ഇന്ത്യയിലെ ഏറ്റവും മികച്ച ഡേറ്റിംഗ് അപ്പുകള്‍; ഒരു താരതമ്യം

0

ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഡോറ്റിംഗ് എന്നതു ഒരു പുതിയ വിഷയമല്ല. നിങ്ങള്‍ക്ക് ഇണങ്ങുന്ന ഇണയെ കണ്ടെത്താനായി ഒരുപാട് അപ്പ് കളും വെബ്‌സൈറ്റ് കളും ഇന്നു ലഭ്യമാണ്. Tinder, Aisle.co, Trulymadly.com, Thrill, OkCupid, Woo എന്നിവ അത്തരം ഗണത്തില്‍ പെട്ട കുറച്ചു അപ്പ് കളും വെബ്‌സൈറ്റുകളും ആണ്. അവയുടെ താരതമ്യ പഠനമാണ് നമ്മളിവിടെ നടത്തുന്നത്. അവ ഏതൊക്കെ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെ ചര്‍ച്ച ചെയ്യുന്നു. ടിന്‍ഡര്‍, ത്രില്‍, വൂ എന്നിവ ഐ ഒ എസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എയ്ല്‍ ഡോട് കോ വെബ് അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒ കെ ക്യുപിഡ് ഐ ഒ എസിന് പുറമേ ആന്‍ഡ്രോയിഡിലും വെബിലും പ്രവര്‍ത്തിക്കുമ്പോള്‍ ട്രൂലി മാഡ്‌ലി ഡോട് കോം ആന്‍ഡ്രോയിഡിവും വെബിലുമാണ് പ്രവര്‍ത്തിക്കുന്നത്.

Tinder, Thrill, OkCupid Woo ടിന്‍ഡര്‍, ത്രില്‍, ഒ കെ ക്യുപിഡി, വൂ തുടങ്ങിയവ എണ്ണം പറഞ്ഞ ഡേറ്റിംഗ് അപ്പുകളാണ്. ഫേസ്ബുക്കിലെ നിങ്ങളുടെ ലൈക്കിനെ അടിസ്ഥാനമായാണ് നിങ്ങള്‍ക്കു ഇണങ്ങിയ ഡേറ്റ്‌നെ ഈ അപ്പ് കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരേ അഭിരുചിയുള്ളവരെയായിരിക്കും നിങ്ങള്‍ക്കു ലഭിക്കുക. എന്നാല്‍ ആണും പെണ്ണും ആകര്‍ഷിക്കപ്പെടുമെന്ന കാലങ്ങളായുള്ള ആപ്ത വാക്യത്തിനു ഇവര്‍ പ്രാധാന്യം കൊടുത്തിട്ടില്ല എത് വിരോധാഭാസമായി തോന്നും.

Aisle.co: ലോകമെങ്ങുമുള്ളഅര്‍ഹരായ ഭാരതീയരെ ഒന്നിപികുന്ന വെബ്‌സൈറ്റ് എന്ന നിലയിലാണ് ഈ വെബ്‌സൈറ്റ് അറിയപ്പെടുന്നത്. ഫേസ്ബുക്ക് ലോഗിന്‍ തന്നെയാണ് ഈ സൈറ്റ്ഉം തങ്ങളുടെ മാധ്യമമായി ഉപയോഗികുന്നത്. പുരുഷന്മാരുടെ അക്കൗണ്ടുകള്‍ ഈ സൈറ്റ് പരിശോധിക്കാറുണ്ടെങ്കിലും ഇതുവരെ ഏതു സ്ത്രീയുടെയും സൈറ്റ് പരിശോധിച്ചതായി അറിവില്ല. അക്കൗണ്ട് തുടങ്ങിയതിനു ശേഷം തന്റെ വിവരങ്ങളും അഭിരുചിയും വ്യക്തമാക്കുന്ന ഒരു പ്രൊഫൈല്‍യൂസര്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇതൊരു പേ സൈറ്റ് ആണ്. അത് ഈ സൈറ്റ് നെ ഉപഭോക്താവ് ഗൗരവത്തോടെ സമീപിക്കാനും , സൈറ്റിന്റെ സംരഭകരക്ക്, വരുമാനത്തിനുമുള്ള അവസരമൊരുക്കുന്നു. ഗൌരവത്തോടെ ഡേറ്റിംഗ് സൈറ്റുകളെ സമീപിക്കുന്നര്ക്ക് പറ്റിയ ഒരിടമാണിത്. ആലോരസപെടു ത്തുന്ന ഒരു റിക്വസ്റ്റ് കളും നിങ്ങളെ തേടി എത്തുകയില്ല. മൂന്ന് റിക്വറ്റുകള്‍ക്ക് 2000 രൂപയാണ് ഈടാക്കുന്നെത്. അതില്‍ ഏതെങ്കിലും റിക്വറ്റുകള്‍ സ്വീകരിക്കപ്പെടാതെയോ നിരസിക്കുകപ്പെടുകയോ ചെയ്താല്‍ ആ തുക നിങ്ങള്‍ക്കു തിരികെ ലഭിക്കും. സൈറ്റിന്റെ ശക്തമായ ടീം നിങ്ങളുടെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എന്നും സന്നിഹിതരാണ്. Aisle.com തങ്ങളുടെ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്തുതന്നെ അവരുടെ മികച്ച ആപ്പ് നമുക്ക് കാത്തിരിക്കാം.

trulymadly.com പുതുയുഗത്തിലെ ശാദി ഡോട് കോം എന്നാണു ഈ സൈറ്റ് അറിയപെടുന്നത്. യുവ മിഥുനങ്ങള്‍ തങ്ങള്‍ക്ക് ചേര്‍ന്ന ഇണയെ സ്വയം കണ്ടെത്തുക, തീരുമാനിക്കുക എന്ന ആപ്ത വാക്യമാണ് ഇവര്‍ മുന്നില്‍ വെക്കുന്നത്.ഫേസ്ബുക്കിലൂടെ ലോഗിന്‍ ചെയ്ത ശേഷം കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കിയാണ് പ്രൊഫൈല്‍ ഉണ്ടാക്കേണ്ടത്. അത് നമുക്ക് ഇണങ്ങുന്ന ഇണയെ കണ്ടെത്താന്‍ സഹായിക്കുന്നു. മറ്റുള്ള ഡേറ്റിംഗ് സൈറ്റുകളെ പോലെ യോജിച്ച ഒരുപാട് ഇണകളെ നിങ്ങള്‍ക്കു കാണിച്ചു തരാതെ, നിങ്ങള്‍ക്ക് ഇണങ്ങുന്ന 10 പ്രൊഫൈല്‍ മാത്രമേ ഒരു തവണ കാണിച്ചു തരുന്നുള്ളൂ. മറ്റു പ്രൊഫൈലുകള്‍ വീണ്ടും കാണുവാനായി ആദ്യം മുതല്‍ നിങ്ങള്‍ ലോഗിന്‍ ചെയ്യേണ്ടി വരും.

മാര്‍ക്കറ്റിംഗ് വളരെ മികച്ച രീതിയില്‍ തന്നെ ചെയ്യുന്നുണ്ടെങ്കിലും വിദ്യാ സമ്പന്നരായ യുവാക്കള്‍ക്കിടയില്‍ ഈ സൈറ്റ് അത്ര പ്രചാരം നേടിയിട്ടില്ല. ഒരേ അഭിരുചിയുള്ള വരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതും, 10 എണ്ണം എന്ന കുറഞ്ഞ പ്രൊഫൈല്‍ മാത്രം നല്കുന്നതുമാണു ഈ പ്രശ്‌നത്തിന് കാരണം.

ടിന്‍ഡര്‍, ത്രില്‍ , വൂ തുടങ്ങിയവ ഡേറ്റിംഗ് ആപ്പുകള്‍ എന്നാണ് അറിയപെടുന്നത്. ടിന്‍ഡറിന്റെ തന്നെ മറ്റൊരു രൂപമായാണ് ത്രില്‍ അറിയപ്പെടുന്നതെങ്കിലും പ്രായം ലിംഗം ദൂരം എന്നിവയുടെ അടിസ്ഥാനത്തില്‍ അനുയോജ്യരെ കണ്ടെത്താന്‍ ഇവര്‍ ഇനിയും ഏറെ ദൂരം പോവേണ്ടതുണ്ട്.

Woo നിങ്ങളുടെ പ്രൊഫൈലിന് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ചും , നിങ്ങളുടെ കായികം, സംഗീതം, ഭക്ഷണം, കായിക ക്ഷമത തുടങ്ങിയവയിലെ അഭിരുചി ഒരു ചോദ്യാവലിയിലൂടെ തിരിച്ചറിഞ്ഞും, നിങ്ങള്‍ക്കുള്ള ഇണയെ തിരഞ്ഞെടുക്കുന്നു. വൂ, വളരെ മികച്ച രീതിയിലുള്ള പ്രകടനമാണ് നല്കുന്നത്. ആദ്യ ഒരു മാസം സൌജന്യങ്കിലുംപിന്നീട് മാസം 250, ആറു മാസം 550, വര്ഷം 1500 എന്ന നിരക്കില്‍ പാസ് തുക നല്‍കേണ്ടതുണ്ട്.

ഒകെക്യുപിഡ് ഞാന്‍ ഉപയോഗിച്ചവയില്‍ വെച്ചേറ്റവും മോശം സൈറ്റ് ആണിത്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും മെസ്സേജ് അയക്കാം. സ്വകാര്യതക്ക് അതുകൊണ്ട് തന്നെ ഇവിടെ ഒരു പ്രാധാന്യവുമില്ല. അനാവശ്യമായി നിങ്ങള്‍ക്ക് ഇണകളെ കാണിച്ച് നിങ്ങളെ അലോരസപെടുത്തും. നിങ്ങളുടെ മാനസികാവസ്ഥക്ക് അനുസരിച്ച് ഉത്തരം നല്കി പുതിയ ഇണകളെ തേടാമെന്നതും ഇവയുടെ ഒരു കുറവായി കാണേണ്ടതുണ്ട്.

ഇന്ത്യയിലെ ഡേറ്റിംഗ് സൈറ്റു കളുടെ രംഗം ചൂട് പിടിക്കുകയാണ്. ഒന്നു രണ്ടു സൈറ്റ് കള്‍ കൂടി ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവയില്‍ സുപ്രധാനമായ ഒന്നാണു girlmeetsboy.in.