കാശ്മീര്‍ താഴ്‌വരക്ക് അഭിമാനമായി റുവേദ സലാം 

0

റുവേദ സലാം ജമ്മു കാശ്മീരില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഐ എ എസ് ഓഫീസറാണ്. റുവേദ കുട്ടിയായിരുന്നപ്പോള്‍ തന്നെ അവള്‍ വളര്‍ന്ന് വലുതാകുന്‌പോള്‍ ഒരു ഐ എ എസുകാരിയാക്കണമെന്ന് അവളുടെ അച്ഛന്‍ പറയാറുണ്ടായിരുന്നു. ജമ്മുവിലെ ആദ്യ വനിതാ ഐ എ എസുകാരിയാകുന്‌പോളും റുവേദ ആദ്യം ഓര്‍മിക്കുന്നത് അച്ഛന്റെ ഈ വാക്കുകള്‍ തന്നെയാണ്. അച്ഛന്റെ വാക്കുകള്‍ അവളെ ഏറെ സ്വാധീനിക്കുകയുണ്ടായി. 

അങ്ങനെയാണ് ഐ എ എസുകാരിയാകണമെന്ന് അവള്‍ ദൃഢനിശ്ഛയത്തിലത്തെിയതും. രണ്ടാം തവണയാണ് താന്‍ യു പി എസ് സി(യൂനിയന്‍ പബ്ലിക് സര്‍വീസ് എക്‌സാം) പാസായത്. സബ് കലക്ടറായി നിയമനം ലഭിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് തന്നെ എന്നെ നിയമിക്കുകയായിരുന്നു. അങ്ങനെ ട്രയിനിംഗിനായി ഞാന്‍ ഹൈദ്രാബൈദിലേക്ക് പോയി. വളരെ കഠിനകരമായിരുന്നു അവിടത്തെ പരീശിലനം. ശാരീരികമായി നമുക്ക് വളരെ ബുദ്ധിമുട്ട് തോന്നും...അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് റുവേദ. പിന്നീട് ചെന്നൈയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി ചുമതലയേല്‍ക്കുകയായിരുന്നു റുവേദ. ആദ്യ തവണ റുവേദ യു പി എസ് സി പരീക്ഷക്ക് തയ്യാറെടുക്കുന്‌പോള്‍ അവള്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടി. അവിടെ മരുന്നുകളെക്കുറിച്ച് പഠിക്കുന്നതിനിടയിലും വായനക്ക് അവള്‍ സമയം കണ്ടെത്തി. കാശ്മീര്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ പാസാകുന്നതിനും അവള്‍ സമയം കണ്ടെത്തി. മെഡിസിനില്‍ ബിരുദാനന്തര ബിരുദം നടത്തുന്നതിന് പകരം അവള്‍ യു പി എസ് സിക്കുവേണ്ടി തയ്യാറെടുക്കാന്‍ തുടങ്ങി. ഒരു യുവ എ സി പി എന്ന നിലയില്‍ യുവതലമുറക്ക് വേണ്ടി റുവേദ മോട്ടിവേഷണല്‍ സ്പീച്ചുകള്‍ നടത്താറുണ്ട്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടി. ജമ്മു കാശ്മീരില്‍ ഐ എ എസ് പരീക്ഷയെഴുതാന്‍ റുവേദ കുട്ടികളെ പ്രേരിപ്പിക്കും. 

വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ് റുവേദയുടെ ജോലി. ഏറെ ഉത്തരവാദിത്തം വേണ്ട ഒന്നാണത്. ജനങ്ങള്‍ പോലീസിനെ ബഹുമാനിക്കുന്ന ഒരു സംസ്ഥാനത്താണ് ഞാനുള്ളത്(തമിഴ്‌നാട്). ഇവിടയുള്ള പെണ്‍കുട്ടികള്‍ എന്നെ യൂനിഫോമില്‍ കാണുന്‌പോള്‍ വളരെ ആരാധനയോടെയാണ് നോക്കുന്നത്. ഹൈദ്രാബാദിലെ പെണ്‍കുട്ടികള്‍ക്കായി ഞാന്‍ ഒരു ശില്‍പശാലയും സംഘിപ്പിച്ചിരുന്നു. ശില്‍പശാലയിലെത്തിയ പെണ്‍കട്ടികളെല്ലാവരും ഐ പി എസുകാരാകണമെന്ന തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുടെയെല്ലാം ആശങ്ക ഇതിന് ഇവരുടെ രക്ഷകര്‍ത്താക്കള്‍ സമ്മതിക്കുമോ എന്നതാണ്, റുവേദ പറയുന്നു.റുവേദയുടെ വാക്കുകളില്‍ പറഞ്ഞാല്‍ വികസനമാണ് ജമ്മു കാശ്മീരിനെ സമാധാനത്തിലേക്ക് നയിക്കുന്നത്. വികസനും സമാധാനവും അവിടെയുണ്ട്. നാം തീര്‍ച്ചയായും ഭാവിയെ മുന്നില്‍ കാണണം. പുറത്തുപോയി ജീവിക്കേണ്ടി വന്നിട്ടുള്ളത് ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും റുവേദ പറയുന്നു.