മൊബൈല്‍ സ്പാര്‍ക്‌സ് 2016: ഇന്ത്യയിലെ 10 പ്രധാന മൊബൈല്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു യാത്ര

മൊബൈല്‍ സ്പാര്‍ക്‌സ് 2016: ഇന്ത്യയിലെ 10 പ്രധാന മൊബൈല്‍ സ്റ്റാര്‍ട്ടപ്പുകളിലൂടെ ഒരു യാത്ര

Sunday November 20, 2016,

2 min Read

മുപ്പത് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത ടെക്‌സ്പാര്‍ക്‌സ് 2016ന് ശേഷം യുവര്‍‌സ്റ്റോറി മൊബൈല്‍ സ്പാര്‍ക്‌സിന് തുടക്കമിട്ടിരിക്കുകയാണ്. ഈ മേഖലയില്‍ മുന്‍നിരയിലുള്ള ചില സംരംഭങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. യുവര്‍‌സ്റ്റോറിയുടെ പ്രതിവാര്‍ഷിക സമ്മിറ്റുകളിലൊന്നാണ് മൊബൈല്‍ സ്പാര്‍ക്‌സ്. മൊബൈല്‍ സ്പാര്‍ക്‌സിന്റെ അഞ്ചാം എഡിഷനില്‍ ഹാപ്ടിക്, കള്‍ച്ചര്‍ അലേ, ഡ്രൈവ് യു, മൈ ചൈല്‍ഡ് ആപ്പ്, സ്‌ക്വാഡ്രണ്‍, മാഡ് സ്ട്രീറ്റ് ഡെന്‍ തുടങ്ങിയ കമ്പനികളാണ് പങ്കെടുത്തത്.

image


5BARz : മൊബൈല്‍ സിഗ്‌നല്‍ സ്‌ട്രെങ്ത് ഇല്ലാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍...എങ്കില്‍ 5BARz പ്രശ്‌നപരിഹാരത്തിനായി മുന്നിലുണ്ട്. 5BARz വികസിപ്പിച്ചെടുത്ത കാരിയര്‍ ഗൈഡ് ടെക്‌നോളജിയിലുടെ ഓഫീസിലോ, വീട്ടിലോ എവിടെയായിരുന്നാലും ഒരു പ്ലഗ് ഇന്‍ പീസിലൂടെ നിങ്ങളുടെ മൊബൈല്‍ സിഗ്‌നലിന്റെ ശക്തി വര്‍ധിക്കുന്നു.

Adro: നിങ്ങള്‍ക്കാവശ്യമായ ഫാഷന്‍ ആവശ്യങ്ങളുടെ സംശയങ്ങള്‍ ആഡ്രോ നിവാരണം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഇഷ്ടം മനസിലാക്കി അവര്‍ക്കാവശ്യമായ ഫാഷന്‍ പ്രോഡക്ടുകള്‍ അഡ്രോ നിര്‍ദ്ദേശിക്കുന്നു.

Appaie: സോഫ്റ്റവെയര്‍ രംഗം ഓട്ടോമേറ്റ് ചെയ്യുക എന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Appaie. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ആപ് ഡെവലപ്‌മെന്റ് ഓട്ടോമേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ Appaie മുന്നോട്ടു കൊണ്ടു പോകുന്നത്.

Datamail: മൊബൈല്‍ രംഗത്തെ ഭാഷയുടെ ഉപയോഗത്തെ കൂടുതല്‍ പ്രാദേശിക സൗഹൃദമാക്കുകയാണ് ഡേറ്റാമെയില്‍ ചെയ്യുന്നത്. ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളിലും മെയില്‍ ഐഡി തുടങ്ങുന്നതു വഴി ഭാഷകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കുകയാണ് ഡേറ്റാമെയില്‍.

Finomena: ജനങ്ങളുടെ പണമിടപാടുകളിലെ അന്തരം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് തുടക്കമിട്ട ഉപഭോകതൃ സൗഹൃദ സാമ്പത്തിക പ്ലാറ്റ്‌ഫോമാണ് ഫിനോമിന. സാമ്പത്തിക ഇടപാടുകളില്‍ കടം ലഭ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണിത്.

GreyKernel: നിങ്ങളുടെ ഉത്പ്പന്നത്തെ വീഡിയോകളുടേയും ഫോട്ടോകളുടേയും സഹായത്തോടെ കൂടുതല്‍ ആകര്‍ഷകമാക്കി അവതരിപ്പിക്കുക എന്നതാണ് ഗ്രേകെര്‍ണല്‍ ചെയ്യുന്നത്.

Markt.ooo: ചെറുകിട കച്ചവടക്കാരെ സഹായിക്കാനായ കമ്മീഷന്‍ ഒന്നുമില്ലാതെ ഇ-കോമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം.

Money Tap: ശമ്പളമുള്ള പ്രൊഫഷണലുകള്‍ക്ക് ഈടൊന്നുമില്ലാതെ 25000 രൂപ വരെ ക്രെഡിറ്റ് അനുവദിക്കാന്‍ സഹായിക്കുന്ന സംരംഭമാണ് മണിടാപ്.

Pictor: ഇ കോമേഴ്‌സ് ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പാണ് ഇത്. പിക്ടര്‍ ആപ് വഴി നിങ്ങളെടുത്ത ഫോട്ടോകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുന്നു.

StintMint: നിങ്ങള്‍ക്കാവശ്യമായ ജോലിക്കാരെ മൊബൈല്‍ ആപ് വഴി കണ്ടെത്താന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ട് അപ് ആണ് സ്റ്റിന്റ്മിന്റ്.

    Share on
    close