നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തില്‍ ഇഗ്നോ കോഴ്‌സുകള്‍

0

മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ സംസ്ഥാനതല പരിശീലന സ്ഥാപനമായ ചടയമംഗലം നീര്‍ത്തട വികസന പരിശീലന കേന്ദ്രത്തില്‍ (ഐ.ഡബ്ല്യു.ഡി.എം-കെ) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്നോ) വാട്ടര്‍ഷെഡ് മാനേജ്‌മെന്റിലുള്ള ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സ് (ഡി.ഡബ്ല്യു.എം), വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റിലുള്ള (സി.ഡബ്ല്യു.എച്ച്.എം) ആറുമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്ലാന്റേഷന്‍ മാനേജ്‌മെന്റിലുള്ള (പി.ജി.ഡി.പി.എം) ഒരു വര്‍ഷ പോസ്റ്റ് ഗാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് എന്നീ വിദൂര പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ/തത്തുല്യ യോഗ്യത അല്ലെങ്കില്‍ ബി.പി.പി.യാണ് ഡിപ്ലോമ കോഴ്‌സില്‍ (ഡി.ഡബ്ല്യു.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. 

പതിനായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. ദാരിദ്ര്യ രേഖയില്‍ താഴെയുള്ളവര്‍, ഗ്രാമീണ മേഖലയില്‍ നിന്നും വരുന്നവര്‍ എന്നിവര്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്/നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും രേഖകളുടെ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ഫീസിളവ് ലഭിക്കും. (പ്രോഗ്രാം കോഡ് - ഡി.ഡബ്ല്യു.എം) പത്താം ക്ലാസ് ജയിച്ചിട്ടില്ലെങ്കില്‍ ബി.പി.പി യാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ (സി.ഡബ്ല്യു.എച്ച്.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. രണ്ടായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. (പ്രോഗ്രാം കോഡ് - സി.ഡബ്ല്യു.എച്ച്.എം) ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/തത്തുല്യ യോഗ്യതയാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് (പി.ജി.ഡി.പി.എം) ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത. അയ്യായിരം രൂപയാണ് കോഴ്‌സിന്റെ ആകെ ഫീസ്. (പ്രോഗ്രാം കോഡ് - പി.ജി.ഡി.പി.എം). അപേക്ഷകള്‍ ജൂണ്‍ 30നു മുമ്പ് http://www.ignou.ac.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം ചടയമംഗലത്തെ സംസ്ഥാന നീര്‍ത്തട വികസന പരിപാലന പരിശീലന കേന്ദ്രവുമായി ബന്ധപ്പെടണം ഫോണ്‍: 0474 2475051, 9446446632, 9447042147. ഇമെയില്‍ iwdmkerala@gmail.com. മണ്ണു പര്യവേഷണ മണ്ണു സംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം. ഫോണ്‍ 0471 2339899. ഇഗ്നോ റീജ്യണല്‍ സെന്റര്‍, തിരുവനന്തപുരം. ഫോണ്‍: 0471 2344113, 2344121, 2344115