ഐഎല്‍ഒ പ്രതിനിധി സംഘം ആസൂത്രണ ബോര്‍ഡ് സന്ദര്‍ശിച്ചു  

0

അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ) പ്രതിനിധി സംഘം സംസ്ഥാന ആസൂത്രണ ബോര്‍ഡ് ആസ്ഥാനത്തെത്തി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, അംഗം ഡോ.കെ.രവിരാമന്‍ എന്നിവരെ ബോര്‍ഡ് ആസ്ഥാനത്ത് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 

ഐഎല്‍ഒയുടെ ഇന്ത്യ വേതന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച സാമൂഹിക, വേതന സുരക്ഷ നടപടികളും നിയമങ്ങളും സംബന്ധിച്ച് പഠിക്കുന്നതിനാണ് സംഘം കേരളത്തിലെത്തിയത്. ഐഎല്‍ഒ ന്യൂഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഷെര്‍ വെറിക്ക്, വേജസ് സ്‌പെഷ്യലിസ്റ്റ് ഡോ.സേവ്യര്‍ എസ്തുപിനാന്‍, വി.വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ.എസ്.കെ.ശശികുമാര്‍, ഐഎല്‍ഒ പ്രോജക്ട് മാനേജര്‍ സുദീപ്ത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.