കാഡ്ബറി ബോണ്‍വിറ്റ ബിസ്‌കറ്റുമായി മോണ്‍ഡിലിസ് ഇന്ത്യ

കാഡ്ബറി ബോണ്‍വിറ്റ ബിസ്‌കറ്റുമായി മോണ്‍ഡിലിസ് ഇന്ത്യ

Sunday April 24, 2016,

1 min Read

മോണ്‍ഡിലിസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കാഡ്ബറി ബോണ്‍വിറ്റ ബിസ്‌കറ്റ്‌സ് എന്ന പേരില്‍ പുതിയ ബിസ്‌കറ്റ് ബ്രാന്‍ഡ് ഇന്ത്യയിലെ വിപണിയിലിറക്കി. ഉപഭോക്താക്കളില്‍ നിന്നുള്ള ആഴത്തിലുള്ള നിര്‍ദേശങ്ങളുടെയും രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ മാള്‍ട്ട് പാനീയമായ ബോണ്‍വിറ്റയുടെയും കരുത്തില്‍, തയാറാക്കിയിരിക്കുന്ന ഈ ബിസ്‌കറ്റ് പ്രഭാതത്തിലെ ബിസ്‌കറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. മെയ് 1 മുതല്‍ ബിസ്‌കറ്റ് വിപണിയില്‍ ലഭിക്കും.

image


ബിസ്‌കറ്റ് ശ്രേണിയില്‍ 2011ല്‍ പുറത്തിറക്കിയ ഒറിയോക്ക് ശേഷമുള്ള കമ്പനിയുടെ രണ്ടാമത്തെ ബ്രാന്‍ഡാണ് ബോണ്‍വിറ്റ ബിസ്‌കറ്റ്‌സ്. ഇതോടെ ക്രീം മുതല്‍ കുക്കീസ് വരെ മോണ്‍ഡിലിസ് ഇന്ത്യ തങ്ങളുടെ ശ്രേണി വിപുലീകരിച്ചിരിക്കുകയാണ്. ആരോഗ്യദായകമായ വിറ്റാമിനുകളും തനതായ ചോക്ലേറ്റി രുചിയുമായി തീര്‍ത്തും സന്തുലിതമായ പ്രഭാത ലഘുഭക്ഷണമായിരിക്കും ബോണ്‍വിറ്റ ബിസ്‌കറ്റ്‌സ്.

image


ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ബിസ്‌കറ്റ് കമ്പനിയായ മോണ്‍ഡിലിസ് ഇന്റര്‍നാഷണലിന്റെ മുന്‍ഗണനാ വിപണികളിലൊന്നാണ് ഇന്ത്യയെന്ന് മോണ്‍ഡിലിസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ചന്ദ്രമൗലി വെങ്കടേശന്‍ പറഞ്ഞു. ഇന്ത്യയിലെ ബിസ്‌കറ്റ് വിഭാഗത്തില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ബിസ്‌കറ്റ് രംഗത്തുള്ള വൈദഗ്ധ്യവും നൂതനത്വവും ഒപ്പം പ്രാദേശികമായ ഉള്‍ക്കാഴ്ചയും അനുഭവസമ്പത്തും സമന്വയിക്കുന്നതാണ് ബോണ്‍വിറ്റ ബിസ്‌കറ്റ്‌സ്.

image


ഇന്ത്യയില്‍ വളരെ പ്രത്യേകതയാര്‍ന്ന ബിസ്‌കറ്റ് ബ്രാന്‍ഡ് അവതരിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ബിസ്‌കറ്റ് ഇന്ത്യ ആന്റ് കിഡ്‌സ് ഫ്യൂവല്‍ എപിയുടെ മാര്‍ക്കറ്റിങ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ചെല്ല പാണ്ഡ്യന്‍ പറഞ്ഞു. പ്രഭാത ലഘുഭക്ഷണ രംഗത്ത് രുചിയും പോഷകവും ഒരുമിക്കുന്ന ഉല്‍പ്പന്നത്തിന് വന്‍ അവസരങ്ങളാണുള്ളത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കഴിഞ്ഞ ഏഴ് ദശകത്തോളമായി വിശ്വാസമര്‍പ്പിച്ച പ്രിയങ്കര പാനീയമായ ബോണ്‍വിറ്റയുടെ രുചികരമാര്‍ന്ന ബിസ്‌കറ്റ് ഈ അവസരത്തിനുതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 10 രൂപയുടെയും 25 രൂപയുടെയും പാക്കുകളിലാണ് ബോണ്‍വിറ്റയുടെ ബിസ്‌കറ്റ്‌സ് വിപണിയിലെത്തുന്നത്.

image


മോണ്‍ഡിലിസ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റഡ് ആഗോളതലത്തില്‍ അറിയപ്പെടുന്ന സ്‌നാക്കിങ് പവര്‍ഹൗസാണ്. 2015ലെ മൊത്തം വിറ്റുവരവ് 30 ബില്യന്‍ യു എസ്. ഡോളറാണ്. 165 രാജ്യങ്ങളില്‍ സന്തോഷത്തിന്റേതായ രുചിനിമിഷങ്ങള്‍ സൃഷ്ടിക്കുന്ന മോണ്‍ഡിലിസ് ഇന്റര്‍നാഷണല്‍ ബിസ്‌കറ്റുകള്‍, ചോക്ലേറ്റ്, ഗം, കാന്‍ഡി, കോഫി, പൗഡര്‍ രൂപത്തിലുള്ള പാനീയങ്ങള്‍ എന്നിവയില്‍ ആഗോളവിപണിയില്‍ മുന്‍പന്തിയിലാണ്.