വാര്‍ധക്യത്തെ തുണച്ച് 'സപ്പോര്‍ട് എല്‍ഡേഴ്‌സ്'

0

ഒരു സന്തത സഹചാരിയെ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന പ്രായമാണ് വാര്‍ദ്ധക്യം. എന്നാല്‍ പലപ്പോഴും പലര്‍ക്കും അത് ലഭിക്കാറില്ല. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും പ്രായമായവരെ സംരക്ഷിക്കാന്‍ സമയം കിട്ടാറില്ല. ഈ കുറവിന് പരിഹാരമായാണ് സപ്പോര്‍ട്ട് എല്‍ഡേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. മൂന്ന് പേര്‍ ചേര്‍ന്നാണ് സപ്പോര്‍ട്ട് എല്‍ഡേഴ്‌സ് ആരംഭിച്ചത്. ചെയര്‍മാന്‍ ദീപന്‍വിത ചതോപാധ്യായ, സി ഇ ഒ അപ്രതിം ചതോപ്യാധ്യോയ, ഡയറക്ടര്‍ ഡെബിന ചതോപാധ്യായ എന്നിവരായിരുന്നു.

റിട്ട. ലെഫ്റ്റനന്റ് കേണല്‍ സമരേഷ്‌നാഥ് ബാദുരിക്ക് 87 വയസ്സായി. കൊല്‍ക്കത്തയില്‍ താമസിക്കുന്ന അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചശേഷം സപ്പോര്‍ട്ട് എല്‍ഡേഴ്‌സില്‍ എത്തിച്ചേര്‍ന്നു. ഇത് അദ്ദേഹത്തിന് വളരെ സംതൃപ്തി നല്‍കി. ഈ സ്ഥാപനത്തെ പിന്തുണക്കുന്നതില്‍ വിമുക്തഭടന്‍മാരും ഉണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹം അതിശയിച്ചുപോയി. എല്ലാ വ്യാഴാഴ്ചകളിലും ഇവര്‍ എന്നെ വന്നു കാണുകയും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. തന്നെ നന്നായി സംരക്ഷിക്കാനായി ആരോ ഉണ്ടെന്നുള്ള ഉറപ്പ് ബാദുരിക്ക് ലഭിച്ചു. തനിക്ക് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം ലഭിച്ചിരുന്നു. ഇതിനായി അലാറം, ജി പി എസ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരുന്നു.

74 വയസ്സുകാരനായ ദെബാബ്രത മുഖര്‍ജി സപ്പോര്‍ട്ട് എല്‍ഡേഴ്‌സിനെക്കുറിച്ച് കേട്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത് വലയങ്ങളില്‍ നിന്നാണ് ഈ അറിവ് ലഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മുംബൈയില്‍ നിന്നും ഹൗറാ സ്‌റ്റേഷനിലേക്ക് എത്തിയപ്പോള്‍ ഇവരുടെ സഹായം തനിക്ക് ലഭിച്ചു. തന്നെ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയില്‍ കൂട്ടിക്കൊണ്ടു വീട്ടിലെത്തിച്ചു.

രണ്ട് ദശാബ്ദങ്ങള്‍ മുമ്പ് തന്റെ സ്വന്തം നഗരത്തില്‍ നിന്നും വിട്ടു നിക്കേണ്ടി വന്നപ്പോള്‍ രക്ഷകര്‍ത്താക്കള്‍ സുരക്ഷിതരായിരിക്കേണ്ടതിനെക്കുറിച്ച് ചിന്തിച്ചതായി അപ്രതിം പറയുന്നു. ഇതാണ് ഇത്തരമൊരു ആശയത്തിലെത്തിച്ചത്.

ഒരു ഭാരം കുറഞ്ഞ റിസ്റ്റ് ബാന്‍ഡില്‍ അലേര്‍ട്ട് ബട്ടണ്‍ ഘടിപ്പിച്ച് എല്ലാ അംഗങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉടന്‍ ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ അലാറം ശബ്ദിക്കും. ഇത് നാഷണല്‍ അലാം സെന്ററിലുമെത്തും. വിമുക്ത ഭടന്‍മാര്‍ സപ്പോര്‍ട്ട് എല്‍ഡേഴ്‌സിനുവേണ്ടി തയ്യാറാക്കിയതാണ് നാഷണല്‍ അലാം സെന്റര്‍. ഇതില്‍ എവിടെ നിന്നാണ് അലാറം മുഴങ്ങിയതെന്ന് മനസിലാക്കാനാകും. ഉടന്‍ തന്നെ ഒരു ആംബുലന്‍സും ഒരു ജീവനക്കാരനും സ്ഥലത്തെത്തും. ജീവനക്കാരന്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കും.

അല്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പ്രത്യേക സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. റിമൈന്‍ഡറുകളും നോട്ടിഫിക്കേഷന്‍ റിസീവറും മൂവ്‌മെന്റ് സെന്‍സറും ഒക്കെ ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല മെമ്പര്‍ കെയര്‍ അസോസിയേറ്റ്‌സിലെ അംഗങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഇവരെ സന്ദര്‍ശിക്കുകയും ചെയ്യും. പ്രത്യേക ശ്രദ്ധ വേണ്ടവര്‍ക്ക് അതും നല്‍കും.

ഈ കുറവ് നികത്താന്‍ ഇവിടെ ഒരോ പ്രായമായവര്‍ക്കും ഒപ്പം ഒരു ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പുറത്ത് നടക്കാന്‍ കൊണ്ടുപോകുന്നതിനും ഇവര്‍ സഹായിക്കും. 24 മണിക്കൂറും നാഷണല്‍ അലാം സെന്റര്‍ പര്വര്‍ത്തിക്കുന്നതുകൊണ്ട് ഇവരുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ച് ആര്‍ക്കും വേവലാതി വേണ്ട. വീട്ടില്‍പോലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകില്ല.

തങ്ങളുടെ ടീം വര്‍ക്കാണ് വിജയത്തിന് പിന്നില്‍ എന്ന് അപ്രാതിം പറയുന്നു. ഏത് അത്യാഹിത ഘട്ടങ്ങളിലും ഉണര്‍ന്നു പ്രവര്‍ത്താക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. മിക്കവാറും എല്ലാവരും തന്നെ സൈനിക മേഖലയില്‍ നിന്നുള്ളവരായതുകൊണ്ട് അവരുടെ പരിചയ സമ്പന്നത ഇതില്‍ പ്രയോജനപ്രദമായി. അത്യാഹിത ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഇവര്‍ മിടുക്കരായിരുന്നു.

ലഫ്റ്റനന്റ് കേണല്‍ ബാദുരിയുടെ ആവശ്യപ്രകാരം 1012 മണിക്കൂര്‍ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതുമാത്രമായിരുന്നു ആകെയുള്ള പ്രശ്‌നം. ഇതിന് ഒരു മാസം 1800 രൂപ ചെലവാകുമായിരുന്നു. അല്ലെങ്കില്‍ മൂന്ന് മാസത്തില്‍ ഒരിക്കലോ വര്‍ഷത്തിലൊരിക്കലോ ഇത് അടക്കേണ്ടി വരും. കല്‍ക്കത്തയില്‍ മികച്ച പ്രവര്‍ത്തനമാണ് സപ്പോര്‍ട്ട് എല്‍ഡേഴ്‌സ് നടത്തി വരുന്നത്. ഇപ്പോള്‍ ഫണ്ടിനായുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു. ഭാവിയില്‍ 35 നഗരങ്ങളില്‍ കൂടി സ്ഥാപനം ആരംഭിക്കാനാണ് തീരുമാനം. കൂടുതല്‍ മികച്ച സംവിധാനങ്ങള്‍ പ്രായമേറിയവര്‍ക്ക് നല്‍കാനുള്ള പരിശീലനം നല്‍കിത്തുടങ്ങിയിട്ടുണ്ട്. വിമുക്തഭടന്‍മാരാണ് പരിശീലനം നേടുന്നതിലധികവും.