മരങ്ങളെ സംരക്ഷിച്ച് ട്രോപ്പിക്കല്‍ സാല്‍വേജ്

0

പാഴ്ത്തടി എന്ന് കേള്‍ക്കുമ്പോള്‍ ഒരു കൗതുകം തോന്നുണ്ടാവാം അല്ലേ. എന്നാല്‍ ഈ പേരിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു മനുഷ്യന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ. ടിം ഒബ്രെന്‍ എന്ന ചെറുപ്പക്കാരന്‍ 1997ല്‍ ഡിഗ്രി പൂര്‍ത്തിയാക്കി ഇന്തോനേഷ്യയിലെ ലോംമ്പോക്ക് ദ്വീപില്‍ എത്തി. അവിടത്തെ സൗന്ദര്യം ഒബ്രെനെ വല്ലാതെ ആകര്‍ഷിച്ചു. പെട്ടെന്ന് അവന്റെ ശ്രദ്ധ അവിടുത്തെ ആളുകളിലേക്ക് തിരിഞ്ഞു. അവിടെയുള്ള മനോഹരമായ പാഴ്മരങ്ങള്‍ അര്‍ വെട്ടി നിരത്തുകയാണ്. എന്നിട്ട് ആ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നു. ഈ മനോഹരമായ തടികള്‍ അവര്‍ വലിച്ചെറിയുകയോ അവിടുള്ള ആള്‍ക്കാര്‍ക്ക് വിറകിനായി നല്‍കുകയോ ചെയ്യും. ഇത്രയും നല്ല ഗുണമേന്മയുള്ള തടികള്‍ പാഴായി പോകുന്നത് കണ്ട് വിഷമിച്ച അദ്ദഹം ഉടന്‍തന്നെ ഒരു സ്ഥലം വാടകക്ക് എടുത്തു. എന്നിട്ട് അവിടെയുള്ള തടികള്‍ വാങ്ങാന്‍ തുടങ്ങി.

വാങ്ങിക്കൂട്ടിയ തടികളുടെ എണ്ണം കൂടിയതല്ലാതെ എന്തുചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. തുടര്‍ന്ന് അവിടെയുള്ള തടിപ്പണിക്കാരെ വിളിച്ച് എന്തെങ്കിലും പണിയാന്‍ തീരുമാനിച്ചു. അങ്ങനെ ഒരുമാസം പണിതിട്ട് എല്ലാവരും തിരിച്ച് പോയി. പാഴ്ത്തടി കൊണ്ട് ഒന്നും ഉണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ആ നാട് മുഴുവന്‍ അദ്ദേഹത്തെ 'പാഴ്ത്തടിയെന്ന് ' കളിയാക്കി വിളിച്ചു.

അങ്ങനെയിരിക്കെ ഈ അപവാദങ്ങള്‍ക്കൊക്കെ മറുപടി നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. താന്‍ ശേഖരിച്ച തടികളില്‍ ഭൂരിഭാഗവും ഗുണമേന്മ കുറഞ്ഞതായിരുന്നു. ചില തടികളിള്‍ പെട്ടെന്ന് ചിതല്‍ കയറി നശിപ്പിക്കാന്‍ തുടങ്ങി. ഇതിന് പരിഹാരമായി അദ്ദേഹവും കൂട്ടാളികളും ചേര്‍ന്ന് ഒരു കീടനാശിനി ഉണ്ടാക്കി. ഇത് വളരെ ഫലപ്രദവും സുരക്ഷിതവും ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഗുണമേന്മയുള്ള തടികള്‍ സുലഭമാണ്. ഇപ്പോഴും ഒരു സംശയം മാത്രം അദ്ദേഹത്തിന് ബാക്കി നില്‍ക്കുന്നു ഈ തടികള്‍ ഒരു വ്യവസായത്തിന് മതിയാകുമോ എന്ന്.

നിരവധി പ്രവര്‍ത്തനങ്ങളുടെ ഫലമായി മരങ്ങള്‍ പുഴുത് വീണിട്ടുണ്ട്. മഴക്കാലത്ത് ഇവ പുഴയില്‍ അടിയുന്നു.

തന്റെ മഴക്കാല യാത്രകളെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. പാടങ്ങളുടെ ഇടക്ക് തടികള്‍ പൊങ്ങിക്കിടക്കുന്നത് ഒബ്രെന്‍ ഓര്‍ത്തു. പിന്നീട് ഭൂമിക്കടിയിലെ തടികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണമായി. ചെളിയില്‍ മുങ്ങിക്കിടക്കുന്ന തടികള്‍ക്ക് നല്ല ബലവും ഗുണമേന്മയും ഉണ്ടായിരുന്നു. ചെളിയില്‍ കിടക്കുന്നതിനാല്‍ അവക്ക് ഓക്‌സിജനുമായി നേരിട്ട് സമ്പര്‍ക്കമില്ല. അതുകൊണ്ടുതന്നെ അവ കാലാ കാലം നശിക്കാതെ നിലനില്‍ക്കും. ഈ കണ്ടെത്തില്‍ ടിം ഒബ്രെന് അനുഗ്രഹമായി മാറി.

10 വര്‍ഷത്തിന് ശേഷം അദ്ദംഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ച് തുടങ്ങി. കച്ചവടത്തില്‍ നിന്നുള്ള ലാഭം വെച്ച് അദ്ദഹം ഇന്തോനേഷ്യയില്‍ മരങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പല ഇനങ്ങളിലുള്ള മരങ്ങള്‍ ഇതിനോടകം നട്ടുപിടിപ്പിച്ചു. 35 ഇനത്തിലുള്ള 500 ഓളം മരങ്ങള്‍. കൂടുതല്‍ ആള്‍ക്കാരിലേക്ക് ബോധവത്കരണം എത്തിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഒബ്രെന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംരംഭകര്‍ക്കും ഒരു പ്രചോദനമാണ്. ആയിരക്കണക്കിന് മരങ്ങളെയാണ് അദ്ദേഹം സംരക്ഷിച്ചത്. 'ഞാന്‍ ഓരോ ദിവസം ഉണരുന്നത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നല്ല ഭാവിയെ കുറിച്ചുള്ള പ്രതീക്ഷയിലാണ്' അദ്ദേഹം പറയുന്നു.