സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണച്ച് സെബി

സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണച്ച് സെബി

Saturday December 19, 2015,

2 min Read

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരോട് സെബി (SEBI) ചെയര്‍മാനായ യു കെ സിന്‍ഹ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും എസ് എം ഇയ്ക്കും വേണ്ട എല്ലാവിധ പിന്തുണയും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ വിപണിയുടെ നിയന്ത്രണത്തില്‍ എന്തെങ്കിലും മാറ്റം അവര്‍ ആഗ്രിഹിക്കുന്നെങ്കില്‍ അത് നടപ്പിലാക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

image


ഇതുവരെ ഒരു സ്റ്റാര്‍ട്ട് അപ്പും രാജ്യത്തിന്റെ മുലധന വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇതില്‍ താന്‍ നിരാശനല്ലെന്നും ഇതിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്ന് മനസ്സിലാക്കുന്നതായും സെക്യൂരിറ്റ് ആന്‍ര് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായ യു കെ സിന്‍ഹ പറയുന്നു. 'ബി എസ് ഇ 2004ല്‍ എസ് എം ഇ സംവിധാനത്തിലാണ് നിലവില്‍ വന്നതെന്ന് താന്‍ ഓര്‍ക്കുന്നു. നിരവധ തെറ്റുകളും മാറ്റങ്ങളും വരുത്തി ധാരാളം സമയം എടുത്താണ് 2011ല്‍ ഇത് ശരിയായത്. അതുപോലെ സ്റ്റാര്‍ട്ട് അപ്പുകളും ഉയര്‍ന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.' അസോസിയേഷന്‍ ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കേവ്‌സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

SEBI, SIDBI, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവര്‍ സ്റ്റാര്‍ട്ട് അപ്പുകളിലും എസ് എം ഇകളില്‍ എത്തിച്ചേരാനായി പരശ്രമിക്കുന്നു. ഇതുപോലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്ങ് വ്യവസായവും ഇതില്‍ ചേരണം. നിയന്ത്രണങ്ങല്‍ പുതുക്കിയതിന് ശേഷം ഡല്‍ഹിയിലും ബംഗളൂരുവിലുമായി രണ്ട് മീറ്റിങ്ങുകള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി നടത്തി. ഇനിയും ഇത്തരം മീറ്റിങ്ങുകള്‍ നടത്താന്‍ അവര്‍ തയ്യാറാണ്.

കൂടാതെ REIT (റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്) മേഖലയിലെ വിപണിയും കുറച്ചുകൂടി വികസിക്കേണ്ടതുണ്ട്. 'REIT നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷം ആകുന്നു. ഇതുവരെ അതില്‍ നിന്ന് ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. സര്‍ക്കാരുമായുള്ള നികുതി പ്രശ്‌നങ്ങളാകാം ഇതിന് കാരണം. നിങ്ങളുടെ അഭിപ്രായങ്ങളും ഈ പ്രശനത്തിന് അത്യാവശ്യമാണ്.' സിന്‍ഹ പറയുന്നു.

'സ്റ്റാര്‍ട്ട് അപ്പിലും REIT യിലും SMEയിലുമായി മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനികളെ കണക്കിലെടുക്കുക. ഏതെങ്കിലും മാറ്റം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നെങ്കില്‍ ഞങ്ങലെ അറിയിക്കുക. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.' സിന്‍ഹ പറയുന്നു.

ഈ വര്‍ഷം ആഗസ്റ്റില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി സെബി പുതിയ പദ്ധതികള്‍ തയ്യാറാക്കി. ഇതില്‍ ഒരു പ്രത്യാക ഡൊമസ്റ്റിക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഇ കൊമേഴ്‌സ് സംരംഭങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.