സൗഹൃദം കൈവിട്ടാലും സംരംഭം കൈവിടില്ലെന്ന് തെളിയിച്ച് പ്രദീപ്

0

സംരംഭത്തില്‍ സൗഹൃദങ്ങള്‍ക്ക് പ്രധാന്യമില്ലെന്ന് തെളിയിക്കാന്‍ പ്രദീപിന് നന്നേ പാട്‌പെടേണ്ടിവന്നു. തന്റെ സംരംഭം ആരംഭിച്ച് മൂന്ന് വര്‍ഷവും രണ്ട് മാസവും ആയപ്പോഴേക്കും ബിസിനസ്സ് പങ്കാളിയായ സന്തോഷ് ടുപ്പഡ് അതില്‍ നിന്നും വിട്ടു നിന്നു. 24 വയസ്സുള്ള അവന്‍ 30 വയസ്സുള്ള പ്രദീപിനോടൊപ്പമാണ് യാത്ര ആരംഭിച്ചത്. 28 വയസ്സില്‍ ഒരാളുടെ ചിന്താഗതി എപ്രകാരമായിരിക്കുമെന്ന് പ്രദീപിന് ഊഹിക്കാമായിരുന്നു. സന്തോഷിന് സ്വന്തം ആഗ്രഹ പ്രകാരം സ്വതന്ത്രമായി പറക്കാനുള്ള മോഹമാകാം സംരംഭത്തില്‍ നിന്ന് വിട്ട നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്ന് തോന്നി. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗിനെക്കുറിച്ച് ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോഴാണ് സന്തോഷിനെ ആദ്യമായി കണ്ടതെന്ന് പ്രദീപ് ഓര്‍ക്കുന്നു. അതിനുശേഷം ഇരുവരും വളരെ അടുത്ത സഹൃത്തുക്കളായി മാറി. ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുകയും നേരില്‍ കോഫീ ഷോപ്പുകളില്‍ സൗഹൃദം പങ്കുവെക്കുകയും ചെയ്തു.

പിന്നീട് രണ്ടാളും മറ്റൊരു പങ്കാളിയായ മോഹനെ കണ്ടെത്തി. തങ്ങളുടെ സംരംഭമായ മൂല്യയുടെ ആരംഭം അവിടെയാണ് കുറിച്ചത്. ആ സമയത്ത് തന്റെ കൂട്ടുകാരേയും ബന്ധുക്കളേയോ സന്ദര്‍ശിച്ചാല്‍ അവര്‍ സന്തോഷിനെ അന്വേഷിക്കുമായിരുന്നു. തന്നെക്കാള്‍ അവരുടെ മനസില്‍ ഇടം നേടാന്‍ സന്തോഷിന് സാധിച്ചിരുന്നു.

ഒരു പുതിയ സംരംഭം എന്നത് ഒരു വിനോദ മേഖലയായിരുന്നില്ല. മറിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതുപോലെയുള്ള അനുഭവമായിരുന്നു. ജന്മം നല്‍കുമ്പോഴുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ആ കുഞ്ഞിന്റെ ചിരി കാണുമ്പോള്‍ മാഞ്ഞ് പോകും.അതുപോലെ തന്നെയാണ് സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതിന്റെ ഫലം ലഭിക്കുമ്പോള്‍ നമ്മള്‍ മറക്കുന്നു. ഇതില്‍ എല്ലാ പങ്കാളികളും ജീവനക്കാരും ഭാഗഭാക്കാകുമ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നുന്നത്.

സന്തോഷ് പോയതോടെ കുറേ ദിവസത്തേക്ക് തനിക്ക് വലിയ വിഷമമായി. അവന്‍ സംരംഭത്തിനുവേണ്ടി പ്രയത്‌നിച്ചതിനെപ്പറ്റി ഓര്‍ത്ത് ദുഖിച്ചു. അവനെ കാണാത്തതിലുള്ള വിഷമം വേറെയും. എന്നാല്‍ പലരും തന്നെ ഉപദേശിച്ചു. ബിസിനസ്സില്‍ ഇത്തരം വ്യക്തിബന്ധങ്ങള്‍ വെച്ച് പുലര്‍ത്താന്‍ പാടില്ല. കൈകൊടുത്ത് ഒന്നാകുന്നവര്‍ കൈകൊടുത്തു തന്നെ പിരിയേണ്ടിയും വരും. അത് സ്വാഭാവികമാണെന്നും പലരും പറഞ്ഞു. എങ്കിലും താനും സന്തോഷും ഒരുമിച്ച് സ്വപ്‌നം കണ്ടതായ ഒരു പ്രസ്ഥാനം, അത് പൂവണിയുന്നതും ഒരുമിച്ച് കാണണമെന്നതായിരുന്നു ആഗ്രഹം.

മൂല്യ ഉയരങ്ങളിലെത്താനുള്ള പ്രധാന കാരണം തന്നെ ഒരു കൂട്ടം സുഹൃത്തുക്കളുടെ ഉദ്യമം എന്ന നിലയിലായിരുന്നു. സന്തോഷിന് പുറമെ ഒരു കൂട്ടം സുഹൃത്തുക്കളായിരുന്നു ഇതിന്റെ ഭാഗമായിരുന്നത്. ധനശേഖര്‍ സുബ്രഹ്മണ്യം, സുനില്‍ കുമാര്‍, പരിമല ഹരിപ്രസാദ്, മനോജ് നായര്‍, മോഹന്‍ പങ്കുളുരി എന്നിവരാണ് ഇതില്‍ പ്രവര്‍ത്തിച്ചിരുന്നത്. സന്തോഷിനുശേഷം ഇവര്‍ ഒന്നിച്ചുകൂടി. ഇതിനിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നു. നിരവധി മീറ്റിംഗുകളിലൂടേയും ചര്‍ച്ചകളിലൂടെയുമാണ് സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നത്. 65 പേരടങ്ങുന്ന സംഘം സ്വന്തം മൂലധനം ഉപയോഗിച്ചാണ് സംരംഭം ആരംഭിച്ചത്.

സംരംഭങ്ങള്‍ മുഷ്യരെ കൂടുതല്‍ തിരക്കുള്ളവരാക്കി മാറ്റുകയും സുഹൃത് ബന്ധങ്ങള്‍ക്കുപോലും സമയം കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് മനസിലാക്കാന്‍ പുതിയ മാറ്റം സഹായകമായി. ബിസിനസ്സും സുഹൃത് ബന്ധവും വേര്‍തിരിച്ച് കാണേണ്ടതിന്റെ ആവശ്യകത തനിക്ക് മനസിലാക്കാനായി. പിന്നീട് സുഹൃത് ബന്ധങ്ങളെ അങ്ങനെയും ബിസിനസ്സിനെ ആ രീതിയില്‍ കാണാനും താന്‍ പഠിച്ചു.

സന്തോഷിന് സംരംഭത്തിന്‍ നിന്നും വിട്ടു നില്‍ക്കാന്‍ തോന്നി, അവനത് ചെയ്തു. ഇന്നവന്‍ മറ്റൊരു സംരംഭത്തിന്റെ ഭാഗമാണ്. ഇത് വളരെ മികച്ച രീതിയില്‍ മുമ്പോട്ട് പോകുന്നു. അതില്‍ അവന്‍ അതീവ സന്തുഷ്ടനാണ്. ഞാനും സന്തുഷ്ടനാണ്. പക്ഷേ ആളുകള്‍ ഇത് കേള്‍ക്കാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്.

സത്യം പലപ്പോഴും അവിശ്വസനീയമായിരുന്നു. അതുകൊണ്ടു തന്നെ ഇതൊക്കെ പ്രദീപ് മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചു. ഇപ്പോള്‍ ബിസിനസ്സ് നല്ല രീതിയില്‍ തന്നെ നടക്കുന്നു. ബന്ധങ്ങള്‍ക്ക് ബസിനസ്സില്‍ പ്രാധാന്യം ഇല്ലെന്ന് മനസിലാക്കി മുന്നോട്ടുപോകാന്‍ സാധിച്ചതാണ് ഇതിന് കാരണം.

ദിവസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ ഞങ്ങള്‍ കണ്ടുമുട്ടി. വളരെ സൗഹാര്‍ദപരമായി തന്നെ ഞാന്‍ ഹായ് പറഞ്ഞു. പിന്നീട് ഒരു ബാറില്‍ വിസ്‌കി നുണഞ്ഞുകൊണ്ട് ഞങ്ങള്‍ പരസ്പരം സംസാരിച്ചു. മറക്കാനാകാത്ത കുറച്ച് നിമിഷങ്ങളായിരുന്നു അത്. പിന്നീട് ആ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെക്കാനായി ഒരു സന്ദേശം അയക്കാന്‍ ഫോണ്‍ കയ്യിലെടുത്തതും അവിടെ നിന്നും അതെ മെസേജ് എന്റെ ഫോണില്‍ എത്തിയിരുന്നു. പിന്നീട് കൂടിക്കാഴ്ചകള്‍ പതിവായിരുന്നു. ഞങ്ങള്‍ പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. അവനില്‍ നിന്നും പഠിക്കാനായ നിര്‍ണായകമായ ചില പാഠങ്ങളായിരുന്നു അതില്‍ പ്രധാനം. രണ്ടുപേരും ജീവിതത്തില്‍ എത്തിപ്പിടിക്കാനാഗ്രഹിച്ച കൊമ്പില്‍ എത്തി നില്‍ക്കുമ്പോള്‍ എന്നില്‍ നിന്നും വിട്ടുപോയതിലെ പാഠങ്ങള്‍ സന്തോഷും പോയതിനുശേഷം മനസിലാക്കേണ്ട പാഠങ്ങള്‍ ഞാനും ഹൃദിസ്ഥമാക്കിയിരുന്നു.