സെനിക ഓഫീസറാവാന്‍ സൗജന്യ പരിശീലനം

0

സംസ്ഥാന ന്യൂനപക്ഷ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സേനാവിഭാഗങ്ങളില്‍ പ്രീ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെന്റിന് പരിശീലനം നല്‍കുന്നു. മൂന്നു മാസക്കാലം കാമ്പസില്‍ താമസിച്ചുളള പരിശീലനത്തിന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, എന്‍ജിനീയറിംഗ്, എല്‍.എല്‍.ബി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുളള ഉദ്യോഗര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

 സൈനിക ജോലികള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടാവണം. 40 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം. സര്‍ക്കാര്‍ അംഗീകൃത പരിശീലന കേന്ദ്രമായ കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്ററിനാണ് പരിശീലനച്ചുമതല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഗുണഭോക്തൃ വിഹിതമായി 2000 രൂപ അടയ്ക്കണം. മൂന്ന് മാസത്തെ ഭക്ഷണ, താമസ ചെലവുകള്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് വഹിക്കും. അഭിരുചി പരീക്ഷയുടെയും കായികക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഉയരം, തൂക്കം, നെഞ്ചളവ്, പൂര്‍ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റര്‍, പ്രീ റിക്രൂട്ട്‌മെന്റ് ട്രെയിനിംഗ് സെന്റര്‍, സിവില്‍ സ്റ്റേഷന്‍ (പി.ഒ) കോഴിക്കോട്, 20 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും, calicutprtc@gmail.com, navasjana@gmail.com എന്നീ ഇ മെയിലിലൂടെയും അപേക്ഷിക്കാം. ജൂലൈ 31നകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2373485, 9447469280, 9447546617.