നെല്‍കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് സുമന്ത് കുമാര്‍

 നെല്‍കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച് സുമന്ത് കുമാര്‍

Thursday November 19, 2015,

2 min Read

ജൈവകൃഷിയിലൂടെ നൂറുമേനിയുടെ റെക്കോഡ് സൃഷ്ടിച്ച സുമന്ത് കുമാര്‍ ലോകത്തിലെ എല്ലാ കര്‍ഷകര്‍ക്കും ഉത്തമ മാതൃകയാണ്. ബീഹാറിലെ നളന്ദ ജില്ലയിലെ ദര്‍വേശപുര ഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകനായിരുന്ന സുമന്ത് കുമാര്‍. വിസ്മയകരമായ രീതിയില്‍ 22.4 ടണ്‍ അരിയാണ് ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നും സുമന്ത് കൃഷി ചെയ്ത് നേടിയത്. ജൈവകൃഷിരീതിയിലൂടെയാണിതെന്നതാണ് മറ്റൊരു പ്രത്യേകത. നെല്ലിന്റെ പിതാവെന്നറിയപ്പെടുന്ന ചൈനീസ് കര്‍ഷക ശാസ്ത്രജ്ഞനായ യുവാന്‍ ലോംഗ് പിങിന്റെ 19,4 ടണ്ണിന്റെ റെക്കോഡാണ് ഇതോടെ സുമന്ത് തിരുത്തിയിരിക്കുന്നത്. സുമന്ത് ഒറ്റക്കാണ് ഇത്തരമൊരു വിളവിന്റെ നേട്ടം കരസ്ഥമാക്കിയത്.

image


അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പലരും 17 ടണ്ണും പതിവിനേക്കാള്‍ ഇരട്ടിയും വിളവ് നേടിയാണ് അവരുെട ദാരിദ്ര്യത്തിന് പരിഹാരം കണ്ടത്. ജൈവകൃഷിയുടെ ആധുനിക രീതികളാണ് ദര്‍വേശ്പുരയിലെ കര്‍ഷകര്‍ പരീക്ഷിച്ചത്. മൂന്ന് ആഴ്ച പഴക്കമുള്ള ഞാറിന്റെ ഒന്നോ രണ്ടോ എണ്ണമുള്ള കെട്ടുകള്‍ വെള്ളം നിറച്ച വയലില്‍ നടുന്നു. ഇതാണ് പരമ്പരാഗതമായി എല്ലാ കര്‍ഷകരും ചെയ്യുന്നത്. എന്നാല്‍ ദര്‍വേശ്പുരയിലെ കര്‍ഷകര്‍ ഇതില്‍ നിന്നും വ്യത്യസ്തമായി വിത്തുകളെ വളര്‍ത്തി ചെറിയ ഞാറുകളാക്കി മാറ്റുന്നു. പിന്നീട് ഇവയെ ഒരോന്നോരോന്നായി വയലില്‍ നടുന്നു. ഏറ്റവും പ്രായം കുറഞ്ഞവയാണ് ആദ്യം നടുക. 25 സെ മി അകലത്തിലാണ് നടുന്നത്. മണ്ണിന്റെ ഉണക്ക് സംരക്ഷിക്കുകയും ചുറ്റിനുമുള്ള കളകള്‍ പറിച്ചു നീക്കി അതിന്റെ വേരില്‍ ആവശ്യത്തിന് വായു എത്തിക്കുകയും ചെയ്യുന്നു. ഇവിടുത്തെ കര്‍ഷകര്‍ വളരെക്കുറച്ച് വിത്തുകളും വെള്ളവും ഉപയോഗിക്കുകയും രാസവളങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടും ഇവരുടെ വിളവുകള്‍ എപ്പോഴും പതിന്‍മടങ്ങാണ്. അഗ്രികള്‍ച്ചര്‍ നെറ്റ്‌വര്‍ക്കിന്റെ അഭിപ്രായപ്രകാരം ദര്‍വേശപുരയെ സിസ്റ്റം ഓഫ് റൈസ് ഇന്റന്‍സിഫിക്കേഷന്‍ എന്നാണ്. ഇത് ആദ്യമായി 1983ല്‍ മഡഗാസ്‌കറിലാണ്. ഫ്രഞ്ച് ജെസ്യൂട്ട് ഫാദര്‍ ഹെന്റി ലോലനിയാണ് ഇത് ആദ്യമായി പരീക്ഷിച്ചത്.

സാധാരണ കര്‍ഷകരുടെ സഹായത്തോടെ 1960 മുതല്‍ ഹെന്റി നടത്തിയ നിരന്തരമായി പരീക്ഷണങ്ങളുടെ ഫലമായിരുന്നു ഇത്. കുറവില്‍ നിന്നും കൂടുതല്‍ ഉത്പാദിപ്പിക്കുക എന്ന തത്വത്തിലധിഷ്ടിതമാണിത്. 2013ല്‍ നോബല്‍ പ്രൈസ് ജേതാവായ എക്കണോമിസ്റ്റ് ജോസഫ് സ്റ്റിങ്‌ലിറ്റ്‌സ് നളന്ദ ജില്ലയില്‍ സന്ദര്‍ശനം നടത്തുകയും ഇത്തരം ജൈവ കൃഷിയെക്കുറിച്ച് പഠിക്കുകയും ചെയ്തു. ശസ്ത്രജ്ഞരേക്കാള്‍ മികച്ചവരായിരുന്നു അവിടുത്തെ കര്‍ഷകര്‍. ഏത് ശാസ്ത്രജ്ഞര്‍ ശ്രമിച്ചാലും വിളവ് 50 ശതമാനം വരെ മാത്രമേ ഉയര്‍ത്താന്‍ കഴിയൂ. എന്നാല്‍ ഈ ബീഹാറി കര്‍ഷകര്‍ ശ്രമിച്ചപ്പോഴത് ഇരട്ടിയാക്കാന്‍ സാധിച്ചു എന്നതായിരുന്നു പ്രത്യേകത.