2016ല്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

2016ല്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

Thursday January 07, 2016,

4 min Read

കഴിഞ്ഞ 12 മാസമായി ഹെല്‍ത്ത് ടെക്‌നോളജി മേഖല വളര്‍ച്ചയുടെ പാതയിലാണ്. ഫണ്ടിന്റെ കാര്യത്തില്‍ മാത്രമല്ല ഡീലുകളുടെ എണ്ണത്തിലും ഈ മേഖല കുതിപ്പ് തുടരുകയാണ്. നിക്ഷേപകര്‍ക്ക് ഈ മേഖലയില്‍ ഇത്രയും വലിയ താത്പര്യം ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വര്‍ധിച്ചതിന് ഒരുപാട് കാരണങ്ങളുണ്ട്. കൂടുതല്‍ ലാഭം, മരുന്നുകളുടെ വര്‍ധിച്ച ആവശ്യകത എന്നിവ ചില ഘടകങ്ങളാണ്. ഈ താത്പര്യം ഭാവിയിലും സ്ഥിരമായി നില്‍ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. (source: IBEF and PWC)

image


2000 മുതല്‍ 2015 വരെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രി പോളിസ് ആന്റ് പ്രൊമോഷന്റെ കണക്കനുസരിച്ച് ആശുപത്രികളിലേയും ഡയഗ്‌നോസ്റ്റിക് സെന്ററുകളിലേയും 3.21 ബില്ല്യണ്‍ ഡോളറിന്റെ എഫ് ഡി ഐ നിക്ഷേപമാണ് ഉള്ളത്. ഐ ബി ഇ എഫിന്റെ കണക്കനുസരിച്ച് ഇന്ത്യയുലെ ആരോഗ്യവിപണിയുടെ മൂല്യം 2015 വരെ 100 ബില്ല്യണ്‍ ഡോളറിന്റെ അടുത്താണ്. 2020 ഓടെ ഇത് 280 ബില്ല്യണ്‍ ഡോളറാകുമന്നാണ് കണക്കാക്കുന്നത്. ആകെ വിപണിയില്‍ 65 ശതമാനവും ആരോഗ്യ സംരക്ഷ മേഖലയുടേതാണ്.

2015ല്‍ ഏറെ പ്രാധാന്യം ലഭിച്ചത് പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ സൊല്ല്യൂഷനാണെന്ന് ഇന്‍ആക്‌സെല്‍ പറയുന്നു. ലിബ്രേറ്റ്, പ്രാക്‌റ്റോ, പോര്‍ട്ടിയ എന്നിവര്‍ ഈ വര്‍ഷം നിക്ഷേപം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. സ്‌പെഷ്യലിസ്റ്റുകളുമായി വീഡിയോ സംഭാഷണം ലഭ്യമാക്കുന്ന ആപ്പുകളും ലഭ്യമാണ്. ഇതുവഴി അകലെ നിന്ന് ഡോക്ടര്‍മാരോട് സംശയങ്ങള്‍ ചോദിച്ചറിയാന്‍ സാധിക്കും.

ഡി എന്‍ എ ആധാരമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ജീനോമിക്‌സ് കമ്പനിയായ എക്‌സ്‌കോഡിന്റെ സ്ഥാപകനാണ് ഡോ. അബ്ദുര്‍ റബ്ബ്. 2015ല്‍ ആരോഗ്യ സംരക്ഷണ രംഗത്ത് വന്‍ വളര്‍ച്ചയാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. 'ആരോഗ്യ സംരക്ഷണ മേഖലയില്‍ വന്‍തോതിലുള്ള ഐ ടിയുടെ നുഴഞ്ഞുകയറ്റമാണ് 2015ല്‍ ഉണ്ടായത്. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപഭോക്താക്കള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നു.' അബ്ദുര്‍ റബ്ബ് പറയുന്നു.

2016ല്‍ നിരവധി സാധ്യതകള്‍ തുറന്ന് നല്‍കുന്ന മേഖലയാണ് പ്രിവന്റീവ് മെഡിസിന്‍. യഥാര്‍ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരുമെന്ന് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഇന്‍ആക്‌സെലിന്റെ സ്ഥാപകനാണ് ഡോ. ജഗദീഷ് ചതുര്‍വേദി. അദ്ദേഹം ഒരു ഇ എന്‍ ടി സര്‍ജനാനും സ്റ്റാന്‍ഫോര്‍ഡ് ഇന്ത്യ ബയോഡിസൈന്‍ ഫെല്ലേയുമാണ്. കൂടാതെ ഒരു സീരിയല്‍ മെഡ് ടെക്ക് ഇന്നൊവേറ്റുമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നിലവില്‍ രോഗങ്ങല്‍ കണ്ടുപിടിക്കാനും അതിന്റെ ചികിത്സക്കും വേണ്ടിയാണ് സാങ്കേതിക വിദ്യ കൂടുതലായി പ്രയോജനപ്പെടുത്തേണ്ടത്. മെഡ് ടെക്കിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി അനുഭവസമ്പത്തുള്ള വ്യവസായികള്‍ മുന്നോട്ടുവരുന്നതായി കാണാം. ഇന്‍ആക്‌സെലിന്‍ ചില സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയാണ്. അവര്‍ക്ക് പുറമേ മറ്റ് ചിലരും ഈ മേഖലയിലുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ ഇതിലേക്ക് എത്തിച്ചേരേണ്ടത് അനിവാര്യമാണ്.

ചിക്തിസാ രീതികള്‍ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു. ഈ ആവശ്യങ്ങല്‍ മനസ്സിലാക്കാനായി വ്യവസായികള്‍ ഡോക്ടര്‍മാരെ സമീപിക്കുന്നു. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ നിന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സമയം കണ്ടെത്തുന്നില്ല. ഈ അജ്ഞത ഉപയോഗശൂന്യമായ ഹെല്‍ത്ത് കെയര്‍ ടെക്‌നോളജിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഏകദേശം 97 സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് ചുവടിവച്ചതായി ഇന്‍ആക്‌സെലിന്റെ ഡാറ്റാബെയ്‌സ് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നത് 1520 കമ്പനികള്‍ മാത്രമാണ്. മറ്റുള്ളവര്‍ ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

image


ഡോ. ജഗദീഷിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്ന രീതിയിലാണ് ഹൃദയാലയ ആശുപത്രി ഡയറക്ടറായ വിരേന്‍ ഷെട്ടി ഒരു പാനലില്‍ സംസാരിച്ചത്. ഒരുപാട് സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപീകരിക്കുന്നതും ആശയങ്ങള്‍ മുന്നോട്ട് വക്കുന്നതും നാം കാണാറുണ്ട്. അവരുടെ പക്കലുള്ള ആശയങ്ങല്‍ വളരെ മികച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് അവര്‍ കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കൂടിക്കാഴ്ചകളില്‍ 80 ശതമാനം സമയവും അവരാണ് സംസാരിക്കുന്നത്. ഒരു തുറന്ന് മനസ്സ് വേണ്ടത് വളരെ അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഒരു പ്രശ്‌നത്തിന്‌ പരിഹാരം കാണുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഫോറസ് ഹെല്‍ത്ത് കെയറിന്റെ സി ഇ ഒ ആയ ചന്ദ്രശേഖറന്‍ പറയുന്നു. ആള്‍ക്കാരെ ഒരു സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ആദ്യം മനസ്സിലാക്കണം. എന്തുകൊണ്ടാണ് അവര്‍ അത് ഉപയോഗിക്കുന്നത് എല്ലെങ്കില്‍ എന്തുകൊണ്ടാണ് അത് ഉപയോഗിക്കാത്തത് എന്ന് അറിയണം. അങ്ങനെ വേണ്ട മാറ്റങ്ങള്‍ കൃത്യ സമയത്ത് തന്നെ കൊണ്ടുവരണം. ആള്‍ക്കാരുടെ ആവശ്യങ്ങല്‍ എന്താണെന്ന് മനസ്സിലാക്കി അതിന് ഒരു നല്ല പ്രതിവിധി കണ്ടെത്തുമ്പോഴാണ് ഒരു കമ്പനിയുടെ വിജയം ഉറപ്പിക്കാന്‍ കഴിയുക. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഡോക്ടര്‍മാരുടെ കുറവ്. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധം വെറും 1:1800 ആണ്. കൂടാതെ മെട്രാ നഗരങ്ങളില്‍ മാത്രമാണ് സ്‌പെഷ്യാലിറ്റികളുടെ സേവനം ലഭ്യമാകുന്നത്.

ഏതുതരം സാങ്കേതിക വിദ്യയാണ് നിങ്ങല്‍ ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ഏത് പ്രശനത്തിനാണ് നിങ്ങല്‍ പരിഹാരം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആയിരിക്കും കാര്യങ്ങള്‍ മുന്നോട്ട് പോകുക. പ്രശ്‌നം നന്നായി മനസ്സിലാക്കി അതിന് അനുയോജ്യമായ സാങ്കേതിക വിദ്യ ഉപയോഗിക്കുക വഴി കാര്യങ്ങല്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ചന്ദ്രശേഖര്‍ പറയുന്നു.

ഒരു ഹാര്‍ഡ്‌വെയര്‍ സൊല്ല്യൂഷന് സോഫ്റ്റ്‌വെയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ആയുസ്സുണ്ട്. ഒരു വലിയ പ്രശ്‌ന മുന്നിലുണ്ടെങ്കില്‍ മാത്രമേ ഒരു ഉത്പ്പന്നം പുറത്തിറക്കാന്‍ സാധിക്കൂ. ക്ലിയറന്‍സ്, വന്‍ തുകയുടെ നിക്ഷേപം എന്നിവ ഇതിന് നൂലാമാലകള്‍ സൃഷ്ടിക്കുന്നതായി ചന്ദ്രശേഖര്‍ പറയുന്നു. 'നിങ്ങള്‍ക്ക് ഒരു ആഗോള തലത്തിലുള്ള ഹാര്‍ഡ്‌വെയര്‍ ഉത്പ്പന്നം വികസിപ്പിക്കാമെങ്കില്‍ ഒരു ആഗോള പ്രശ്‌നം നിങ്ങളുടെ പക്കല്‍ വേണം. അതുകൊണ്ടുതന്നെ പ്രശ്‌നത്തേയും അതിനുള്ള പരിഹാരത്തേയും സംബന്ധിച്ച് വ്യക്തമായ അറിവ് വേണ്ടത് അത്യാവശ്യമാണ്.' മോട്ടോ 360, ഫിറ്റ്ബിറ്റ് എന്നിവ ഇന്ത്യയില്‍ ആരംഭിച്ചതോടെ ധരിക്കാന്‍ കഴിയുന്ന ഉപകരണങ്ങളുടെ സാധ്യത തെളിഞ്ഞുകഴിഞ്ഞു. ചീറ്റ മൊബൈല്‍സ് ഗോക്വീയില്‍ നിക്ഷേപിച്ചുകഴിഞ്ഞു. വെയറബിള്‍ ടെക്‌നോളജി ഇന്ന് ശക്തിപ്രാപിക്കുകയാണ്. ഇത് ഒരാളെ സ്വയം കാര്യങ്ങല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതായി എച്ച് ഒ ഡി ലൈഫിന്റെ സ്ഥാപകനായ അങ്കിത് ഖമ്പത്തി പറയുന്നു. ആള്‍ക്കാര്‍ക്ക് അവരുടെ ആരോഗ്യം അവരുടെ കൈപ്പിടിയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനസംഖ്യയില്‍ 70 ശതമാനം പേരും ഗ്രീമീണരാണ്. ഐ ബി ഇ എഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കാണ് ഇതിന്റെ ആവശ്യകത കൂടുതല്‍. 'ഞങ്ങളുടെ കണക്കുകള്‍ അനുസരിച്ച് ചെറിയ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ ഇത്തരം പുതിയ ആശയങ്ങല്‍ പൂര്‍ണ്ണ മനസ്സോടെയാണ് സ്വീകരിക്കുന്നത്.' ടോപ്പ്‌ഡോക്‌ടേസ് ഓണ്‍ലൈനിന്റെ സ്ഥാപകനും സി ഇ ഒയുമായ ആനന്ദ് ചാറ്റര്‍ജി പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെ നല്ല അറിവാണ് ഉള്ളതെന്ന് അബ്ദുര്‍ പറയുന്നു.

image


നിക്ഷേപം ലഭിച്ച മുന്‍നിരയിലുള്ള 20 സ്റ്റാര്‍ട്ട് അപ്പുകളെ പരിശോധിക്കുമ്പോള്‍ പ്രിവന്റീവ് മേഖലയിലാണ് കൂടുതല്‍ നിക്ഷേപം കാണുന്നതെന്നാണ് യുവര്‍ സ്‌റ്റോറിയുടെ പക്ഷം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഒരുപാട് വളര്‍ച്ച സംഭവിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ടി ബി, ക്യാന്‍സര്‍, മറ്റ് രോഗങ്ങല്‍ എന്നിവയുടെ ചിക്ത്‌സക്കായി ഇതിനകം 50 സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് കഴിഞ്ഞു.

കൂടാതെ മണിപ്പാല്‍ ആശുപത്രി ഐ ബി എമ്മിന്റെ 'വാട്ടസണ്‍ ഫോര്‍ ഓങ്കോളജി' ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ഇത് ഒരു കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്‌ഫോമാണ്. സിലോണ്‍ ക്ലെറ്ററിങ്ങ് മെമ്മോറിയല്‍ ആശുപത്രിയിലാണ് ഇത് പരീക്ഷിച്ചത്. ഇത് വിവരങ്ങള്‍ ശേഖറിച്ച് ഏറ്റവും ഫലപ്രദമായ ചികിത്സാരീതി തിരഞ്ഞെടുക്കുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യാക ആരോഗ്യ സംരക്ഷണ രീതികളും നല്‍കുന്നു.സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ചില പദ്ധതികളുമുണ്ട .ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണത്തിനായി ഇന്ത്യയും സ്വീഡനും ചേര്‍ന്ന് അഞ്ച് വര്‍ഷത്തെ ഒരു ഏം ഒ യു ഒപ്പിട്ടുകഴിഞ്ഞു. ഹെല്‍ത്ത് ടെക്കിന്റെ വിജയം ഒരു വരിയില്‍മ വിവരിക്കുക വളരെ പ്രയാസമാണ്. അതിന്റെ പ്രഭാവം വിലയിരുത്താനും സമയമായിട്ടില്ല. 2015 എല്ലാത്തരത്തിലും ആരോഗ്യമേഖലയില്‍ പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചത്. 2016 ഹെല്‍ത്ത് കെയറിനും ഹെല്‍ത്ത് ടെക്കിനും പുതിയ ഉയരങ്ങള്‍ സമ്മാനിക്കുമെന്ന് പ്രത്യാശിക്കാം.