പീഡിയാട്രിക് അനസ്തീഷ്യ: തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു  

0

മെഡിക്കല്‍ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പീഡിയാട്രിക് അനസ്തീഷ്യയെപ്പറ്റി തിരുവനന്തപുരത്ത് തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ഐ.എസ്.എ. തിരുവനന്തപുരത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനസ്തീഷ്യ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പീഡിയാട്രിക് അനസ്തീഷ്യ രംഗത്തെ നൂതന സാങ്കേതിക വിദ്യകളും ചികിത്സാ മാര്‍ഗങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

അനസ്തീഷ്യ വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ ഡോ. മഹാദേവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഐ.എസ്.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ഡോ. സജീഷ്, ഡോ. വിജയദേവി, ഡോ. ഷീല പി., ഡോ. രാജന്‍ ബാബു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.