെന്നൈ നഗരത്തിനുണ്ടായ അവസ്ഥ കനത്ത മഴയുണ്ടായാല്‍ തിരുവനന്തപുരത്തിനും സാധ്യതയെന്ന് വിദഗ്ധര്‍. അശാസ്ത്രീയ നിര്‍മാണങ്ങളും കെട്ടിടങ്ങളുടെ അതിബാഹുല്യവും കാരണം ഇത്തരത്തില്‍ ദിവസങ്ങള്‍നീണ്ട പേമാരിയുണ്ടായാല്‍ തിരുവനന്തപുരത്ത് ചെന്നൈയിലേക്കാള്‍ രൂക്ഷമായ അവസ്ഥയുണ്ടാകാനാണ് സാധ്യത.

image


ഒരു ചെറിയ മഴ പെയ്താല്‍ തന്നെ വെള്ളക്കെട്ടില്‍ നിറയുന്ന തിരുവനന്തപുരം നഗരത്തില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മഴ പെയ്താലുള്ള സ്ഥിതി പറയുകയും വേണ്ട. അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ വെള്ളത്തില്‍ മുങ്ങുന്ന നഗരമാണ് തിരുവനന്തപുരം. രാവും പകലുമായി ചെന്നൈയിലേതുപോലെ ദിവസങ്ങള്‍ നീണ്ട മഴ ഉണ്ടായാലുള്ള സ്ഥിതി ഭീകരമായിരിക്കും. വെള്ളം ഒഴുകിപ്പോകാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ കാര്യമായി ഇല്ലാത്തതാണ് ഒരു പ്രധാന പ്രശ്‌നം.

അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് പ്രധാന കാരണം. ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ അശാസ്ത്രീയ നിര്‍മാണങ്ങള്‍ കാരണം അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. ഉണ്ടായിരുന്ന കനാലുകള്‍ ഇല്ലാതാകുകയോ പാതി അടഞ്ഞ് പോകുകയോ ചെയ്ത അവസ്ഥയിലാണ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി കുടിയൊഴിപ്പിക്കലും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റലുമെല്ലാം ഉണ്ടായെങ്കിലും കനത്ത മഴ വന്നാലുണ്ടാകുന്ന വിപത്തിനെ തടയാന്‍ ഇതൊന്നും പര്യാപ്തമല്ല. മാത്രമല്ല ഓപ്പറേഷന്‍ അനന്ത തുടങ്ങിയതിന് ശേഷവും മഴ പെയ്താല്‍ വെള്ളക്കെട്ടില്‍ മുങ്ങുന്ന അവസ്ഥക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.

image


കടലതീരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മഴക്കൊപ്പം വേലിയേറ്റം കൂടി ഉണ്ടായാലുള്ള സ്ഥിതി രൂക്ഷമായിരിക്കും. രണ്ട് ദിവസം നീളുന്ന മഴപെയ്താല്‍ തന്നെ തിരുവനന്തപുരത്തെ തീരദേശങ്ങളുടെ കാര്യം കഷ്ടത്തിലാകുന്ന സ്ഥിതിയാണ് നിലവില്‍. ബീമാപ്പള്ളി, വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ കടല്‍ക്ഷോഭ ഭീഷണിയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളാണുള്ളത്. ചെറിയ കടല്‍ക്ഷോഭത്തില്‍തന്നെ ഇവിടങ്ങളില്‍ വീടുകളിലേക്ക് തിരയടിച്ചുകയറി നാശനഷ്ടങ്ങളുണ്ടാകാറുണ്ട്. വീടുകള്‍ തന്നെ കടലെടുക്കുന്ന സംഭവവും