മെഹര്‍ ഹെറോയ്‌സി മൂസ് ഇന്ത്യയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ ആദ്യ വനിത. 181 രാജ്യങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചു.

മെഹര്‍ ഹെറോയ്‌സി മൂസ് ഇന്ത്യയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ ആദ്യ വനിത. 181 രാജ്യങ്ങള്‍ ഇതുവരെ സന്ദര്‍ശിച്ചു.

Tuesday April 19, 2016,

2 min Read


കുറേ വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അവരുമായി സംസാരിക്കാന്‍ മെഹര്‍ രെറോയ്‌സി മൂസിനെ സൗത്ത് ബോംബെയിലെ ഒബ്‌റോയ് ഹോട്ടലിലേക്ക് ക്ഷണിക്കുകയുണ്ടായി. 71 വയസുള്ള മെഹര്‍ താന്‍ ലോകരാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച കഥ പറഞ്ഞു. തങ്ങള്‍ എവിടെനിന്നാണ് വന്നതെന്ന് മെഹര്‍ ചോദിച്ചു. ചെക്ക് റിപ്പബ്ലിക്കില്‍ നിന്നാണെന്ന് ടൂറിസ്റ്റുകള്‍ മറുപടി പറഞ്ഞു.

താന്‍ ചെക്ക് റിപ്പബ്ലിക്കിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി മെഹറും പറഞ്ഞു. പോളണ്ടും ചെക്ക് റിപ്പബ്ലിക്കും തുടങ്ങി നിരവധി രാജ്യങ്ങള്‍ അവരുടെ സംഭാഷണത്തില്‍ കടന്നുവന്നു. പെട്ടെന്ന് തന്നെ തീര്‍ത്തും അപരിചിതരായ മറ്റ് രണ്ട് പേരോടായി മെഹറിന്റെ സംഭാഷണം. 181 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മെഹര്‍ എനിക്ക് ഒരു അത്ഭുതമായി തോന്നി.

image


കുട്ടിയായിരുന്ന മെഹര്‍ തന്റെ യാത്ര ആദ്യം തുടങ്ങിയത് എയര്‍ ഹോസ്റ്റസ് എന്ന നിലയിലായിരുന്നു. 1965ല്‍ മെഹര്‍ എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസ് ആയി. മെഹറിന്റെ ഇരുപതാം വയസിലായിരുന്നു അത്. നെയ്‌റോബി- ജപ്പാന്‍- ന്യൂയോര്‍ക്ക് റൂട്ടില്‍ തുടര്‍ച്ചയായ ഏഴ് വര്‍ഷം അവര്‍ പറന്നു. അതിന്‌ശേഷമാണ് ഗ്രൗണ്ട് സ്റ്റാഫായി മാറിയത്.

അതിന് ശേഷം മെഹര്‍ ടൂറിസം ഡിപ്പാര്‍ട്‌മെന്റില്‍ ചേര്‍ന്നു. ബുദ്ധന്റെ ജന്മ സ്ഥലമായ ലുംബിനിയിലായിരുന്നു ഇത്. മറ്റ് രാജ്യങ്ങളില്‍ ബുദ്ധിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

തന്റെ യാത്രയില്‍ മെഹര്‍ പിന്നീട് എത്തിച്ചേര്‍ന്നത് തായ്‌ലന്‍ഡിലാണ്. അവിടെവച്ച് വളരെ പ്രധാന ബുദ്ധിസ്റ്റായ തായ് കിങിന്റെ സഹോദരിയെ കണ്ടുമുട്ടി. ഇത് ധര്‍മശാലയിലെത്തി ദലൈലാമയുമായി സംസാരിക്കുന്നതിന് മെഹറിനെ സഹായിച്ചു. ബുദ്ധിസത്തെക്കുറിച്ച് മെഹര്‍ കൂടുതല്‍ മനസിലാക്കി.

ഇതിന് ശേഷം നാല് വര്‍ഷത്തോളം ഇറ്റലിയില്‍ താമസമാക്കി. സൈബ്രസ്, ബള്‍ഗേറിയ, മാള്‍ട്ടയ യൂഗോസ്ലാവ്യ എന്നിവിടങ്ങളിലെല്ലാം ഇന്ത്യയുടെ ടൂറിസത്തെക്കുറിച്ച് മനസിലാക്കിച്ചു. ഇതിന് ശേഷം വളരെ അവിചാരിതമായാണ് 1977ല്‍ മെഹര്‍ അന്റാര്‍ട്ടിക്കയിലെത്തിയത്. ഇന്ത്യയില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോയ ആദ്യ വനിതയും മെഹര്‍ തന്നെ. അതിന് ശേഷം ആറ് മാസങ്ങള്‍ കൊണ്ട് 35 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മെഹര്‍ സന്ദര്‍ശനം നടത്തി. ഒരു ദിവസം മൊത്തം സിനായിലും രണ്ട് രാത്രികള്‍ പിഗ്മികള്‍ക്കൊപ്പവും മെഹര്‍ ചിലവഴിച്ചു. ഇത് തനിക്ക് ജീവിതത്തിലെ എക്കാലത്തെയും മികച്ച അനുഭവമാണെന്ന് അവര്‍ പറയുന്നു. പിഗ്മികളുടെ ജീവിത രീതിക്ക് നമ്മുടേതിനേക്കാള്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയാല്‍ ചിക്കന്‍ പോക്‌സ് പിടിപെട്ടാല്‍ അതിന്റെ ആദ്യ ആഴ്ച തന്നെ അവര്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാറുണ്ട്.

എന്റെ ജീവിതം മൊത്തം അവിശ്വസനീയമായ ഒരു സ്വപ്‌നം പോലെയാണ്. ലോകം മൊത്തം ചുറ്റിക്കാണാനുള്ള വലിയ ഭാഗ്യമാണ് ദൈവം എനിക്ക് നല്‍കിയിരിക്കുന്നത്: മെഹര്‍ പറയുന്നു.

മെഹറിന്റെ യാത്രകള്‍ മിക്കപ്പോഴും ഒറ്റക്കായിരിക്കും. പോകുന്ന സ്ഥലങ്ങളില്‍ നിന്നൊക്കെ ഇഷ്ടപ്പെടുന്ന കരകൗശല വസ്തുക്കള്‍ വാങ്ങാറുണ്ട്. മധ്യപ്രദേശില്‍നിന്ന് ബ്രാസ് ജൂവലറിയും കാത്താ വര്‍ക്കുകളും ഗ്ലാസ്, വൂള്‍ ജൂവലറികളും, യമനില്‍നിന്ന് ജ്വീവിഷ് സില്‍വര്‍ ജൂവലറികളുമൊക്കെ വാങ്ങിയിട്ടുണ്ട്.

അവിടങ്ങളില്‍ എനിക്ക് ചില സുഹൃത്തുക്കളുമുണ്ട്. മെഹര്‍ ആ സമയം ധരിച്ചിരുന്ന നെക്ലസ് അവര്‍ ഗ്രാന്റ് കാന്യോണില്‍ നടന്ന ഹോപി ഇന്‍ഡ്യന്‍ എക്‌സിബിഷനില്‍നിന്ന് വാങ്ങിയതായിരുന്നു. യാത്രകളില്‍നിന്ന് വലിയ കാര്യങ്ങളാണ് മെഹറിന് പഠിക്കാന്‍ കഴിയുന്നത്.

യാത്രകളിലുടനീളം മെഹര്‍ യൂത്ത് ഹോസ്റ്റലുകളാണ് താമസത്തിന് തിരഞ്ഞെടുക്കുന്നത്. അവിടെയുള്ളവരുമായി സൗഹൃദം കൂടാന്‍ മെഹറിന് ഇഷ്ടമാണ്.

മെഹറിന് ഏറ്റവും പ്രിയപ്പെട്ട ചില സ്ഥലങ്ങള്‍ ചുവടെ കൊടുക്കുന്നു.

1. യെമന്‍

2. ഐസ്ലന്‍ഡ്‌

3. നമീബിയ

4. പെറുവിലെ ഇക്വിറ്റോസ്

5. ബൊളീവിയ

6. സുഡാന്‍

ഇതോടൊപ്പം തന്നെ ഇന്‍ഡ്യയേയും മെഹര്‍ ഇഷ്ടപ്പെടുന്നു. രാജസ്ഥാനിലെ രന്താംബോറും മധ്യപ്രദേശിലെ ബാന്ധവാര്‍ഹ്, കേരളത്തിലെ പെരിയാര്‍, ആസാമിലെ മനസ്, ശ്രീനഗറിലെ ഡച്ചിഗാം തമിഴ്‌നാടിലെ മുതുമലൈ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും മെഹറിന് പ്രിയപ്പെട്ടത് തന്നെ.