വൈകി വന്ന തിരിനാളം

വൈകി വന്ന തിരിനാളം

Monday November 23, 2015,

4 min Read

പോസിറ്റീവായി ചിന്തിക്കുമ്പോഴാണ് ഒരു മനുഷ്യന് തന്റെ തടസ്സങ്ങളെല്ലാം മറികടക്കാന്‍ കഴിയുന്നത്. തന്റെ വിഷമം നിറഞ്ഞ കുട്ടിക്കാലവും ദാമ്പത്യജീവിതവും ഏക മകളുടെ വേര്‍പാടും കിരണ്‍ ദീക്ഷിത് താക്കറെ ഒരു കലാകാരിയാക്കി മാറ്റി.

image


68 വയസ്സുള്ള ശില്‍പിയാണ് കിരണ്‍. രാംകിങ്കര്‍ ബായിജിന്റെ കീഴിലാണ് ശില്‍പകലയില്‍ പരിശീലനം നേടിയത്. 2000 മുതലാണ് അവര്‍ ശില്‍പങ്ങല്‍ ഉണ്ടാക്കി തുടങ്ങിയത്. പ്രകൃതിയുടേയും മനുഷ്യരുടേയും സവിശേഷതകളാണ് ഈ ശിപങ്ങളില്‍ കൂടുതലായി കാണാന്‍ കഴിയുക. സൈക്കിളില്‍ പോകുന്ന സന്താളര്‍, വെള്ളത്തില്‍ കളിക്കുന്ന കുട്ടികല്‍, ഒരു കല്ല്യാണത്തിന് വേണ്ടിയുള്ള ബസ്സ് എന്നിവ അവരുടെ ശില്‍പങ്ങളാണ്. ഒരുപാട് രസകരമായ അനുഭവങ്ങളാണ് ഈ ശില്‍പങ്ങള്‍ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ കിരണിന്റെ ജീവിതം അത്ര രസകരമല്ലായിരുന്നു.

മുറിവേറ്റ കുട്ടിക്കാലം

'എന്റെ കുട്ടിക്കാലം അത്ര നല്ലതല്ലായിരുന്നു. എന്റെ അമ്മ അച്ഛന്റെ ഒരു കൂട്ടുകാരനോടൊപ്പം വീടുവിട്ട് പോയി. ഇത് എന്നേയും അച്ഛനേയും വല്ലാതെ തളര്‍ത്തി. സ്‌കൂളില്‍ എന്റെ കൂട്ടുകാരോട് അമ്മ മരിച്ചതായാണ് ഞാന്‍ പറഞ്ഞിരന്നത്. എന്റെ കുട്ടിക്കാലത്തും കൗമാര പ്രായത്തിലും കുറേ കള്ളങ്ങല്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചത്. അവര്‍ ഒരിക്കലും നല്ല സ്ത്രീ ആയിരുന്നില്ല. എന്റേയും സിന്‍ഡ്രല്ലയുടേയും കഥകള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്. എന്റെ പുതിയ അമ്മ ചെയ്ത ഒരോയൊരു നല്ല കാര്യം എന്നെ ബനാറസിലെ രാജ്ഘട്ട് ബെസന്റ് സ്‌കൂളില്‍ ചേര്‍ത്തതാണ്. എന്റെ 12ാം വയസ്സില്‍ ഞാന്‍ ജിഡ്ഡു കൃഷ്ണമൂര്‍ത്തിയുമായി ഒരുപാട് സംസാരിക്കുമായിരുന്നു. അദ്ദേഹം എനിക്ക് ഒത്തിരി ആത്മവിശ്വാസം പകര്‍ന്ന് നല്‍കി. അദ്ദേഹം എന്നെ ചിന്തക്കാനും എന്തിനെയും ചോദ്യം ചെയ്യാനും പഠിപ്പിച്ചു.

ഒരു പുതിയ തുടക്കം

സ്‌കൂള്‍ കഴിഞ്ഞ് കിരണ്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ബി.എ ഫിലോസഫിക്ക് ചേര്‍ന്നു. കൂടാതെ ഫൈന്‍ ആര്‍ട്‌സില്‍ ഡിപ്ലോമക്കും. ഇതില്‍ ഡിസ്റ്റിങ്ങ്ഷനോടെ പാസ്സായി. ഇതിന്റെ കൂടെ തന്നെ രാംകിന്‍കര്‍ ബായിജിന്റെ കീഴില്‍ ശില്‍പകലാ പഠനവും നടന്നു. 'കിന്‍കര്‍ ജി എനിക്ക് നിരവധി കവിതകള്‍ വായിക്കാന്‍ തരുമായിരുന്നു. അദ്ദേഹത്തിന്റ നാടകങ്ങളില്‍ പങ്കെടുക്കാന്‍ അവസരം തന്നു. പിന്നീട് ഞാന്‍ എല്ലാ മേഖയിലും നിറഞ്ഞ് നിന്നു. ഞാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലിറങ്ങി. കലാഭവന്റെ ജനറല്‍ സെക്രട്ടറിയായി. കൂടാതെ സ്‌പോര്‍ട്‌സിലും ഉണ്ടായിരുന്നു. ഈ സമയത്താണ് എന്റെ ഗുരുനാഥനായ ധീരന്‍ ദേബ് ബര്‍മ്മന്‍ എനിക്ക് കലയോട് താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു. അതൊരു വഴിത്തിരിവായിരുന്നു. മറ്റ് പ്രവര്‍ത്തനങ്ങല്‍ എല്ലാം നിര്‍ത്തിവച്ച് കലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ അദ്ദേഹം ഉപദേശിച്ചു. അങ്ങനെ എന്റെ ജീവിതം മാരി മറിഞ്ഞു.' കിരണ്‍ പറയുന്നു.

image


തെറ്റായ തീരുമാനങ്ങള്‍

തെറ്റില്‍ നിന്നാണ് നമ്മളെല്ലാവരും ഓരോ കാര്യങ്ങള്‍ പഠിക്കുന്നത്. അതുപോലെയായിരുന്നു കിരണിന്റെ ജീവിതവും. 'എന്റെ അച്ഛന്റെ വീട്ടിലും അമ്മയുടെ വീട്ടിലും എനിക്ക്ഒരു സ്ഥാനവും ലഭിക്കാത്തതിനാല്‍ ഞാന്‍ എന്നെക്കാള്‍ 20 വയസ്സ് പ്രായക്കൂടുതലുള്ള ലണ്ടന്‍കാരനെ വിവാഹം ചെയ്തു. ഞാന്‍ മുമ്പ് ഒരിക്കല്‍പോലും അയാളെ കണ്ടിട്ടില്ലായിരുന്നു. ആ കല്ല്യാണം എനിക്ക് ഒരു ഒളിച്ചോട്ടമായിരുന്നു. എന്നാല്‍ ഒരു തെറ്റായ ജീവിതത്തിലേക്കാണ് ചെന്നതെന്ന് വൈകാതെ മനസ്സിലാക്കി. ഇതോടെ വീണ്ടും ഞാന്‍ ഒറ്റപ്പെട്ടു. എനിക്ക് ബന്ധുക്കളോ കൂട്ടുകാരോ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ചിലരുടെ ഉപദേശം സ്വീകരിച്ച് നിയമപരമായി പൊരുതി. ഞാന്‍ ലണ്ടനില്‍ ബിഎഡ് പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു ആര്‍ട്ട് അധ്യാപികയായി എനിക്ക് ജോലി ലഭിച്ചില്ല. പകരം എന്റെ ഇന്‍സ്‌പെക്ടര്‍ എനിക്ക് ഒരു സ്‌കൂളിലെ ക്രാഫ്റ്റ് ഡിസൈന്‍ ടെക്‌നോളജിയില്‍ ഒരു ജോലി സംഘടിപ്പിച്ച് തന്നു. എനിക്ക് എന്റെ മകളെ വളര്‍ത്തണമായിരുന്നു. ഞാന്‍ ഈവനിങ്ങ് ക്ലാസുകള്‍ എടുത്തിരുന്നു. ഇതില്‍ നിന്ന് നല്ല വരുമാനം ലഭിച്ചു. അങ്ങനെ മകളുടെ വിദ്യാഭ്യാസം നടത്തി.

എന്നാല്‍ അവിടെയൊന്നും കിരണിന്റെ പ്രയാസങ്ങള്‍ അവസാനിച്ചില്ല.' പെട്ടന്ന് മകള്‍ മരിച്ചു. മകളുടെ മരണത്തിന് ശേഷം ആകെ തളര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഞാന്‍ എല്ലായിടത്തും അന്വേഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ കൃഷ്ണമൂര്‍ത്തി സാറിനെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പുസ്തകം എനിക്ക് ലഭിച്ചു. ഇത് എനിക്ക് ദുഖങ്ങള്‍ തരണം ചെയ്യാനുള്ള ശക്തി തന്നു. എന്റെ മകള്‍ പോയതിന് ശേഷം ഞാന്‍ എന്നെ തന്നെ അവസാനിപ്പിക്കുമായിരുന്നു.

image


വീണ്ടും ശാന്തിനികേതനില്‍

'എന്തെങ്കിലും പുതുതായി ചെയ്യുമ്പോള്‍ ഭയം നിങ്ങളെ വേട്ടയാടും. നിങ്ങളുടെ സുരക്ഷിത മേഖലയില്‍ നിന്ന് മാറി ഒരു പുതിയ വഴി തിരഞ്ഞെടുക്കുക. എന്റെ കയ്യില്‍ കുറച്ച് പണം ഉണ്ടായിരുന്നു. അത് വച്ച് ഞാന്‍ സുഖമായി ജീവിച്ചേനേ. എനിക്ക് ഒരു ജോലിയും ഉണ്ടായിരുന്നു. എന്നാല്‍ എന്നെ ഇതൊന്നും സന്തോഷിപ്പിച്ചില്ല. ശാന്തിനികേതനിലേക്ക് തിരികെ വരാനായിരുന്നു എന്റെ ആഗ്രഹം. അങ്ങനെ 52ാം വയസ്സില്‍ ഞാന്‍ ജോലി ഉപേക്ഷിച്ച് ഇവിടേക്ക് തിരിച്ചു. എന്റെ അച്ഛന്റെ സ്വപ്നങ്ങള്‍ സത്യമാക്കാതെ നാളെ ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ ജീവിതം പാഴാകും. അങ്ങനെ ശാന്തിനികേതനിലെത്തി. ആരെയും പരിചയമില്ലാതെ.'

കിന്‍കര്‍ജി പഠിപ്പിച്ച വളരെ കറച്ച് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം പഠിപ്പിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു ശില്‍പിയായ സ്ത്രീയാണ് കിരണ്‍. 'ഞാന്‍ 2000 ത്തില്‍ ഇന്ത്യയിലേക്ക് വന്നു. എനിക്ക് നിരവധി സംശയങ്ങള്‍ തോന്നി. ഇനും എന്തെങ്കിലും ചെയ്യാന്‍ എനിക്ക് കഴിയുമോ എന്ന് ഞാന്‍ സംശയിച്ചു. ഒരു വര വരയ്ക്കാന്‍ പോലും ഒത്തിരി സമയമെടുത്തു. പിന്നീട് ഒരു ദിവസം ശാന്തിനികേതനില്‍ ഒരു സ്ഥലം കണ്ടുപിടിച്ചു. ഞാന്‍ അവിടെ ഇരുന്ന് കുറച്ച് കളിമണ്ണ് എടുത്ത് കുഴയ്ക്കാന്‍ തുടങ്ങി. അത് കണ്ടവരെല്ലാം പറഞ്ഞു. കിന്‍കര്‍ജിയുടെ ശില്‍പങ്ങളുടെ രീതി അതില്‍ കാണാന്‍ കഴിയുന്നെന്ന്. അത് എനിക്ക് വളരെയധികം സന്തോഷം നല്‍കി.

കിരണ്‍ ഒരു ശുഭാപ്തിവിശ്വാസമുള്ള വ്യക്തിയാണ്. 'ഏത് പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കും. എന്റെ ജോലിയോടുള്ള കാഴിചപ്പാട് ഗുരുക്കന്‍മാരില്‍ നിന്നാണ് ലഭിച്ചത്. അവരോട് ഒരുപാട് ബഹുമാനമുണ്ട്. എന്റെ ഒരു ശില്‍പം ശരിയായില്ലെന്ന് അവര്‍ പറഞ്ഞാല്‍ ഞാന്‍ അത് വീണ്ടും ശരിയാക്കാന്‍ ശ്രമിക്കും. അവരെ ചോദ്യം ചെയ്യാന്‍ മുതിരില്ല. കാരണം എനിക്കറിയാത്ത എന്തോ അവര്‍ക്കറിയാം എന്ന ബോധം എനിക്കുണ്ടായിരുന്നു.

image


ഇന്ത്യയിലേക്ക് മടങ്ങിയിട്ട് 15 വര്‍ഷം കഴിഞ്ഞു. ഇന്നും തന്റെ മനസ്സ് ശാന്തിനികേതനില്‍ മാത്രമാണെന്ന് കിരണ്‍ പറയുന്നു. 'എന്തോ ഒരു പ്രത്യേകത ഇന്ത്യക്കുണ്ട്. ഞാന്‍ മനസ്സുകൊണ്ട് ഇന്ത്യാക്കാരിയും ബംഗാളി ഭാഷയുടെ ആരാധികയുമാണ്. ശാന്തിനികേതന്‍ ഒരു മനോഹരമായ സ്ഥലമാണ്. അവിടെ എല്ലാം ശാന്തമാണ്. ഈ ശാന്തതമാണ് എന്റെ ശില്‍പങ്ങളില്‍ നിഴലിക്കുന്നത്. ഇത് നേരത്തെ തുടങ്ങാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് കിരണിന്റെ ഏറ്റവും വലിയ സങ്കടം. അടുത്ത 10 വര്‍ഷത്തേക്ക് തന്റെ കൈകള്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. കാരണം അപ്പോല്‍ അവര്‍ കല്ലില്‍ പണിയെടുക്കാന്‍ ആഗ്രഹിക്കുന്നു. 'കല്ലില്‍ പണിയുന്നത് ഒരു വേറിട്ട അനുഭവമാണ്. ഞാന്‍ തടിയിലും ലോഹങ്ങളിലും നിരവധി ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാലും കല്ലില്‍ പണിയുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.'

'ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന പണികള്‍ക്ക് ഒരു ജീവിതം മതിയാകുമെന്ന് തോന്നുന്നില്ല. കുറഞ്ഞത് രണ്ട് ജന്മമെങ്കിലും വേണ്ടിവരും.' ഈ ആവേശം തന്നെയാണ് അവരുടെ ജീവിതത്തെയും ജോലിയേയും മുന്നോട്ട് നയിക്കുന്നത്.

    Share on
    close