ഗ്രാമത്തിലെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കി ഹിപ്പോ ക്യാമ്പസ്

ഗ്രാമത്തിലെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കി ഹിപ്പോ ക്യാമ്പസ്

Sunday December 13, 2015,

4 min Read


നിലവിലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഉദാസീനതയും താല്‍പര്യമില്ലായ്മയുമാണ് ഹിപ്പോ ക്യാമ്പസ് എന്ന പഠനകേന്ദ്രങ്ങളുടെ പിറവിയിലേക്കെത്തിച്ചത്. ഹിപ്പോ ക്യാമ്പസിന് ഇന്ന് 150ല്‍പരം പ്രീ സ്‌കൂള്‍ സെന്ററുകളും 5200ഓളം വിദ്യാര്‍ഥികളും 350 അധ്യാപകരുമുണ്ട്.

ഹിപ്പോ ക്യാമ്പസിന്റെ സ്ഥാപകനായ ഉമേഷ് മല്‍ഹോത്രക്ക് ഇതിന്റെ രൂപീകരണത്തിന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം 2020ഓടു കൂടി പരമാവധി വിദ്യാര്‍ഥികള്‍ക്ക് ഫിന്‍ലാന്‍ഡിനെപ്പോലെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുകയാണ്. എന്നാല്‍ ഇതിനോടൊപ്പം അവരുടെ പദ്ധതിയുടെ ഒരു ശതമാനം ചിലവുകൂടി ചേര്‍ന്നത് ഇതിനെ മിഷന്‍ ഫിന്‍ലാന്‍ഡ് എന്നു വിളിക്കാന്‍ കാരണമായി.

രോഹിണി നിലേക്കാനിയുമായുള്ള ഒരു സംഭാഷണത്തിനിടക്ക് ഹിപ്പോ ക്യാമ്പസ് ലൈബ്രറിയില്‍വെച്ച് ഉമേഷ് അക്ഷര ഫൗണ്ടേഷനെപ്പറ്റി അറിയാനിടയായി. അയാള്‍ അവര്‍ക്കൊപ്പം ഗ്രാമങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ഇത് ഒരു കള്‍ച്ചറല്‍ ഷോ തന്നെയായിരുന്നു ഉമേഷിന്. ഗ്രാമങ്ങളിലെ വിദ്യാഭ്യാസ രീതിയും സ്‌കൂളുകള്‍ നടത്തിക്കൊണ്ട് പേകുന്നതിലെ താല്‍പര്യമില്ലായ്മയും തന്നെ ശരിക്കും ഭയപ്പെടുത്തിയെന്ന് ഉമേഷ് പറയുന്നു.

image


ഉമേഷിന് ആദ്യമായാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. താന്‍ വളരെ മികച്ച നിലവാരമുള്ള കുടുംബത്തിലെ അംഗമായിരുന്നു. എന്നാല്‍ ഇത്തരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മക്കളെ അയക്കുന്ന രക്ഷിതാക്കളുടെ മനസുകളിലുള്ള പ്രതീക്ഷകള്‍ ഉമേഷിന്റെ മനസില്‍ തടഞ്ഞുനിന്നു.

മങ്ങിയ പ്രകാശമുള്ള പഠനമുറികളും പുറത്ത് തുറന്ന ഓവുചാലുകളും താല്‍പര്യമില്ലാത്ത അധ്യാപകരും അങ്ങനെ എല്ലാ പ്രശ്‌നങ്ങളും ഉമേഷിന്റെ മനസില്‍ നിറഞ്ഞുനിന്നു. നിങ്ങള്‍ക്ക് ആര്‍ ടി ഒയില്‍ പോകുന്നത് വേദനാജനകമാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കുട്ടിയെ ഒരു സര്‍ക്കാര്‍ നിദ്യാലയത്തിലേക്കയക്കുക, അപ്പോള്‍ ശരിയായ വേദന എന്താണെന്ന് നിങ്ങള്‍ അറിയും ഉമേഷ് പറയുന്നു.

സഹതാപം നിറയുന്നതും പ്രതീക്ഷ കെട്ടതും താല്‍പര്യമില്ലാത്തതുമായ ചുറ്റുപാടുകളിലും രക്ഷിതാവ് കുട്ടിയുമായി സ്‌കൂളില്‍ പോകുന്നതുമെല്ലാം ഉമേഷിന് വലിയ അനുഭവമായിരുന്നു. മനുഷ്യന്‍ പ്രതീക്ഷകളില്‍ ജീവിക്കുന്നു എന്ന് ഉമേഷ് പഠിച്ചത് ഇതില്‍നിന്നാണ്.

ഈ രീതി മാറ്റാന്‍കഴിയും എന്ന ഉറച്ച വിശ്വാസത്തില്‍ ഉമേഷ് ഇതിലേക്കിറങ്ങിത്തിരിച്ചു. ഏറ്റവും വലിയ വെല്ലുവിളി ഈ രീതിയുമായി പൊരുത്തപ്പെട്ടവരുടെ ചിന്താഗതി മാറ്റിയെടുക്കുകയായിരുന്നു. ഉമേഷിന് നേരത്തെ തന്നെ ഹിപ്പോ ക്യാമ്പസ് ലൈബ്രറിയില്‍ ഒരു വിജയകഥയുള്ളത് കാരണം എന്തുകൊണ്ട് അതേ രീതി ഇവിടെ ഗ്രാമങ്ങളിലും സര്‍ക്കാര്‍ വിദ്യാലയങ്ങളിലും അനുകരിച്ചുകൂടെന്ന് തോന്നി. വിദ്യാലയ അനുഭവം എത്ര മോശപ്പെട്ടതാണ് എന്നതില്‍ കാര്യമില്ല. പക്ഷേ ഈ കുട്ടികള്‍ക്ക് ഒരവസരം കിട്ടിയാല്‍, അതും ആഴ്ചയില്‍ ഒരു മണിക്കൂര്‍ മതിയാകും അവരുടെ ജീവിതം തന്നെ മാറിമറിയാന്‍ എന്ന് ഉമേഷിന് തോന്നി. എന്തൊക്കെയായാലും അതും അത്ര എളുപ്പമായിരുന്നില്ല. കാരണം കുട്ടികള്‍ക്ക് വായിക്കാന്‍ കഴിയുമായിരുന്നില്ല. അധ്യാപകര്‍ അവരെ ശ്രദ്ധിച്ചിരുന്നില്ല. ആവശ്യത്തിന് ബുക്കുകളും കിട്ടിയിരുന്നില്ല. ലൈബ്രറി സമയം കളയാനുള്ള മാര്‍ഗം മാത്രമാണെന്ന് പ്രധാനാധ്യാപകര്‍ പോലും ചിന്തിച്ചിരുന്നു. അവര്‍ രക്ഷകര്‍ത്താക്കളില്‍നിന്ന് പോലും സഹായം സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആളുകളെ അടിസ്ഥാനപരമായ കാര്യങ്ങളെപ്പറ്റി പരിശീലിപ്പിക്കേണ്ടതായി വന്നു. ഇത് മൂന്ന് വര്‍ഷത്തെ വളരെ നല്ല അനുഭവമായിരുന്നു. രക്ഷകര്‍ത്താക്കളുടെ പ്രതീക്ഷ തങ്ങള്‍ക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജമായെന്ന് ഉമേഷ് പറയുന്നു.

image


2007ല്‍ വായിച്ച് വളരുക എന്ന തരത്തില്‍ ലളിതമായൊരു ലൈബ്രറിക്ക് രൂപംനല്‍കി. ഇത് അവരുടെ ചില ബുദ്ധിമുട്ടുകളെ തരണം ചെയ്തു. പുസ്തകങ്ങളുടെ സ്വഭാവത്തിനനുസരിച്ച് അവയെ ആറായി തരംതിരിച്ചു. ഓരോ നിലവാരത്തിനും പല നിറങ്ങളായ പച്ചയും ചുമപ്പും ഓറഞ്ചുമെല്ലാം നല്‍കി. നല്‍കിയ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുട്ടികളെയും മാറ്റി. ബുക്കുകളുടെ നിറങ്ങള്‍ക്കനുസരിച്ച് കുട്ടികളുടെ അംഗത്വ കാര്‍ഡിലും അത് രേഖപ്പെടുത്തി. ഓരോരുത്തര്‍ക്കും പോയി അവരുടേതായ തരത്തിലുള്ള ബുക്കുകള്‍ വായിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു തരംതിരിക്കല്‍.

വായനാശീലം പരിപോഷിപ്പിക്കുന്നതിനായി പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു. നിറങ്ങളുടെ ഈ രീതി ഒരുപാട് കുട്ടികളെ ലൈബ്രറിയിലേക്ക് കൊണ്ടുവന്നു. ഇതിലേക്ക് ചേരാന്‍ വരുന്ന കുട്ടികളോട് കുറഞ്ഞത് രണ്ട് ബുക്കുകള്‍ വായിക്കാന്‍ പറഞ്ഞു. 2009 ഓടികൂടി അമ്പതിനായിരത്തിലധികം കുട്ടികള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നു. മാത്രമല്ല തമിഴിനും കന്നടക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദിയും ഉറുദ്ദുവിലുമുള്ള പുസ്തകങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി.

റൂം ടു റീഡ് എന്ന ഒരു എന്‍ ജി ഒ ഹിപ്പോ ക്യാമ്പസിനെ സമീപിച്ചു. ഇത് ഈ പദ്ധതിയെ ഒമ്പതോളം സംസ്ഥാനങ്ങളില്‍ വളര്‍ത്താന്‍ സഹായിച്ചു. ഇപ്പോള്‍ പത്ത് രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. 2008ല്‍ അശോക ഫെലോ ആയതിന് ശേഷം ഉമേഷിന് മറ്റ് സാമൂഹ്യ സംരംഭകരെ കാണാന്‍ അവസരമുണ്ടാകുകയും രാജ്യത്തുടനീളം ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകുകയും ചെയ്തു. ഹിപ്പോ ക്യാമ്പസിന്റെ പ്രീ സ്‌കൂള്‍ ലേണിംഗ് പ്രോഗ്രാമില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഉമേഷ് പറയുന്നുചിത്രദുര്‍ഗ ജില്ലയിലുള്ള ഒരു ഗ്രാമത്തിലായിരുന്നു താന്‍. അവിടെ ഒരു പ്രീ സ്‌കൂളും ഇല്ലെന്ന് മനസിലാക്കി. കുട്ടികള്‍ നേരിട്ട് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുകയായിരുന്നു. അവിടെ അവര്‍ സംസ്ഥാന ഹോര്‍ഡിന്റെ സിലബസ് ആണ് പിന്തുടര്‍ന്നിരുന്നത്. ഗ്രാമത്തിലും നഗരത്തിലുമെല്ലാം ഒരുപോലെ ആയിരുന്നു. നഗരത്തില്‍ കുട്ടികള്‍ക്ക് അടിസ്ഥാന ഇംഗ്ലീഷും കണക്കും പഠിക്കാനുള്ള അവസരം ലഭിച്ചു. അത് അവര്‍ക്ക് സിലബസുമായി എളുപ്പത്തില്‍ മുന്നോട്ട് പോകാന്‍ സഹായിച്ചു. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സിലബസ് ഒരുപോലെ ആയിരുന്നിട്ടും ഒരുപോലുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നില്ല എന്നാണ്.

image


പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനവും ഗ്രാമീണ ഇന്ത്യയെ ഫോക്കസ് ചെയ്യുന്നതും ഹിപ്പോ ക്യാമ്പസ് പ്രീ സ്‌കൂള്‍ ആശയവും ഇതിനെ ഏഷ്യന്‍ ഡെവലപെമെന്റ് ബാങ്കിലെ ഒരു നിക്ഷേപകനായി മാറ്റി.

ഹിപ്പോ ക്യാമ്പസിന്റെ പ്രീസ്‌കൂള്‍ ഒരു വര്‍ഷത്തേക്ക് രക്ഷിതാക്കളില്‍നിന്നും 3000 രൂപ ഈടാക്കുന്നു. മിക്ക രക്ഷിതാക്കളും തുക മുന്‍കൂട്ടി അടയ്ക്കുന്നു. ചിലര്‍ മാസംതോറും അടയ്ക്കുന്നു. റേഷന്‍കടയിലെ അതേ രീതിയാണ് തങ്ങള്‍ ഇവിടെ നടപ്പിലാക്കുന്നത്. വളരെ നല്ല വിദ്യാഭ്യാസം മിതമായ നിരക്കില്‍ നല്‍കുന്നു ഉമേഷ് പറയുന്നു. എന്നാല്‍ അവിടെ പലതരത്തിലുള്ള വെല്ലുവിളികളും അതായത് വ്യക്തികളെ കയ്യേറ്റം ചെയ്യുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം അംഗനവാടികളെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും രക്ഷിതാക്കള്‍ക്കിടയിലുള്ള പിന്തുണ തങ്ങളെ മുന്നോട്ട് നയിച്ചു.

തങ്ങളുടെ വിദ്യാലയത്തിലെ അധ്യാപകരെല്ലാം അധ്യയനം നല്ലതുപോലെ ആസ്വദിക്കുന്നു. കുട്ടികള്‍ നന്നായി ഇവരെ സ്വീകരിക്കുന്നതാണ് കാരണം. എല്ലാ അധ്യാപകരെയും എഴുത്ത് പരീക്ഷയിലൂടെയും റഫറന്‍സ് പരിശോധനകളിലൂടെയും മറ്റുമാണ് തിരഞ്ഞെടുത്തത്. മാത്രമല്ല അവര്‍ക്ക് ക്ലാസ്‌റൂം സ്‌ട്രെസിനെ അഭിമുഖീകരിക്കാന്‍ സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. തങ്ങള്‍ സമാന സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അവര്‍ക്ക് ഹോംവര്‍ക്കുകള്‍ നല്‍കുകയും ചെയ്യും. അവര്‍ക്ക് സ്വതന്ത്രമായി ക്ലാസ് നടത്താനാകുമോ എന്ന് തങ്ങള്‍ക്ക് വിശ്വാസം വരേണ്ടതുണ്ട്. അധ്യാപകരെ ഇംഗ്ലീഷ് സംസാരിക്കാനും പരിശീലിപ്പിക്കാറുണ്ട്. അവര്‍ക്ക് എഴുതാനറിയാമെങ്കിലും സംസാരിക്കാനറിയില്ല. ശരിയായ ഉച്ചാരണ രീതികള്‍ മനസിലാക്കാന്‍ അവരെ ഫൊനറ്റിക്‌സും പഠിപ്പിക്കാറുണ്ട്.

തന്റെ അനുഭവത്തെക്കുറിച്ച് ഉമേഷിന് പറയാനുള്ളത് ഇങ്ങനെ: ഇന്ന് താന്‍ വിദ്യാലയങ്ങളിലേക്ക് പോകുമ്പോള്‍ കുട്ടികള്‍ വാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പറയുന്നത് കേള്‍ക്കാറുണ്ട്. ജോലി ഇഷ്ടപ്പെടുന്ന നല്ല അധ്യാപകരോടും അറിവിനോടും വിദ്യാഭ്യാസത്തിനോടുമെല്ലാം അതിയായ സന്തോഷം തോന്നുന്നു. ഇത് തന്നെ കൂടുതല്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു.