പേപ്പര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിച്ച് ഉത്തരവായി

പേപ്പര്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിച്ച് ഉത്തരവായി

Wednesday May 31, 2017,

2 min Read

സംസ്ഥാനത്തെ പേപ്പര്‍ നിര്‍മാണ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. (സ.ഉ.(എം.എസ്.) നം.32/2017/തൊഴില്‍ തിയതി: 09/05/2017). തസ്തിക, കുറഞ്ഞ അടിസ്ഥാന വേതന നിരക്ക് എന്നീ ക്രമത്തില്‍: (ഗ്രൂപ്പ് എ.) അസിസ്റ്റന്ററ് മാനേജര്‍-16000 രൂപ,സീനിയര്‍ സൂപ്പര്‍വൈസര്‍/സൂപ്പര്‍വൈസര്‍ ഹയര്‍ ഗ്രേഡ്- 15000 രൂപ, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്- 13,500രൂപ, ജൂനിയര്‍ സൂപ്പര്‍വൈസര്‍-12,500, ക്ലര്‍ക്ക് 12000, ജൂനിയര്‍ എക്‌സിക്യുട്ടീവ്-12000, ഡ്രൈവര്‍-11500, അക്കൗണ്ട്‌സ് അസിസ്റ്റന്റ്-11000, സെയില്‍സ് അസിസ്റ്റന്റ്-11000, സെക്യൂരിറ്റി സ്റ്റാഫ്-10250, ഓഫീസ് അസിസ്റ്റന്റ്-10,000, സ്വീപ്പര്‍ ക്ലീനര്‍-9500. (ഗ്രൂപ്പ് ബി.) ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍-16000 രൂപ, പ്രൊഡക്ഷന്‍ സൂപ്രണ്ട്- 16000 രൂപ, ഫോര്‍മാന്‍- 15000 രൂപ, ക്വാളിറ്റി കണ്‍ട്രോളര്‍-14,500, ബോയ്‌ലര്‍ ഓപ്പറേറ്റര്‍-14000, മെഷിന്‍ ഓപ്പറേറ്റര്‍-14000, സ്റ്റീം ഓപ്പറേറ്റര്‍-14000, വെയ്ബ്രിഡ്ജ് ഓപ്പറേറ്റര്‍-13000, കട്ടര്‍& റീവൈന്റര്‍ ഓപ്പറേറ്റര്‍-13000, അസിസ്റ്റന്റ് ഫോര്‍മാന്‍-11500, അസിസ്റ്റന്റ് ഓപ്പറേറ്റര്‍/ജൂനിയര്‍ ഓപ്പറേറ്റര്‍-11,500, ഇലക്ട്രീഷ്യന്‍-11500, ഇലക്ട്രിക്കല്‍ അസിസ്റ്റന്റ്-10500, പേപ്പര്‍ഫിനിഷര്‍-10500, വയര്‍ബോയ്/ പ്രസ്‌ബോയ്-10,500, അസിസ്റ്റന്റ്/ഹെല്‍പ്പര്‍-10,000, ജനറല്‍ വര്‍ക്കര്‍-10,000. അടിസ്ഥാന വേതനത്തിനുപുറമേ, തൊഴിലാളികള്‍ക്ക് ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലുള്ള ക്ഷാമബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

image


 ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ബന്ധപ്പെട്ട ജില്ലാ ആസ്ഥാനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ 1998-99= 100 സീരീസിലെ ഉപഭോക്തൃവില സൂചികയിലെ 250 പോയിന്റിനു മേല്‍ വര്‍ധിക്കുന്ന ഓരോ പോയിന്റിനും 26 രൂപ നിരക്കില്‍ മാറിക്കൊണ്ടിരിക്കുന്ന ക്ഷാമബത്ത നല്‍കണം. ഇടുക്കി, വയനാട് ജില്ലകളില്‍ പ്രത്യേകം ഉപഭോക്തൃ വിലസൂചിക നമ്പര്‍ പ്രസിദ്ധീകരിക്കുന്നതുവരെ മൂന്നാര്‍, മേപ്പാടി കേന്ദ്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഉപഭോക്തൃവില സൂചിക നമ്പരിന്റെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത നല്‍കണം. ഒരു തൊഴിലുടമയുടെ കീഴില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയതു പരിഗണിച്ച് അഞ്ചുവര്‍ഷത്തിനു മുകളില്‍ പത്തു വര്‍ഷം വരെയുള്ള സര്‍വീസിന് അടിസ്ഥാനവേതനത്തിന്റെ അഞ്ചു ശതമാനം എന്ന രീതിയിലും, പത്തിനു മുകളില്‍ പതിനഞ്ചു വര്‍ഷം വരെയുള്ള സര്‍വീസിന് അടിസ്ഥാനവേതനത്തിന്റെ പത്തു ശതമാനം എന്ന രീതിയിലും, പതിനഞ്ചു വര്‍ഷത്തിനു മുകളിലുള്ള സര്‍വീസിന് അടിസ്ഥാനവേതനത്തിന്റെ പതിനഞ്ചു ശതമാനം എന്ന രീതിയിലും സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കണം. ഏതെങ്കിലും സ്ഥാപനത്തില്‍ വിജ്ഞാപന പ്രകാരമുള്ള കുറഞ്ഞ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തുടര്‍ന്നും ഉയര്‍ന്ന നിരക്കില്‍ വേതനം നല്‍കണം.