യോഗാ ഒളിമ്പ്യാഡ് : സംസ്ഥാനതല തെരഞ്ഞെടുപ്പ് സമാപിച്ചു

0

എസ്.സി.ഇ.ആര്‍.ടി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗവ. ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന സംസ്ഥാനതല യോഗ ഒളിമ്പ്യാഡ് സമാപിച്ചു. കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടറും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ സഞ്ജയന്‍ കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 

കേരള സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും കേരള റഗ്ബി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ.എസ്.സുനില്‍ കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.സി.ഇ.ആര്‍.ടി കരിക്കുലം വിഭാഗം മേധാവി ഡോ. എസ്.രവീന്ദ്രന്‍ നായര്‍, അരുവിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, വാര്‍ഡ് അംഗം കുമാര്‍.ടി.ഇ, യോഗ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ.എസ്.ഗോപന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സി.എസ്.പ്രദീപ്, എസ്.സി.ഇ.ആര്‍.ടി കായിക വിഭാഗം റിസര്‍ച്ച് ഓഫീസര്‍ ഡോ. പി.ടി.അജീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികളാണ് യോഗ ഒളിമ്പ്യാഡില്‍ പങ്കെടുത്തത്. സംസ്ഥാനതലത്തില്‍ യോഗ്യതനേടിയ 16 വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 18 മുതല്‍ 20 വരെ നടക്കുന്ന ദേശീയതല യോഗഒളിമ്പ്യാഡില്‍ പങ്കെടുക്കും