വീട്ടിലെ ഭക്ഷണം നല്‍കാന്‍ 'ബൈറ്റ് ക്ലബ്'

0

വീട്ടില്‍ നിന്നും അകന്നു കഴിയുന്നവര്‍ക്ക് വീട്ടിലെ ഭക്ഷണം രുചിക്കാനവസരമൊരുക്കുകയാണ് ബൈറ്റ് ക്ലബ്ബ്. എന്നാല്‍ ഈ മേഖല നേരിടുന്ന പതിവ് സാമ്പത്തിക പ്രശ്‌നങ്ങള്‍ വൈറ്റ് ക്ലബ്ബിനേയും ബാധിച്ചെങ്കിലും അവയെ തരണം ചെയ്ത് മുന്നേറുകയാണിവര്‍. 2014 നവംബറില്‍ ഓഷിം കൃഷ്മന്‍, സിദ്ധാര്‍ഥ് ശര്‍മ്മ, പ്രതീക് ഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണിത് ആരംഭിച്ചത്. ഓഷിമും പ്രതീകും ഗോരഖ്പൂര്‍ ഐ ഐ ടിയിലെ ബാച്ച് സഹപാഠികളായിരുന്നു.

ഷെഫിനേയും ഉപഭോക്താക്കളേയും ബന്ധിപ്പിക്കുന്ന ബൈറ്റ് ക്ലബ്ബിന് ദിംപ്രതി മാറുന്ന ഒരു മെനുവാണ് ഉണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് മൊബൈലിലൂടെയും വെബ് ആപ്പിലൂടെയും ഓര്‍ഡര്‍ ചെയ്യാവുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. വീടിനു തുല്യമായ അന്തരീക്ഷത്തില്‍ സ്ഥിരവും താത്കാലികവുമായ ഷെഫുകളാണ് ആഹാരം തയ്യാറാക്കിയിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഒരു ദിവസം ആയിരം ഓര്‍ഡറുകളാണ് ഇവര്‍ പൂര്‍ത്തീകരിക്കുന്നത്. ജൂണില്‍ 20 പേരടങ്ങുന്ന ടീമുകളുമായി ആരംഭിച്ച ബൈറ്റ് ക്ലബ്ബിന് ഇപ്പോള്‍ 30 പേരടങ്ങുന്ന സംഘമാണുള്ളത്. 180 ഷെഫുകളുടെ നെറ്റ്‌വര്‍ക്കും ഇപ്പോള്‍ ഇതിനുണ്ട്. ആദ്യം ഒരു ആന്‍ഡ്രോയിഡ് ആപ്പുമായാണ് ആരംഭിച്ചത്. ഇപ്പോള്‍ ഒരു വെബ്‌സൈറ്റും ഐ ഒ എസ് വേര്‍ഷനുമുണ്ട്. 70 ശതമാനം ഓര്‍ഡറുകളും ഫോണിലൂടെയും 30 ശതമാനം വെബ് വഴിയുമാണ് ലഭിക്കുന്നത്. ഡിന്നറിനേക്കാള്‍ അധികം ലഞ്ചിന് ഓര്‍ഡറുകള്‍ നേടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വീടിനു സമാനമായ അന്തരീക്ഷത്തിലുള്ള പാചകമാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം ഷെഫുകളെയാണ് പാചകത്തിനായി തിരയുന്നത്. 100 മുതല്‍ 300 വരെയുള്ള വിലയില്‍ ഒരാള്‍ക്കുള്ള ഭക്ഷണം എന്ന ക്രമത്തില്‍ നല്‍കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം.

ഇതിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നാണ് സി ആ ഒ ആയ പ്രതീക് പറയുന്നത്. മാര്‍ക്കറ്റില്‍ പുതിയൊരു പ്ലാറ്റ് ഫോം തീര്‍ക്കുന്നതിനും കൂടുതല്‍ മികച്ചതും പുതിയതുമായ ഉത്പന്നങ്ങള്‍ ഇറക്കുന്നതിനുമായി പണം ആവശ്യമായിരുന്നു. പോവായ് ലേക്ക് വെന്‍ച്വേഴ്‌സില്‍ നിന്നാണ് ആദ്യം ഫണ്ട് ലഭിച്ചിരുന്നത്. ക്യാപില്ലറി ടെക്‌നോളജീസിന്റെ അനീഷ് റെഡ്ഡി, ഗോബിബോ ഗ്രൂപ്പിന്റെ ആഷിഷ് കശ്യപ്, കനാന്‍ പാര്‍ട്ട്‌നേഴ്‌സിന്റെ അലോക് മിത്തല്‍ എന്നിവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.

ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം വിളമ്പിയതോടെ ഗ്രോടെണ്‍ വെന്‍ചേഴ്‌സില്‍ നിന്നും ഫണ്ട് സ്വീകരിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇന്ത്യയിലെ ഫുഡ് സര്‍വീസ് മാര്‍ക്കറ്റില്‍ 50 ബില്ല്യണ്‍ ഡോളറാണ് ഉത്പാദനം നടക്കുന്നത്. ഓരോ വര്‍ഷവും ഇത് 16 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കുന്നുണ്ട്. ഫുഡ് പാണ്ടയാണ് ഈ മേഖലയിലെ ഒരു വലിയ ബ്രാന്‍ഡ്. 100 മില്യണ്‍ ഡോളറാണ് ഇവരുടെ ഫണ്ട്. ഇപ്പോള്‍ ഐ ആര്‍ സി ടി സിയുമായി ചേര്‍ന്ന ട്രെയിനുകളില്‍ ആഹാരം വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവരുടെ നടത്തിപ്പിലെ അഴിമതികള്‍ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു . 2014ല്‍ ആരംഭിച്ച ടൈനി ഔള്‍ ആണ് ഈ മേഖലയിലെ മറ്റൊരു പ്രമുഖ ബ്രാന്‍ഡ്. ഇവര്‍ക്കും ചെന്നൈയിലും പൂനെയിലും ഹൈദ്രബാദിലും പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഗുഡ്ഗാവ് ആസ്ഥാനമായി ഒരു ഷെഫ് ആരംഭിച്ച റെഡി ടു ഈറ്റ്, റെഡി ടു കുക്ക് മീല്‍സ് പല ഫിനാന്‍സുകളില്‍ നിന്നായി വലിയ തുക ഫണ്ടായി സ്വീകരിച്ചിട്ടുണ്ട്. നഷ്ടം വന്നതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഡോസോ ആന്‍ഡ് സ്പൂണ്‍ജോയ് എന്ന സ്ഥാപനം അച്ചുപൂട്ടേണ്ടിയും വന്നിട്ടുണ്ട്.

സ്ഥിരമായി കുറച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സംരംഭത്തിന് മുന്നോട്ടു പോകാന്‍ കഴിയൂ. അത്തരത്തിലുള്ള ഉപഭോക്താക്കള്‍ നഷ്ടപ്പെട്ടാല്‍ നമ്മുടെ ഉത്പന്നത്തിലുള്ള പ്രശ്‌നമാണെന്ന് മനസിലാക്കണമെന്ന് പ്രതീക് പറയുന്നു, ബൈറ്റ് ക്ലബ്ബ് ഡല്‍ഹി എന്‍ സി ആറിലേക്ക് തങ്ങളുടെ സംരംഭം വ്യാപിപ്പിക്കുകയും പുതിയ പല ഉത്പന്നങ്ങളും ഈ മേഖലക്ക് സംഭാവന ചെയ്യുകയും ചെയ്തു. മസാലകളും അച്ചാറുകളും കറിക്കൂട്ടുകളും വിപണിയിലിറക്കി.

നഗരങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ പലരും സ്വന്തമായി പാചകം ചെയ്യാന്‍ അറിയാത്തവരും ഹോട്ടലുകളെ ആശ്രയിക്കുന്നവരും ആയിരുന്നു. ഇവര്‍ക്ക് ബൈറ്റ് ക്ലബ്ബ് വളരെ ഉപകാരപ്രദമായി. അവര്‍ക്കാവശ്യനുള്ള ഭക്ഷണ സാധനങ്ങള്‍ ബജറ്റിലൊതുങ്ങുന്ന വിലക്ക് അവരുടെ വീട്ടിലെത്തിക്കാനും ബൈറ്റ് ക്ലബ്ബിനു സാധിച്ചു. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ള ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരം നിലനിര്‍ത്തി ആഹാരം നല്‍കുക വെല്ലുവിളി ആയിരുന്നു. അതും വീട്ടിലെ അന്തരീക്ഷം നിലനിര്‍ത്തി ഉണ്ടാക്കുന്ന ആഹാരം. എങ്കിലും വെല്ലുവിളികള്‍ തരണം ചയ്യാന്‍ ഇവര്‍ക്കായതാണ് വിജയിത്തിലേക്ക് നയിച്ചത്‌