കരകൗശല തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ഗാഥ

0


ജീവിത മാര്‍ഗം കണ്ടെത്തുന്നതിനായി എല്ലാ വര്‍ഷവും ആയിരക്കണക്കിന് കരകൗശല തൊഴിലാളികളാണ് പരമ്പരാഗതമായി പിന്തുടരുന്ന ഈ മേഖല വെടിഞ്ഞ് നഗരത്തിലേക്ക് ചേക്കേറുന്നത്. ദിവസവേതനം ലഭിക്കുന്ന ജോലികളാണ് കുടുംബം പുലര്‍ത്താനായി അവര്‍ തേടുന്നത്. കരകൗശല മേഖല നേരിടുന്ന പ്രതിസന്ധികള്‍ ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. കരകൗശല തൊഴിലാളികള്‍ അന്നന്നത്തേക്കുള്ള അന്നം പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണുള്ളത്. ആധുനിക യന്ത്ര സാമഗ്രികളുടേയും മറ്റ് സംവിധാനങ്ങളുടേയും കടന്ന് കയറ്റം അവരുടെ ജീവിതത്തെ തന്നെ ബാധിച്ച അവസ്ഥയാണുള്ളത്. ഈ മേഖലയെ തിരിച്ചുപിടിക്കുന്നതിനായാണ് സുമിറാന്‍ പാണ്ഡെ, ശിവാനി ധര്‍, ഹിമാന്‍ഷു ഖര്‍ എന്നിവര്‍ ചേര്‍ന്ന് ഗാഥ പദ്ധതിക്ക് തുടക്കമിട്ടത്.

അഹമ്മദാബാദില്‍ ഇതിനായി നാഷണള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും സ്ഥാപിച്ചു. കരകൗശലമേഖലയില്‍ അക്കാദമിക ഗവേഷണങ്ങള്‍ നടത്തുക കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം.

അന്യം നിന്ന് വരുന്ന ഇന്ത്യയുടെ കരകൗശല മേഖലയെ ഉയര്‍ത്തഴുന്നേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009 നവംബറിലാണ് ഗാഥ ആരംഭിച്ചത്. കരകൗശല തൊഴിലാളി സമൂഹത്തെക്കുറിച്ചും അവരുടെ പാരമ്പര്യത്തക്കുറിച്ചും പഠനം നടത്താന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ തൊഴിലാളികളുമായി അടുത്തിടപെഴകിയപ്പോഴാണ് ഇത്തരം ഗവേഷണങ്ങളും പഠനങ്ങളുമൊന്നും അവരുടെ ജീവിതത്തിന് സഹായകമാകില്ല എന്ന് മനസിലാക്കാനായത്. അവര്‍ക്ക് ആവശ്യം സാമ്പത്തികവും മികച്ചതുമായ പ്ലാറ്റ്‌ഫോം ആയിരുന്നു. അതോടെ 2013ല്‍ ഗാഥ എന്നത് ഇ കൊമേര്‍ഷ്യല്‍ പോര്‍ട്ടല്‍ ആയ ഗാഥ ഡോട്ട് കോം ആയി മാറി.

കരകൗശല തൊഴിലാളികള്‍ക്ക് ലോക വ്യപാകമായി ഉപഭോക്താക്കളെ നേടുകയായിരുന്നു പോര്‍ട്ടലിന്റെ ഉദ്ദേശം. അവരുടെ ഉത്പന്നങ്ങള്‍ പലപ്പോഴും ഉത്പന്നങ്ങളായിട്ടായിരുന്നില്ല കഥകളായും ഇതിഹാസങ്ങളായും വിറ്റഴിയപ്പെട്ടു. പാരമ്പര്യവും പഴമയും കോര്‍ത്തിണക്കിയ കഥകളായിരുന്നു പല ഉത്പന്നങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. അത് വളരെ മികച്ചതും ഗുണനിലവാരമുള്ളതുമായ രീതിയിലുള്ള ഉത്പന്നങ്ങളുടെ അകമ്പടിയോടെ ആയത് കൂടുതല്‍ ഗുണം ചെയ്തു.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഗാഥ ഡോട്ട് കോമിന് 450-600 ഓര്‍ഡറുകളാണ് ഒരു മാസം ലഭിച്ചിരുന്നത്. വളരെ മനോഹരമായി ചീകിയെടുത്ത തടിയിലുള്ള ചീപ്പുകള്‍, ഫാഷനും ഉത്പന്നങ്ങളും വീടലങ്കരിക്കുന്നതിനുള്ള ഉത്പന്നങ്ങളും സെറാമിക് ആഭരണങ്ങളും സില്‍ക് വസ്ത്രങ്ങളും മധുബാനി പെയിന്റിംഗുകളും ഗാഥ ടോട്ട് കോമിന്റെ പ്രശസ്തി വര്‍ധിപ്പിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, കാശ്മീര്‍ തുടങ്ങിയ നിരവധി ഇടങ്ങളിലെ തനതായ ഉത്പന്നങ്ങളാണ് ഇവര്‍ വിറ്റഴിച്ചത്. തടി, തുകല്‍, നാരുകള്‍, മുള, പുല്ല്, കൂടാതെ വേസ്റ്റ് സാധനങ്ങള്‍ എന്നിവയില്‍ നിന്നും ഉത്പന്നങ്ങള്‍ ജനിച്ചു. ബാറ്റിക് പെയിന്റിംഗ്, ക്യുല്‍റ്റിംഗ്, പേപ്പര്‍ വര്‍ക്ക്, മെറ്റല്‍ കാസ്റ്റിംഗ് തുടങ്ങിയ നിരവധി മേഖലകളിലെ ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്.

സാധനങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തിന് പുറമെ കരകൗശല വസ്തുക്കളുടെ ശ്രേണിയെ പറ്റി ലോകം മുഴുവന്‍ അറിയിക്കുക എന്ന ഉദ്ദേശം കൂടി ഗാഥ ടീമിന് ഉണ്ടായിരുന്നു. ഒരിക്കല്‍ ഈ പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവര്‍ ഉറപ്പായും വീണ്ടും ഇത് സന്ദര്‍ശിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരുന്നത്. പലരും കരകൗശല സാധനങ്ങളില്‍ മാത്രം ആകൃഷ്ടരായി അല്ല സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഉത്പന്നങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ച താത്പര്യം തോന്നിയാണ് ഓര്‍ഡര്‍ നല്‍കിയത്. പല സൈറ്റുകളും കോപ്പി പേസ്റ്റ് സൈറ്റുകളായി മാറിയപ്പോള്‍ ഗാഥ ഇവരില്‍ഡ നിന്നെല്ലാം വേറട്ടു നിന്നു.

ഇന്ത്യയില്‍ എവിടെയായാലും ഓര്‍ഡല്‍ നല്‍കി അഞ്ച് ദിവസത്തിനുള്ളിലും യു എസ് എ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ നാടുകളില്‍ ഒരാഴ്ചക്കുള്ളിലും ഉത്പന്നം എത്തിക്കാന്‍ ഗാഥ ടീമിന് കഴിഞ്ഞിരുന്നു.

കൂടുതല്‍ ഉപഭോക്താക്കളും രാജ്യത്തിനകത്തുള്ളവര്‍ തന്നെ ആയിരുന്നു. സോഷ്യ മീഡിയയിലും ഗാഥ വളരെ പ്രശസ്തി നേടി. പ്രത്യേകിച്ച് ഗാഥയുടെ ഫേസ് ബുക്ക് പേജ് വളരെ പ്രശസ്തമായിരുന്നു. ഗാഥ ടീം എപ്പോഴും കരകൗശല തൊഴിലാളികളുമായി അടുത്തിടപെഴുകുകയും ഉത്പന്നങ്ങളെക്കുറിച്ച് അപ്പപ്പോള്‍ തന്നെ സൈറ്റില്‍ അപേഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു. 150 ലധികം തൊഴിലാളികള്‍ ചേര്‍ന്ന് 50 വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.

എല്ലാ ഉത്പന്നങ്ങളുടേയും ചിത്രങ്ങള്‍ അടക്കമുള്ള വിവരണങ്ങളാണ് സൈറ്റില്‍ നല്‍കിയിരുന്നത്. ഉത്പന്നങ്ങളുടെ അവതരണമാണ് സൈറ്റിനെ വേറിട്ട അനുഭവമാക്കിയതും ഉപഭോക്താക്കളെ ആകര്‍ഷിച്ചതും. ഉപഭോക്താക്കള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത കഥകള്‍ ഉത്പന്നങ്ങളെക്കുറിച്ച് കേള്‍ക്കാന്‍ സാധിച്ചത് ഉപഭോക്തക്കാളെ കൂടുതല്‍ ആകര്‍ഷിച്ചു. ഇതിലൂടെ കരകൗശല തോഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗമാകാന്‍ സാധിച്ചതിലാണ് അധികൃതര്‍ക്ക് കൂടുതല്‍ സംതൃപ്തി.