പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ക്യാമ്പയിനില്‍ ട്വിറ്റര്‍ വഹിക്കുന്ന പങ്ക്

0

ആപ്പ് ലഭിക്കാത്തതിന്റെ പേരില്‍ ഒല ഡ്രൈവേഴ്‌സ് തെരുവില്‍ പ്രക്ഷോപം നടത്തിയത് അടുത്തിടെ വാര്‍ത്തയായിരുന്നു. 2006ല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ആപ്പ് ലഭിച്ചില്ലെന്ന പേരില്‍ ഒരു ധര്‍ണ നടത്തിയതായി വാര്‍ത്ത വന്നാല്‍ അതൊരു തമാശയായെ കരുതാനകു. പക്ഷേ ഇന്ന് ഇന്ത്യയില്‍ ആപ്പ് ലഭിച്ചില്ലെങ്കില്‍ ജനങ്ങള്‍ പ്രക്ഷോപത്തിലേക്കെത്തുന്ന സാഹചര്യമാണുള്ളത്. ഇന്ത്യ പൂര്‍ണമായും ഡിജിറ്റല്‍ യുഗത്തിലായിക്കഴിഞ്ഞു.

കഴിഞ്ഞ കുറെ കാലങ്ങളായി ടെക്‌നോളജിയുടെ വളര്‍ച്ചയോടെ വ്യവസായികള്‍ പുതിയ ഒരു ഇന്ത്യയെ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരും പുതിയ തലമുറയിലെ യുവാക്കള്‍ക്ക് സംരഭങ്ങള്‍ തുടങ്ങാനുള്ള വഴികളിലെ പ്രതിബന്ധങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വഴി ഇല്ലാതാക്കുന്നു. ഈ സംരംഭം വ്യത്യസ്തമായ സഞ്ചാരപഥങ്ങളിലൂടെ ഇന്ത്യയെ വളര്‍ത്തുമെന്നതില്‍ സംശയമില്ല.

യുവര്‍‌സ്റ്റോറി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ തുടക്കം മുതല്‍ വിശ്രമമില്ലാതെ ഒരോ നിമിഷവും വാര്‍ത്തകള്‍ നല്‍കിവരുന്നു.700 ട്വീറ്റുകള്‍ ദിവസേന നിരവധി ലേഖനങ്ങള്‍ ഇതിനോടകം സ്റ്റര്‍ട്ട്പ്പ് ഇന്ത്യയുടെ ഭാഗമായി പ്രസിദ്ധീകരിച്ചു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയോട് ട്വിറ്ററിന്റെ പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ക്യാമ്പെയിന്‍ പ്രഖ്യാപിച്ച നിമിഷം മുതല്‍ യുവര്‍ സ്‌റ്റോറിയുടെ ഡേറ്റ സയന്‍സ് ടീം സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി ബന്ധപ്പെട്ട് ട്വീറ്റുകള്‍ വിലയിരുത്തിവരുന്നു. ഇതിനോടകം തന്നെ 42,958 ആളുകളില്‍നിന്നും173,363 ട്വീറ്റുകള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ # ടാഗോടെ വന്നു, 12 മണിക്കൂറിനുള്ളില്‍ 173 മില്യണ്‍ ജനങ്ങളിലെക്ക് ഇവ എത്തുകയും 2.2 ബില്യണ്‍ അഭിപ്രായങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

മൊത്തം 40 ലക്ഷം ട്വീറ്റുകള്‍ അതില്‍ 7 ലക്ഷം @ സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു. ആര്‍ടിഎസ്( real time tsrategy) 1.3 ലക്ഷം. 75% ട്വീറ്റുകള്‍ ട്വീറ്റുചെയ്യപ്പെട്ടത് ലിങ്കുകള്‍ ഇല്ലാതെയായിരിരുന്നു, 25 ശതമാനം ട്വീറ്റുകള്‍ ലിങ്കുകള്‍ മുഖേനയും ,30 ശതമാനത്തോളം ട്വീറ്റുകള്‍ മാധ്യമവാര്‍ത്തകള്‍, ചിത്രങ്ങള്‍, വീഡിയോ, തുടങ്ങിയവയോടൊപ്പവും നല്‍കപ്പെട്ടു.

താഴെക്കാണുന്ന ചാര്‍ട്ട് 15 മണിക്കൂറില്‍ (6.30 മുതല്‍ 9.30 pm ) വന്ന ട്വീറ്റുകളുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.

ജനങ്ങള്‍ എങ്ങനെയാണ് ഹാഷ് ടാഗിനോട് പ്രതികരിച്ചത്.