ഗമ്മിബേയര്‍ ഇന്റര്‍നാഷണലും, ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയും കൈകോര്‍ക്കുന്നു

 ഗമ്മിബേയര്‍ ഇന്റര്‍നാഷണലും, ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയും കൈകോര്‍ക്കുന്നു

Thursday December 17, 2015,

1 min Read

ഇന്റര്‍നെറ്റ് താരമായ ഗമ്മിബേയര്‍ കഥാപാത്രത്തിന്റെ നിര്‍മാതാക്കളായ ഗമ്മിബേയര്‍ ഇന്റര്‍നാഷണലും, ടൂണ്‍സ് ആനിമേഷന്‍ ഇന്ത്യയും കരാറില്‍ എത്തി. യൂട്യൂബിനുവേണ്ടി നിര്‍മിക്കുന്ന 7 മിനിട്ട് ദൈര്‍ഘ്യമുള്ള 39 പരമ്പരകളുടെ നിര്‍മാണം കരാര്‍ പ്രകാരം തിരുവനന്തപുരത്തുള്ള ടൂണ്‍സ് ആനിമേഷന്‍ സ്റ്റുഡിയോയില്‍ നടക്കും.

image


പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന ഗമ്മിബേയര്‍ ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ ലോകത്തിന് പ്രിയതാരമാണ്.

1.5 മില്യണ്‍ സബ് സൈ്ക്രബര്‍മാരും 5.2 ബില്യണ്‍ സ്ഥിരം കാഴ്ചക്കാരുമുണ്ട് ഗമ്മിേബയറിന്. 27 ഭാഷകളില്‍ 40 രാജ്യങ്ങളില്‍ ഗമ്മിേബയര്‍ സംഗീതത്തിന് വിപണിയുണ്ട്. 'ഐ ആം എ ഗമ്മിേബയര്‍' എന്ന ഗാനം മികച്ച വിനോദഗാനമായി പല വിപണികളും വിലയിരുത്തുന്നു. അമേരിക്കയില്‍ ഐട്യൂണ്‍ ഡാന്‍സ് ചാര്‍ട്ടില്‍ നമ്പര്‍ 1 ആണ് ഗമ്മിബേയര്‍ ഗാനം. കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ഗമ്മിബേയര്‍. ഗമ്മിബേയറിന്റെ നിരവധി വീഡിയോകളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് സാന്നിധ്യം കൊണ്ട് തന്നെ വിപണിയില്‍ താരമൂല്യമുള്ള ഗമ്മിബേയര്‍ ടെലിവിഷന്‍, ഫീച്ചര്‍ ഫിലിം മേഖലകള്‍ക്കും അനുയോജ്യമായ കണ്ടന്റ് ആണെന്ന് ടൂണ്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ജയകുമാര്‍ പറഞ്ഞു.

image


കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിന് രൂപ ഘടന നല്‍കിയിരിക്കുന്നത്. ഉപഭോക്തൃവസ്തുക്കളുടെ ബ്രാന്‍ഡിംഗിനും ഗമ്മിബേയറിനെ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഗമ്മിബേയറിന്റെ ചിത്രം പതിപ്പിച്ചിട്ടുള്ള ടീഷര്‍ട്ടുകള്‍ക്കും ബാഗുകള്‍ക്കുമെല്ലാം തന്നെ വലിയ ഡിമാന്‍ഡാണുള്ളത്. ഇന്റര്‍നെറ്റിനെ കൂടാതെയുള്ള പരമ്പരാഗത വിനോദ മാധ്യമ രംഗത്ത് തങ്ങളുടെ ഗമ്മിബേയറിനെ എത്തിക്കുന്നതില്‍ ടൂണ്‍സ് ആനിമേഷനുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗമ്മിേബയര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് ജര്‍ജന്‍ കോര്‍ദുലേച്ച് അഭിപ്രായപ്പെട്ടു.