നാടിന്റെ ഹൃദയത്തില്‍ തൊട്ട സൈക്കിള്‍ യാത്ര

നാടിന്റെ ഹൃദയത്തില്‍ തൊട്ട സൈക്കിള്‍ യാത്ര

Tuesday November 10, 2015,

3 min Read

സ്വന്തം നാടിനെ അറിയാന്‍ മിനക്കെടാതെയാണ് ചിലര്‍ മറ്റുള്ള നാടിന്റെ സ്പന്ദനമറിയാന്‍ ശ്രമിക്കുന്നത്. എന്നാലിവിടെ തമിഴ് മണ്ണിന്റെ ഹൃദയ സ്പന്ദനമറിഞ്ഞതിലൂടെ പെറ്റമ്മയെ മനസിലാക്കിയ നിര്‍വൃതിയിലാണ് കമല്‍ ഹാസന്‍. സ്വന്തം നാടിന്റെ മാറിലൂടെ ഒരു സൈക്കിള്‍ സവാരി. ഇത് മിനിറ്റുകളോ മണിക്കൂറുകളോ അല്ല ദിവസങ്ങളോളം നീണ്ട യാത്രയായിരുന്നു. ഇത് പെട്രോളോ ഡീസലോ ആയിരുന്നില്ല ഇതിന്റെ ഊര്‍ജ്ജം മനസിന്റെ ശക്തി മാത്രമായിരുന്നു. തമിഴ്‌നാട്ടിലെ 32 ജില്ലകളിലാണ് കമല്‍ ഹാസന്‍ പര്യടനം നടത്തിയത്. 2015 മെയ് 24ല്‍ 28 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി. 20 ദിവസത്തിനുള്ളില്‍ 2400 കിലോ മീറ്റര്‍ ദൂരമാണ് താണ്ടാനായത്. അതായത് ഒരു ദിവസം 120 കിലോ മീറ്ററാണ് താണ്ടിയത്. ഒരു മണിക്കൂറില്‍ 15 കിലോ മീറ്റര്‍ ആയിരുന്നു ശരാശരി വേഗത. അതായത് ഒരു ദിവസം എട്ട് മണിക്കൂറോളം സൈക്കിള്‍ സവാരി നടത്തി. ആളുകള്‍ ലോകം മുഴുവനും ചുറ്റുമ്പോഴും സ്വന്തം സംസ്ഥാനത്തെ മറക്കുന്നു. ആദ്യം ചുറ്റിവരേണ്ടത് പെറ്റമ്മയെ അല്ലേ എന്നാണ് കമലിന്റെ ചോദ്യം.

image


എന്നാല്‍ ഈ സവാരിക്കൊപ്പം ഒരു സംരംഭവും കോര്‍ത്തിണക്കാന്‍ കമല്‍ ചിന്തിച്ചു. അങ്ങനെയാണ് ഒ എം ആര്‍ പെഡല്‍ മെസ്സെഞ്ചേഴ്‌സ് എന്ന സര്‍വീസിന് തുടക്കമാകുന്നത്. ചെന്നൈയിലെ ബൈക്ക് മെസഞ്ചര്‍ സര്‍വീസ് മാതൃകയാക്കിയാണ് ഇത് ആരംഭിച്ചത്. ത്രിവാണ്‍മിയൂര്‍ മുതല്‍ സിരുശേറി വരെയായിരുന്നു കമലിന്റ ഒറ്റക്കുള്ള സംരംഭം. ഓരോ സ്ഥലങ്ങളില്‍ നിന്നും രേഖകളും പെന്‍ െ്രെഡവുകളും മറ്റും ശേഖരിച്ച് മറ്റ് സ്ഥലങ്ങളില്‍ എത്തിച്ചു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഈ ബിസിനസ്സിലെ പോരായമ്കള്‍ മനസിലാക്കിയ കമല്‍ മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചു. അങ്ങനെയാണ് മൊബൈല്‍ ബില്‍ബോര്‍ഡ് അഡ്വര്‍ടൈസിംഗ് ആരംഭിച്ചത്. പക്ഷേ ഇതിന്റെ ജോലി ഭാരം മുഴുവന്‍ ഒരാളുടെ മാത്രം ചെലവിലായത് കമലിന് ബുദ്ധിമുട്ടുണ്ടാക്കി. 60 മുതല്‍ 100 കിലോ മീറ്റര്‍ വരെ ഒരു ദിവസം സൈക്കിള്‍ സവാരി ചെയ്യേണ്ടി വന്നത് ജോലിയില്‍ കമലിന് മുഷിച്ചിലുണ്ടാക്കി.

image


ഇത് കൂടാതെ ചെന്നൈയില്‍ 2014ല്‍ 10,000 കിലോ മീറ്റര്‍ യാത്ര ചെയ്യാന്‍ കമലിന് സാധിച്ചു. 2015 മെയില്‍ ആരംഭിച്ച യാത്രക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വേളാച്ചേരിയില്‍ നിന്നും ആരംഭിച്ച യാത്ര മെയ് 27നാണ് അവസനാച്ചത്. ഈ യാത്ര പൂര്‍ത്തിയാക്കിയതോടെ ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് മുഴുവന്‍ സൈക്കിളില്‍ സഞ്ചാരം പൂര്‍ത്തിയാക്കിയ ആദ്യ മനുഷ്യന്‍ എന്ന റെക്കോഡും തനിക്ക് സ്വന്തമായി. തമിഴ്‌നാട്ടിലെ 32 സംസ്ഥാനങ്ങളായിരുന്നു ഇത്. ഇതില്‍ കമലിന് ഏറ്റവും രസകരമായി തോന്നിയത് നാഷണല്‍ ഹൈവേ വഴി നടത്തിയ സവാരി ആയിരുന്നില്ല. ഗ്രാമങ്ങളുടെ ഹൃദയത്തിലൂടെ നടത്തിയ സവാരിയായിരുന്നു. നാടന്‍ ഭാഷയും ആഹാരവും ആസ്വദിച്ചായിരുന്നു ഈ യാത്ര, മനസിന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടന്ന പഠിച്ച പാഠങ്ങളിലുള്ള ഒരു സിനിമാ സംവിധായകന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതും ഇതിലൂടെയായിരുന്നു. താന്‍ ഒരു യാത്രാ ഡോക്യുമെന്ററി തന്നെ തയ്യാറാക്കാനിതിടയാക്കി.

image


സൈക്കിളിംഗില്‍ വിജയം നേടിയ ഗൗരവ് സിദ്ധാര്‍ഥ്, കാര്‍ത്തിക് വര്‍മ്മ, മാര്‍ക് എന്നിവരാണ് കമലിന്റെ ജീവിതത്തില്‍ പ്രചോദനമായത്. ഒരു മനുഷ്യന് കടക്കാനാകുന്നതിനേക്കാള്‍ വലിയ അതിരുകള്‍ കടന്ന അവരുടെ സാഹസിക പ്രകടനങ്ങളാണ് കമലിനേയും ഈ മേഖലയിലേക്ക് തിരിച്ചത്. കമലിന്റെ ഉള്ളിലുണ്ടായിരുന്ന സാഹസികതയാണ് ഇതോടെ പുറത്ത് വന്നത്. എന്നാല്‍ ഇത് വെറുമൊരു തുടക്കമായി മാത്രമാണ് കമല്‍ കണക്കാക്കുന്നത്. കന്യാകുമാരിയില്‍ നിന്നും റാന്‍ ഓഫ് കച്ച്് ശ്രീനഗര്‍ ഐസ് വാള്‍ ഹൈദ്രാബാദ് ചെന്നൈ യാത്രയാണ് കമല്‍ പദ്ധതിയിടുന്നത്. ഇതില്‍ കമലിന് ആത്മവിശ്വാസവും ഉണ്ട്. സ്വന്തം സംസ്ഥാനത്തെക്കുറിച്ച് വളരെയധികം ഊറ്റം കൊള്ളുന്ന കമലിന് തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം.

തമിഴ്‌നാട്ടില്‍ ചുറ്റിക്കാണുന്നതിന് മനോഹരവും രസകരവുമായം നിരവധി സ്ഥലങ്ങള്‍ ഉണ്ടെന്നുള്ളതാണ് താന്‍ ഇതിലൂടെ നല്‍കുന്ന സന്ദേശമെന്നും കമല്‍ പറയുന്നു. തന്റെ കൂട്ടിക്കാലം മുതല്‍ക്കു തന്നെ മറ്റുള്ളവര്‍ വേണ്ടെന്നുവെക്കുന്ന കാര്യങ്ങള്‍ ചെയ്യാനായിരുന്നു കമലിന് താത്പര്യം. തന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ ലൊയോള കോളജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടാനായിരുന്നു താത്പര്യം. സിനിമാ സംവിധാനവും യാത്രയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു ആഗ്രഹവും. അതാണ് തന്നെ ഈ മേഖലയില്‍ കൊണ്ടുവന്നു നിര്‍ത്തിയ പ്രാധാന ഘടകം.

image


എന്നാല്‍ ഈ യാത്ര തന്റെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. വിവിധ നിലവാരത്തിലും സംസ്‌കാരത്തിലുമുള്ള ജനങ്ങളെ അടുത്തറിയാന്‍ സാധിച്ചു. സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനും ഇത് കാരണമായി. തന്റെ യാത്രക്ക് കുറച്ച്‌നാള്‍ അവധി നല്‍കി വിശ്രമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് വീണ്ടും ഒരു പുതിയ കമ്പനി ആരംഭിക്കും. പല പല ആശയങ്ങളാണ് മനസിലുള്ളത്. ഒരു വീഡിയോ കണ്ടന്റ് മാര്‍ക്കറ്റിംഗ് കമ്പനി. ഇത് വളരെ വ്യത്യസ്തമായ ഒരു ചിന്താഗതിയാണ്. തന്റെ ഡോക്യുമെന്ററി ഉടന്‍ തന്നെ പുറത്തിറക്കാനാണ് തിരുമാനം.