നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓട്ടോമൊബൈല്‍ റിപ്പയര്‍ സര്‍വ്വീസ് മാര്‍ക്കെറ്റ് തുടങ്ങിയ കഥ

നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഓട്ടോമൊബൈല്‍ റിപ്പയര്‍ സര്‍വ്വീസ് മാര്‍ക്കെറ്റ് തുടങ്ങിയ കഥ

Sunday February 07, 2016,

2 min Read


നമ്മുടെ വാഹനത്തിന്റെ ലൈറ്റ് ഒന്നുമാറ്റണമെങ്കില്‍, എന്തിന് ബൈക്കിന്റെ ബ്രെയ്ക്ക് കേബിള്‍ ഒന്നു ശരിയാക്കണമെങ്കില്‍ നാട്ടിന്‍ പുറത്തെ വര്‍ക്ക്‌ഷോപ്പില്‍ ചെന്നാലുള്ള പെടാപ്പാട് എല്ലാവര്‍ക്കും അറിയാം. ഒരു വാഹന ഉപഭോക്താവ് എന്ന നിലയില്‍ നാം അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമുള്ള പരിഹാരം നാലുയുവ സുഹൃത്തുക്കള്‍ ചേര്‍ന്ന് കണ്ടെത്തി.

നാലുയുവ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഹമ്മദാബാദില്‍ ഒരു ഓട്ടോമൊബൈല്‍ റിപ്പയര്‍ സര്‍വ്വീസ് മാര്‍ക്കെറ്റ് ആരംഭിച്ചു. ഭാരത് ഓസ്റ്റ് വാല്‍, സുനില്‍ ചോപ്ര,അമിഷ ഷാ, അഭിഷേക് ഗുപ്ത എന്നിവരാണ് ആ നാലുസുഹൃത്തുക്കള്‍.അഹമ്മദാബദില്‍ വച്ച് അമിഷയുടെ കാര്‍ ബ്രേക്ക്ഡൗണ്‍ ആയപ്പോഴാണ് ഓണ്‍ലൈന്‍ കാര്‍ സര്‍വ്വീസ് കമ്പനി എന്ന ആശയം ഈ ചെറുപ്പക്കാരുടെ മനസിലുദിച്ചത്.

image


ഈ രംഗവുമായി ബന്ധപ്പെട്ട ചില പഠങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് 60 ശതമാനത്തോളം ഓട്ടോമൊബൈല്‍ സര്‍വ്വീസ് വിപണി സംഘടിതമല്ല. ഇതിനൊരു പരിഹാരമെന്ന നിലയില്‍ കൂടിയാണ് ഈ സുഹൃത്തുക്കളുടെ കൂട്ടായ്മ്മ 2015 ഒക്ടോബറില്‍ ഓട്ടോയാര്‍.കോം തുടങ്ങുന്നത്.

അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍1000ല്‍ അധികം ഓട്ടോമൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് അംഗങ്ങളാണ്. ഓട്ടോയാര്‍ ഉപഭോക്താക്കള്‍ക്ക് ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ സേവന ദാദാക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. സേവന ദാതാക്കള്‍ക്ക് ബോസ്‌ക്ക് കാര്‍ സര്‍വ്വീസ്, കാര്‍ സ്പാ, കാസ്‌ട്രോള്‍ പിറ്റ്‌സ്റ്റോപ്പ് തുടങ്ങിയ പേരുകളുണ്ട്.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്ഥലത്തെ മുന്‍നിര്‍ത്തി സേവനദാതാക്കളില്‍ നിന്നും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്. സേവനദാതാവിന്റെ പൂര്‍ണവിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം നല്‍കിയിട്ടുണ്ടാകും കൂടാതെ സേവനങ്ങളുടെ പട്ടിക, സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍, തുടങ്ങി ഉപഭോക്താവിന് ശരിയായ രീതിയില്‍ സേവന ദാതാവിനെ കണ്ടെത്താനാവശ്യമായ എല്ലാവിവരങ്ങളും ഉണ്ടായിരിക്കും. അതായത് നിങ്ങളുടെ വാഹനം നന്നാക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാമെന്നു സാരം.

സംരഭത്തിന്റെ ആദ്യഘട്ടത്തില്‍ ഓട്ടോയാര്‍ സംഘത്തിന് സേവനദാതാക്കളെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്താന്‍ വളരെ അധികം സമയം ചിലവഴിക്കേണ്ടിവന്നു. ഓട്ടോയാര്‍ സംഘത്തിലെ ഭാരത്(31) ബിടെക്ക് ബിരുദധാരിയാണ്, മാര്‍ക്കെറ്റിങ്ങില്‍ എംബിഎ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. അസൂര്‍ പവറില്‍ ആറവര്‍ഷത്തോളം പ്രവര്‍ത്തിപരിജയവും ഭാരതിനുണ്ട്. അഭിഷേക്(30) എന്‍ഐറ്റി സൂറത്തില്‍ നിന്നും ബിടെക്ക് പൂര്‍ത്തിയാക്കി ടാറ്റാ മോട്ടോഴ്‌സില്‍ ഏഴുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൈമുതലാക്കിയാണ് ഓട്ടോയാര്‍ സംഘത്തില്‍ ചേര്‍ന്നത്.

29 കാരിയായ അമിഷ ബി കോമിനുശേഷം മാര്‍ക്കെറ്റിങ്ങില്‍ എംബിഎ പൂര്‍ത്തിയാക്കി. ആറുവര്‍ത്തോളം റേഡിയോ മിര്‍ച്ചിയായ ജോലിചെയ്ത അമിഷയ്ക്ക് വോഡഫോണില്‍ ജോലിചെയ്ത അനുഭവപരിചയവും ഉണ്ട്. സുനില്‍ (31)സ്റ്റാറ്റിസ്റ്റിക്‌സില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ സുനില്‍ എംബിഎ മാര്‍ക്കെറ്റിങ്ങിലും ബിരുദാനന്തര ബിരുദം സ്വന്തമാക്കി, ഈ യുവാവ് ആറുവര്‍ഷത്തോളം കല്‍ത്തിയ ഗ്രൂപ്പിലും ജോലിചെയതു, ഇവര്‍ ഈ നാലുപേരാണ് ഓട്ടോയാറിന്റെ ശക്തി.

പല ഓട്ടോമൊബൈല്‍ കമ്പനികളും രംഗത്തേക്ക് കടന്നുവരുന്നത് പരമ്പരാഗത രീതിയിലാണ് എന്നാല്‍ ഓട്ടോയാര്‍ കടന്നുവന്നത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തികൊണ്ടാണ്.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ കമ്പനി തുടങ്ങിയതുകൊണ്ട്തന്നെ ഒരു മൊബൈല്‍ ആപ്പ് ഓട്ടോയാറിനെ സംബന്ധിച്ച് അനിവാര്യ ഘടകമായിരുന്നു. വാഹനങ്ങളുടെ സര്‍വ്വീസ് തിയതികള്‍,ഇന്‍ഷുറന്‍സ് തിയതി, സര്‍വ്വീസ് ബുക്കിങ്ങ് തുടങ്ങിവാഹനങ്ങളെ സംബന്ധിക്കുന്ന എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഓട്ടോയാര്‍ പുറത്തിറക്കിയത്. തുടക്കത്തില്‍ തന്നെ 300ല്‍ അധികം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ ഓട്ടോയാറിനു സാധിച്ചത് വന്‍ നേട്ടമായി.

ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വിപണി ലോകത്തിലെ വച്ച് തന്നെ ഏറ്റവും വലിയതാണ്. 201415 കാലഘട്ടത്തില്‍ 23.37ബില്യണ്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചത്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് 7.1 ശതമാനം സംഭവാന നല്‍കാനും വിപണിക്കായി. ഓട്ടേെൈാമബല്‍ വ്യാപാരം അതുകൊണ്ട് തന്നെ നൂനത സങ്കേതങ്ങള്‍ തേടികൊണ്ടിരിക്കുകയാണ്. ഓട്ടോയാര്‍ പോലെയുള്ള സംരഭകരുടെ കടന്നുവരവ് ഇതിനുദാഹരണമാണ്.