ക്ലിനിക്കല്‍ ട്രയല്‍സിനായി 'ക്ലിനിഓപ്‌സ്'

0

ഇത് 2012ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ നഗരപ്രദേശത്തെ ഒരു ചെറിയ തായ് റെസ്റ്റോറന്റ് ആയിരുന്നു. അവിടെവെച്ചാണ് അവിക് പാല്‍ ക്ലിനിക്കല്‍ ട്രയല്‍സിന് വേണ്ടി വിവരങ്ങള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്.

കുറച്ച് ശാത്രജ്ഞരുമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ക്ലിനിക്കല്‍ ട്രയല്‍സിനെ സ്വാധീനിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ പലവശങ്ങളെക്കുറിച്ച് തങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോളാണ് ഐക്യൂറെയുടെ സ്ഥാപക ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായ അവികിന് ക്ലിനിക്കല്‍ ട്രയല്‍സിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ പേപ്പര്‍ വഴിയാണ് നടക്കുന്നതെന്ന് മനസിലായത്. ഇതിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറ്റാന്‍ കഴിയുമെന്ന് അവിക് മനസിലാക്കി. ക്ലിനിക്കല്‍ ട്രയല്‍സ് എന്നത് പ്രധാനമായും പുതിയ ചികിത്സാ രീതികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ്.

ഐക്യൂറെയില്‍വച്ച് അവിക് നിലനിര്‍ത്താവുന്ന ആരോഗ്യപരിപാലനം ലാസ്റ്റ് മൈലിന് സാങ്കേതിക ഇടപെടലിന്റെ സ്വാധീനത്താല്‍ നല്‍കുന്നതിനെക്കുറിച്ചാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

അതേസമയം തന്നെ മെഡിക്കല്‍ റിസര്‍ച്ചുമായി ബന്ധപ്പെടുകയും വളരെ പരിശീലനം ലഭിക്കുകയും ചെയ്ത ഫിസീഷ്യനുമായ അവികിന്റെ ഭാര്യ ക്ലിനിക്കല്‍ ട്രയല്‍ നേരിടുന്ന ഡേറ്റ് മാനേജ്‌മെന്റിന്റെ വെല്ലുവിളികളെക്കുറിച്ച് അവകിന് മനസിലാക്കി കൊടുത്തു.

ഈ ആശയം ക്ലിനിക്കല്‍ ട്രയല്‍ എക്കോസിസ്റ്റവുമായി ബന്ധപ്പെട്ട മറ്റ് പലരിലും ഉണ്ടായിരുന്നു. അങ്ങനെ ആ ആശയത്തിലുണ്ടായ ഒരു ചെറിയ മാറ്റം ക്ലിനിക്കല്‍ ട്രയല്‍ ഇന്‍ഡസ്ട്രിയെ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്ന ക്ലിനികിന്റെ ഇപ്പോഴത്തെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു.

ബയോഫാര്‍മ മേഖലക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഒരു ടാബ്‌ലെറ്റ് ബേസ്ഡ് സൊല്യൂഷന്‍ ക്ലിനിക്കല്‍ ട്രയല്‍സിന് നല്‍കുന്നതിനായി 2013ലാണ് ക്ലിനിഓപ്‌സ് സ്ഥാപിച്ചത്. ഇത് എല്ലാ ഡേറ്റാ മാനേജ്‌മെന്റും ഇലക്ട്രോണിക്പരമായാണ് ചെയ്തിരുന്നത്. എഡിറ്റിംഗും പരിശോധനകളും തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഇത്തരത്തിലായിരുന്നു. ഡിജിറ്റല്‍ ബ്ലഡ് പ്രഷര്‍ ഡിവൈസ് പോലുള്ള പല മെഡിക്കല്‍ ഉപകരണങ്ങളില്‍ നിന്നും ഇതിന് നേരിട്ട് വിവരങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. ഈ ടീം പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അക്കാദമിക് മെഡിക്കല്‍ സെന്ററുകള്‍ എന്നിങ്ങനെ ആഗോളതലത്തില്‍തന്നെ ആരോഗ്യവുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഡേറ്റ ശേഖരിക്കല്‍, കൈകാര്യം ചെയ്യല്‍, മികച്ച ഗുണമേന്മ, സുരക്ഷിതത്വം എന്നിങ്ങനെ ആഗോള തലത്തില്‍ നിരവധി വെല്ലുവിളികള്‍ ക്ലിനിക്കല്‍ ട്രയല്‍സില്‍ ഉണ്ടാകുന്നതായി അവിക് പറയുന്നു.

വെല്ലുവിളി പ്രധാനമായും ചികിത്സാ സമയത്ത് വളരെ ശരിയല്ലാത്ത എക്‌സ്റ്റേര്‍ണല്‍ ആക്‌സസിലൂടെയാണ് ഉണ്ടാകുന്നത്. ഇത് വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ബാധിക്കുന്നു. എന്നാല്‍ ടാബ്‌ലെറ്റിനെ അടിസ്ഥാനമാക്കിയുള്ള സൊല്യൂഷന് ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. ഇതിന് ഇന്റര്‍നെറ്റിന്റെ സ്വാധീനമില്ലാതെ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും.

അവിക് ഐ ഐ ടി ഖരഗ്പൂരില്‍ തനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തായ യെരമല്ലി സുബ്രഹ്മണ്യത്തെ ഇതിന്റെ സ്ഥാപകരില്‍ ഒരാളാകാന്‍ പ്രേരിപ്പിച്ചു.

ഐ ഐ ടി പഠനത്തിന് ശേഷം തങ്ങള്‍ കരിയറില്‍ പല വഴികളിലേക്ക് പോകുകയായിരുന്നു. അവിക് എന്റര്‍പ്രൈസ് കണ്‍സള്‍ട്ടിംഗ് ആപ്ലിക്കേഷനിലേക്ക് പോകുകയും സുബ്ബു ഹെല്‍ത്ത് ഐ ടിയിലും മെഡിക്കല്‍ ഡിവൈസിലും ശ്രദ്ധ ചെലുത്തുകയും ചെയ്തു. താന്‍ ക്ലിനിഓപ്‌സ് എന്ന സംരംഭം തുടങ്ങാന്‍ ലക്ഷ്യമിട്ടപ്പോള്‍ ആദ്യം സുബുവിന്റെ പേരാണ് മനസില്‍ വന്നതെന്ന് അവിക് പറയുന്നു. അങ്ങനെ സുബ്ബുവിനെ കാണുകയും സുബ്ബു ഇതുമായി സഹകരിക്കുകയും ചെയ്തു.

ഉല്‍പന്നങ്ങളെ അതിന്റെ അടിസ്ഥാന തലത്തില്‍ ഡിസൈന്‍ ചെയ്യാനും പല പുതിയ ആശയങ്ങള്‍ ടാബ്‌ലെറ്റില്‍ കൊണ്ടുവരാനും സുബ്രഹ്മണ്യന് കഴിഞ്ഞു.

അംഗീകാരങ്ങള്‍

1. പല ഫോറങ്ങളും ക്ലിനിഓപ്‌സിനെ ഡിജിറ്റല്‍ ഹെല്‍ത്തിലെ വലിയ കണ്ടുപിടിത്തങ്ങളില്‍ ഒന്നായി വിശേഷിപ്പിച്ചു.

2. ഡിജിറ്റല്‍ ഹെല്‍ച്ചില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന വലിയ 15 കമ്പനികളുടെ കൂട്ടത്തില്‍ ആപ്‌സെസറീസ് ക്ലിനിഓപ്‌സിനെ ഉള്‍പ്പെടുത്തി.

3. ഡിജിറ്റല്‍ ഹെല്‍ത്തില്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന അഞ്ച് കമ്പനികളുടെ കൂട്ടത്തില്‍ ക്ലിനിഓപ്‌സിനെ ടെക്‌ന്യൂസ് അംഗീകരിച്ചു.

4. വളരെ പ്രതീക്ഷകളുള്ള ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് കാറ്റഗറിയിലും ടോപ്പ് സ്റ്റാര്‍ട് അപ്‌സ് ഇന്‍ അമേരിക്കയിലും ഫൗണ്ടേഴ്‌സ് ഗൈഡായി ക്ലിനിഓപ്‌സിനെ തിരഞ്ഞെടുത്തു.

5. 2015ലെ ഡിജിറ്റല്‍ ഹെല്‍ത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങള്‍ക്കിടയില്‍ ഫാര്‍മ വോയിസ് ക്ലിനിഓപ്‌സിനെ തിരഞ്ഞെടുത്തു. ഭാവി പദ്ധതികള്‍

തങ്ങള്‍ക്ക് വളരെ ചെലവ് ചുരുക്കി പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ട്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനുവേണ്ടി തങ്ങള്‍ ആദ്യം ഒരു ലക്ഷം ഡോളര്‍ സുഹൃത്തുക്കളില്‍നിന്നും കുചുംബത്തില്‍നിന്നും ശേഖരിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ വീണ്ടും ഫണ്ട് ശേഖരിക്കുകയാണ്. ഈവര്‍ഷം ക്ലിനിഓപ്‌സ് 3.50 ലക്ഷം ഡോളറിന്റെ വരുമാനമുണ്ടാകക്കി. ഇത് കണ്ടെത്തിയത് സബ്‌സ്‌ക്രിപ്ഷന്‍ ബേസ്ഡ് സാസ് മോഡലില്‍ കൂടിയാണ്. വൈകാതെതന്നെ ആന്വല്‍ എന്റര്‍പ്രൈസ് മോഡലിലേക്ക് മാറും. കാലിഫോര്‍ണിയക്ക് പുറമേ ക്ലിനിഓപ്‌സ് കൊല്‍ക്കത്തിയിലേക്കും പ്രവര്‍ത്തനം വ്യപിപ്പിച്ചിട്ടുണ്ട്.

പല തരത്തിലുമുള്ള ചികിത്സാ മേഖലയെക്കുറിച്ച് കമ്പനി വളരെ കാര്യക്ഷമമായി ചില അക്കാദമിക്, മെഡിക്കല്‍ സെന്ററുകളുമായും സ്ഥാപനങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉല്‍പന്നങ്ങള്‍ ഏകീകരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍, റിസര്‍ച്ച് കമ്പനികളമായും സംസാരിക്കുന്നുണ്ട്. ക്ലിനിഓപ്‌സിന്റെ പലതരത്തിലുള്ള ഉല്‍പന്ന നിരകള്‍ ക്ലിനിക്കല്‍ ട്രയല്‍ കണ്ടക്ട്, റിമോട്ട് മോണിറ്ററിംഗ്, പേറ്റന്റ് മാനേജ്‌മെന്റ്, അഡ്വാന്‍സ്ഡ് അനലിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ ഉള്‍പ്പെടുത്തി വരുന്നുണ്ട്.