ജോമോളും ബിസിനസിലേക്ക്

ജോമോളും ബിസിനസിലേക്ക്

Wednesday November 18, 2015,

2 min Read

ചലച്ചിത്രതാരം കാവ്യാ മാധവന് പിന്നാലെ ചലച്ചിത്ര താരം ജോമോളും ഓണ്‍ലൈന്‍ ബിസിനസ് രംഗത്തേക്ക്. മേക്ക് ഇറ്റ് സ്‌പെഷ്യല്‍ എന്നാണ് ഓണ്‍ലൈന് ജോമാള്‍ പേര് നല്‍കിയിരിക്കുന്നത്. പേര് പോലെ തന്നെ ഏറെ പ്രത്യേകതയുള്ളതാണ് ജോമാള്‍ തുടങ്ങിയിരിക്കുന്ന സംരംഭവും. വസ്ത്രങ്ങളും കരകൗശല വസ്തുക്കളും ആഭരണങ്ങളും എല്ലാം ഉള്‍പ്പെടുത്തിയുള്ള പല സംരംഭങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്ഥമാണ് ജോമോളുടെ സംരംഭം.

image


ഓണ്‍ലൈനില്‍ http://www.makestipecial.in/ എന്ന് സെര്‍ച്ച് ചെയ്ത് നോക്കുമ്പോള്‍ തന്നെ നമുക്ക് ഇതിന്റെ പ്രത്യേകതകള്‍ മനസിലാകും. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന തരത്തില്‍ ഓരോ പാക്കേജുകളാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡൈനിംഗ്, സ്പാ, ഹൗസ് ബോട്ടില്‍ സഞ്ചാരം, ആഡംബര ഹോട്ടലുകളില്‍ താമസം, ഭക്ഷണം, ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര എന്നുവേണ്ട നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനാവുന്ന തരത്തില്‍ സര്‍വ്വതും ഓണ്‍ലസൈനില്‍ ഓരോ പാക്കേജുകളായി ലഭ്യമാണ്.

image


ഇതിന് പുറമേ ഇന്ത്യയിലെ കരാരൂപങ്ങളെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും ഓണ്‍ലൈനില്‍ ലഭ്യമാണ്. സംഗീതം പഠിക്കുന്നവര്‍ക്കും ഡാന്‍സ് പഠിക്കുന്നവര്‍ക്കും വേണ്ടിയെല്ലാം ഓരോ പാക്കേജുകളായി അവതരിപ്പിച്ചിട്ടുണ്ട്. പാചകം, വിനോദം, സാഹസിക യാത്രകള്‍, ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ്, പ്രദര്‍ശനങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് തയ്യാറാക്കിയിട്ടുണ്ട്. കൊച്ചിയിലെ ക്രൗണര്‍ പ്ലാസ, കുമരകം ലേക് റിസോര്‍ട്ട്, കോവളം ലീല ഹോട്ടല്‍ എന്നിവയുമായെല്ലാം മേക്ക് ഇറ്റ് സ്‌പെഷ്യല്‍ സഹകരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ലഞ്ചോ ഡിന്നറോ തിരഞ്ഞെടുക്കാവുന്ന സൗകര്യവും ഓണ്‍ലൈനിലുണ്ട്.

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര താരം കാവ്യാ മാധവന്‍ ലക്ഷ്യ എന്ന പേരില്‍ ഓണ്‍ലൈന്‍ വസ്ത്ര വിപണി തുടങ്ങിയതിന് പിന്നാലെയാണ് ഈ മേഖലയിലേക്ക് ജോമോളുടെയും കടന്നുവരവ്. മയില്‍പ്പീലിക്കാവ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ജോമോള്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം സുരേഷ് ഗോപിയാണ് ഓണ്‍ലൈനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 500 രൂപ മുതല്‍ 20000 രൂപ വരെ വിലയുള്ള സാധനങ്ങളാണ് ഓണ്‍ലൈനില്‍ ഒരുക്കിയിരിക്കുന്നത്.

image


ജോമോള്‍ക്ക് പുറമെ നടി ലെനയും ഓണ്‍ലൈന്‍ സംരംഭവുമായി രംഗത്തുണ്ട്. ആകൃതി എന്ന പേരില്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്വിമ്മിംഗ് സെന്ററാണ് ലെന തുടങ്ങിയിരിക്കുന്നത്. മാത്രമല്ല ചലച്ചിത്രതാരം ഇന്ദ്രജിത്തിന്റെ ഭാര്യപൂര്‍ണിമ ഇന്ദ്രജിത്ത് പ്രാണ എന്ന പേരില്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബൊട്ടീക് നടത്തുന്നുണ്ട്. ചലച്ചിത്രതാരം മുക്തയും കൊച്ചിയില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. ഇനിയും കൂടുതല്‍ താരങ്ങള്‍ ബിസിനസിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.