എം ബി എ ഡിഗ്രിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമുഖ്യ

0

പൂനയില്‍ നിന്ന് എം ബി എ പൂര്‍ത്തിയാക്കി ഛവി രജാവത് നിവധി കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, കാള്‍സണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, എയര്‍ടെല്‍ എന്നിവയാണ് ആ കമ്പനികള്‍. പിന്നീടാണ് അടിസ്ഥാന തലത്തില്‍ ഒരു മാറ്റം ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയത്. തന്റെ ഗ്രാമമായ സോഡയിലേക്ക് അവര്‍ പുറപ്പെട്ടു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലാണ് ഈ ഗ്രാമം. അവിടെ ഇന്ത്യയിലെ ആദ്യത്തെ എം ബി എക്കാരിയായ ഗ്രാമമുഖ്യയായി ഇവര്‍ മാറി. അന്ന് മുതല്‍ തന്റെ ഗ്രാമത്തില്‍ ജല, സൗരോര്‍ജ്ജം, റോഡുകള്‍, ശൗചാലയങ്ങള്‍, ബാങ്ക് എന്നിവ ലഭ്യമാക്കാന്‍ പരിശ്രമിച്ച് വരുന്നു.

തിരഞ്ഞെടുക്കപ്പെട്ട അധികാരി ആണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഛവിക്ക് ബന്ധമില്ല. തന്റെ ഗ്രാമത്തില്‍ ദിവസേന വെള്ളമെത്തിക്കാനുള്ള സംവിധാനം നടത്തി. 40ല്‍ പരം റോഡുകളുടെ പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. '65 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുതല്‍ തുടങ്ങിയ അതേ നയങ്ങള്‍ തുടരുകയാണെങ്കില്‍ ഇന്ത്യക്ക് അത് ഗുണകരമാകില്ല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യമായ ജലം, വൈദ്യുതി, ശൗചാലയങ്ങള്‍, സ്‌കൂള്‍, ജോലി ഇവ നിറവേറ്റുന്നതില്‍ നാം പരാജയപ്പടും. തന്റെ അനുഭവം വച്ച് പറയുകയാണെങ്കില്‍ നമുക്ക് വ്യത്യസ്തമായ രീതിയില്‍ വളരെ പെട്ടെന്ന് ഇതൊക്കെ ചെയ്യാന്‍ സാധിക്കും.' എന്‍ ഡി ടി വിയുമായുള്ള അഭിമുഖത്തില്‍ ഛവി പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്‍ തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ ഛവി തന്റെ ഗ്രാമവാസികളോട് ഒരു പ്രാദേശിക കൂട്ടായ്മ രൂപീകരിക്കാന്‍ ഉദ്ദേശിച്ചു. ഈ കൂട്ടായ്മയിലൂടെ എല്ലാ വീടകളിലും ശൗചാലയങ്ങള്‍ പണിയുക എന്നാതായിരുന്നു ലക്ഷ്യം. ഹിന്ദുസ്ഥാന്‍ ടൈസുമായുള്ള അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറയുന്നു. 'സോഡയില്‍ 900 വീടുകള്‍ ഉള്ളതില്‍ 800 വീടുകളിലും ശൗചാലയങ്ങള്‍ പണിതുകഴിഞ്ഞു. ഒരു സോഫ്റ്റ് ഡ്രിങ്ക് കമ്പനി 20 ലക്ഷം രൂപ ചെലവാക്കി ഒരു കുളം വൃത്തിയാക്കി. ഈ കുളമാണ് ആ ഗ്രാമത്തിലെ ഒരേയൊരു ജല സ്രോതസ്സ്.'